Connect with us

ആ പ്രാർത്ഥന വെറുതെയായി ; അത് എന്നെ ഒരുപാട് വേദനിപ്പിച്ചു ! ഫിലിംഫെയർ അവാർഡിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര !

Bollywood

ആ പ്രാർത്ഥന വെറുതെയായി ; അത് എന്നെ ഒരുപാട് വേദനിപ്പിച്ചു ! ഫിലിംഫെയർ അവാർഡിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര !

ആ പ്രാർത്ഥന വെറുതെയായി ; അത് എന്നെ ഒരുപാട് വേദനിപ്പിച്ചു ! ഫിലിംഫെയർ അവാർഡിൽ സംഭവിച്ചത് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര !

ബോളിവുഡ് ഇൻഡസ്‌ട്രിയിലെ ഏറ്റവും ജനപ്രിയമായ ടോക്ക് ഷോയായ കോഫി വിത്ത് കരൺ. ഷോയുടെ സീസൺ 7 കഴിഞ്ഞ ദിവസം ആരംഭിച്ചു. രൺവീർ സിങ്ങും ആലിയ ഭട്ടുമായിരുന്നു സീസണിലെ ആദ്യ അതിഥികളായി എത്തിയത്. ആദ്യ എപ്പിസോഡ് പ്രീമിയർ ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയ നിറയെ ഷോയെപ്പറ്റിയുള്ള ചർച്ചകളായിരുന്നു. പുതിയ സീസണിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത് മുതൽ ആരാധകർ ആവേശത്തിലായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ കോഫി വിത്ത് കരൺ ഷോയിലെത്തി അവരുടെ വിശേഷങ്ങൾ സത്യസന്ധമായി പറയുന്നത് കേൾക്കാനും അവരുടെ രസകരമായുള്ള നിമിഷങ്ങൾ ഒക്കെ കാണാനും ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. ഈ സീസണിൽ പുതുതായി അഭിനേതാക്കൾ എത്തുന്നുണ്ടെങ്കിലും മുമ്പത്തെ സീസണിൽ ഷോയെ കൊണ്ട് പോയ ചിലരുണ്ട്.കോഫി വിത്ത് കരണിന്റെ എല്ലാ സീസണിലും ഇതുവരെ പങ്കെടുത്തിട്ടുള്ള ഒരു സെലിബ്രിറ്റിയാണ് പ്രിയങ്ക ചോപ്ര. ഒരുപക്ഷെ കോഫി വിത്ത് കരണിൻ്റെ സീസൺ 7 ൽ പ്രിയങ്ക എത്തിയില്ലെങ്കിലും മുമ്പ് വന്നിട്ടുളളത് വെച്ച് തന്നെ ഇവിടുത്തെ കൗച്ച് ആകർഷണീയമായതാണ്.2014ൽ ദീപിക പദുക്കോണിനൊപ്പം പ്രിയങ്ക ഷോയിൽ പങ്കെടുത്തിരുന്നു. ബർഫിയിലെ അഭിനയത്തിന് ഫിലിംഫെയറിൽ ‘മികച്ച നടി’ ക്കുള്ള അവാർഡ് നഷ്ടപ്പെട്ടതിനെക്കുറിച്ച് കരൺ ജോഹർ പ്രിയങ്കയോട് ചോദിച്ചു.

അവാർഡ് പ്രഖ്യാപിക്കുന്ന സമയത്ത് മികച്ച നടി എന്ന ക്യാറ്റ​ഗറിയിലെ മറ്റ് മത്സരാർത്ഥികളുടെ പേര് പറയുമ്പോൾ പ്രിയങ്ക പ്രാർത്ഥിച്ചത് കണ്ടു എന്നു കരൺ ഓർമ്മിച്ചു. ആ വേദിയിലെ വിജയിയായി മറ്റൊരു പേര് പറഞ്ഞപ്പോൾ വിഷമിക്കുകയും ചെയ്തതായി കരൺ പറഞ്ഞു. എന്തായിരുന്നു അങ്ങനെ വിഷമം വരാൻ കാരണം എന്ന് കരൺ ചോദിച്ചു?

