Connect with us

ജസ്വന്ത് സിംഗ് ഗില്‍ ആയി അക്ഷയ് കുമാർ; വീണ്ടും ബയോപിക്കുമായി നടൻ

Bollywood

ജസ്വന്ത് സിംഗ് ഗില്‍ ആയി അക്ഷയ് കുമാർ; വീണ്ടും ബയോപിക്കുമായി നടൻ

ജസ്വന്ത് സിംഗ് ഗില്‍ ആയി അക്ഷയ് കുമാർ; വീണ്ടും ബയോപിക്കുമായി നടൻ

നടൻ അക്ഷയ് കുമാറിന്റേതായി മറ്റൊരു ബയോപിക് കൂടി വരുന്നു. മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്‍ ആയാണ് അക്ഷയ് കുമാര്‍ സ്ക്രീനില്‍ എത്തുക. 1989ല്‍ പശ്ചിമ ബംഗാള്‍ റാണിഗഞ്ജിലെ കല്‍ക്കരി ഖനിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്ന 64 തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചത് ജസ്വന്ത് സിംഗ് ഗില്‍ ആയിരുന്നു. ഈ സംഭവമാണ് സിനിമയ്ക്ക് ആധാരമെന്നാണ് അറിയുന്നത്.

1920: ലണ്ടന്‍ ഒരുക്കിയ ടിനു സുരേഷ് ദേശായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാര്‍ നായകനായ ബേബിയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയും ടിനു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും എത്തിയിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ ആരംഭിച്ചുകഴിഞ്ഞു. അക്ഷയ് കുമാര്‍ കഥാപാത്രത്തിന്‍റെ ഒരു ചിത്രം പുറത്തെത്തിയിട്ടുമുണ്ട്. ചുവന്ന നിറത്തിലുള്ള സിഖ് തലപ്പാവ് ധരിച്ച ഗെറ്റപ്പിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍. പൂജ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ വഷു ഭഗ്നാനി, ദീപ്‍ശിഖ ദേശ്‍മുഖ്, ജാക്കി ഭഗ്‍നാനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

അതേസമയം കൊവിഡാനന്തരം ബോക്സ് ഓഫീസ് വിജയം നേടാനായ ഒരേയൊരു അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി ആയിരുന്നു. ബെല്‍ബോട്ടം, ബച്ചന്‍ പാണ്ഡേ, സാമ്രാട്ട് പൃഥ്വിരാജ് എന്നീ ചിത്രങ്ങള്‍ക്ക് ഒരു അക്ഷയ് കുമാര്‍ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന കളക്ഷന്‍ നേടാനായില്ല. രക്ഷാബന്ധന്‍, രാം സേതു, ഓ മൈ ഗോഡ് 2, മലയാള ചിത്രം ഡ്രേവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് സെല്‍ഫി, സൂരറൈ പോട്ര് റീമേക്ക് തുടങ്ങി നിരവധി പ്രോജക്റ്റുകളാണ് അദ്ദേഹത്തിന്‍റേതായി നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്.

More in Bollywood

Trending