ഇത് തന്നെ വേദനിപ്പിച്ച ഒന്നായിരുന്നെന്ന് പ്രിയങ്ക മറുപടി നൽകി. എനിക്ക് ആ സിനിമ വളരെ പ്രിയപ്പെട്ടതായിരുന്നു. എനിക്കറിയാമായിരുന്നു ഈ സിനിമക്ക് എനിക്ക് അവാർഡ് ലഭിക്കില്ലെന്ന്, പക്ഷെ ആ പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ്.

അച്ഛൻ എന്നോട് പറഞ്ഞിരുന്നു ഇക്കാര്യം. അസുഖബാധിതനായി അദ്ദേഹം ആശുപത്രിയിലായിരുന്ന സമയത്ത് ഞാൻ അച്ഛനോട് പറഞ്ഞു, ‘ഞാൻ ഫിലിംഫെയറിലേക്ക് പോകുകയാണ്, ആ സമയം അച്ഛൻ തന്ന മറുപടി ​ഗുഡ് ലക്ക്,നിങ്ങളുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു.’ എന്ന്.പിന്നെ ഞാൻ അവിടെ എത്തിയപ്പോൾ കണ്ടത് ഞാൻ ആ സ്ഥാനത്തേക്ക് വിജയിച്ചില്ലെന്നാണ്, ആസ്ഥാനത്ത് മറ്റൊരു പേരാണ് കേട്ടത്. ആ വർഷത്തെ ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ച ഒന്നായിരുന്നു എന്നു ആ ഷോയിലൂടെ പ്രിയങ്ക സമ്മതിച്ചു.

വിദ്യയേക്കാൾ മികച്ചതാണോ പ്രിയങ്ക എന്ന് കരൺ ചോദിച്ചപ്പോൾ, “എന്റെ പ്രകടനം കൂടുതൽ സൂക്ഷ്മവും വ്യത്യസ്തവുമാണെന്നാണ് ഞാൻ കരുതുന്നത്, എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായിട്ടുളള ഒരു കാര്യമായിരുന്നു. എന്നിട്ടും കഹാനി വിജയിച്ചു. അത് പൂർണ്ണമായും അവളുടെ കഥയാണ്, അതിനാൽ ഞാൻ മനസ്സിലാക്കുന്നു. ഇത് എല്ലായ്പ്പോഴും ജൂറിയുടെ തീരുമാനമാണ്. പക്ഷേ, ബർഫി എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകമായ ഒന്നാണെന്ന് എനിക്ക് തോന്നുന്നു. വളരെ കഠിനവും ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു എനിക്കിത്.പ്രിയങ്ക അടുത്തിടെ തന്റെ ആദ്യ വെബ് സീരീസായ റൂസോ ബ്രതേഴ്സിന്റെ സിറ്റാഡലിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ഇത് കൂടാതെ, ഇറ്റ്സ് ഓൾ കമിംഗ് ബാക്ക് ടു മീ എന്ന ചിത്രവും ഉണ്ട്. ഫർഹാൻ അക്തർ, ആദർശ് ഗൗരവ് എന്നിവർക്കൊപ്പം ദി വൈറ്റ് ടൈഗർ എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.

കോഫി വിത്ത് കരൺ 7 ലെ ആദ്യ എപ്പിസോഡിൽ ആലിയയും രൺവീറും പങ്കെടുത്തു. കുറേ തമാശകളും കുറച്ച് വെളിപ്പെടുത്തലുകളുമായാണ് ആദ്യ എപ്പിസോഡ് കടന്ന് പോയത്.

വരുൺ ധവാൻ, അനന്യ പാണ്ഡെ, വിജയ് ദേവരകൊണ്ട, കിയാര അദ്വാനി, അനിൽ കപൂർ, നീതു സിംഗ്, സിദ്ധാർത്ഥ് മൽഹോത്ര, രശ്മിക മന്ദാന, കത്രീന കൈഫ്, സിദ്ധാന്ത് ചതുർവേദി, അക്ഷയ് കുമാർ, സാമന്ത റൂത്ത് എ പ്രഭു, ജാൻവി കപൂർ, കൃതി സനോൺ എന്നിവർ ഈ സീസണിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.

More in Bollywood

Trending

Recent

To Top