News
ബഡായ് അച്ഛന്റെ പേരാണോ? ; അതിലൊന്നും നാണക്കേടില്ല…; ഇന്നും വിഷമെന്നും പാമ്പ് എന്നും വിളിക്കുന്നവരുണ്ട്; ബിഗ് ബോസ് വീട്ടിലെ 75 ദിവസം മാത്രം കണ്ട് ആര്യയെ വിമർശിക്കുന്നവർ കാണുക!
ബഡായ് അച്ഛന്റെ പേരാണോ? ; അതിലൊന്നും നാണക്കേടില്ല…; ഇന്നും വിഷമെന്നും പാമ്പ് എന്നും വിളിക്കുന്നവരുണ്ട്; ബിഗ് ബോസ് വീട്ടിലെ 75 ദിവസം മാത്രം കണ്ട് ആര്യയെ വിമർശിക്കുന്നവർ കാണുക!
ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ജനപ്രീതി നേടി, പിന്നീട് ബിഗ് ബോസ് ഷോയിലൂടെ വിമര്‍ശനങ്ങള്‍ നേടിയ താരമാണ് ആര്യ . ബിഗ് ബോസിലെ വിഷം എന്നാണ് ആര്യയെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.
അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ അല്ലാതെ ചോദ്യം ചെയ്യാനോ കളിയാക്കാനോ ആരും വന്നിട്ടില്ലെന്ന് ആര്യ ഉറപ്പിച്ച് പറയുന്നു. ഇന്നും വിമര്‍ശനങ്ങള്‍ കിട്ടാറുണ്ടെങ്കിലും അതൊക്കെ നിസാരമെന്ന് കരുതി വിടുകയാണ് ചെയ്യുന്നതെന്ന് ശിൽപ ബാലയുമായി നടത്തിയ അഭിമുഖത്തിൽ ആര്യ പറഞ്ഞു.
ആര്യ ബാബു എന്ന പേരിലാണ് താന്‍ ആദ്യം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. അത് കണ്ടിട്ട് ആര്‍ക്കും മനസിലായില്ല. പിന്നീട് ബഡായ് ബംഗ്ലാവില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് ആ പേര് കൂടി ചേര്‍ക്കുന്നത്. തന്റെ ജീവിതം മാറ്റി മറിച്ച ഷോ യുടെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നാണ് നടി പറയുന്നത്.
ചിലര്‍ മിസ് ബഡായ് എന്ന് വിളിച്ച് അഭിസംബോധന ചെയ്യാറുണ്ടെന്നും ആര്യ പറയുന്നു. അതിലൊന്നും നാണക്കേടില്ല. പിന്നെ ചിലര്‍ ബഡായ് അച്ഛന്റെ പേരാണോന്ന് ചോദിച്ച് വരും. അവരോട് എനിക്കൊന്നും തന്നെ പറയാനില്ലെന്നാണ് നടി അഭിപ്രായപ്പെട്ടത്.
ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ജനപ്രീതി നേടിയെടുത്ത ആര്യ പിന്നീട് ബിഗ് ബോസ് ഷോ യിലേക്കും എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്നും വ്യക്തിപരമായ കാര്യങ്ങളടക്കം വെളിപ്പെടുത്തിയ നടി വലിയ വിമര്‍ശനങ്ങള്‍ നേടി. ബിഗ് ബോസിലെ വിഷം എന്നാണ് ആര്യ അറിയപ്പെട്ടിരുന്നിത്.
എന്നാല്‍ അത് സോഷ്യല്‍ മീഡിയയിലൂടെ അല്ലാതെ ചോദ്യം ചെയ്യാനോ കളിയാക്കാനോ ആരും വന്നിട്ടില്ലെന്ന് ആര്യ ഉറപ്പിച്ച് പറയുന്നു. ഇന്നും വിമര്‍ശനങ്ങള്‍ കിട്ടാറുണ്ടെങ്കിലും അതൊക്കെ നിസാരമെന്ന് കരുതി വിടുകയാണ് ചെയ്യുന്നതെന്ന് ശിൽപ ബാലയുമായി നടത്തിയ അഭിമുഖത്തിൽ ആര്യ പറഞ്ഞു.
ആര്യ ബാബു എന്ന പേരിലാണ് താന്‍ ആദ്യം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. അത് കണ്ടിട്ട് ആര്‍ക്കും മനസിലായില്ല. പിന്നീട് ബഡായ് ബംഗ്ലാവില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് ആ പേര് കൂടി ചേര്‍ക്കുന്നത്. തന്റെ ജീവിതം മാറ്റി മറിച്ച ഷോ യുടെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നാണ് നടി പറയുന്നത്.
ചിലര്‍ മിസ് ബഡായ് എന്ന് വിളിച്ച് അഭിസംബോധന ചെയ്യാറുണ്ടെന്നും ആര്യ പറയുന്നു. അതിലൊന്നും നാണക്കേടില്ല. പിന്നെ ചിലര്‍ ബഡായ് അച്ഛന്റെ പേരാണോന്ന് ചോദിച്ച് വരും. അവരോട് എനിക്കൊന്നും തന്നെ പറയാനില്ലെന്നാണ് നടി അഭിപ്രായപ്പെട്ടത്.
പ്രേക്ഷകരാണ് ഞാനടക്കമുള്ളവരെ വളര്‍ത്തിയത്. എന്നാല്‍ അതിര് കടന്ന ഇമോഷന്‍സാണ് പ്രശ്നം. ചെയ്യുന്ന കഥാപാത്രങ്ങളുടെയും റിയാലിറ്റി ഷോയുടെയും പേരില്‍ ആരെയും വിധിക്കരുത്. അത് തൊഴിലിന്റെ ഭാഗമാണെന്ന് ആര്യ വ്യക്തമാക്കുന്നു. മാത്രമല്ല നടി അര്‍ച്ചന സുശീലനുണ്ടായ ഒരു അനുഭവത്തെ കുറിച്ച് കൂടി ആര്യ പറഞ്ഞു.
എന്റെ മുന്‍ ഭര്‍ത്താവ് രോഹിത്തിന്റെ സഹോദരി അര്‍ച്ചന മാനസപുത്രി എന്ന സീരിയലില്‍ ഗ്ലോറി എന്ന വില്ലത്തി വേഷം ചെയ്തിരുന്നു. വളരെ അധികം ജനശ്രദ്ധ കിട്ടിയ വില്ലത്തി റോള്‍ ആയിരുന്നത്. ആ സമയത്ത് അവള് കടല്‍ തീരത്ത് വെച്ചുള്ള ഷൂട്ടിങ്ങിന് അര്‍ച്ചന പോയി. ചുറ്റും ആളുകള്‍ കൂട്ടിയിട്ടുണ്ട്.
ഷൂട്ടിന്റെ ഇടയില്‍ അമ്മച്ചി മീന്‍ ചട്ടിയുമെടുത്ത് അവളെ അടിക്കാന്‍ വന്നു. ഇതൊക്കെ സംഭവിക്കും. പക്ഷേ അതുപോലൊരു അനുഭവം തനിക്കുണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്. ആരും എന്നോട് വന്നിട്ട് എടീ വിഷമേ നീ റീച്ചാര്‍ജ് ചെയ്യാന്‍ പോവുന്നില്ലേ, എന്നൊന്നും ആരും ചോദിച്ചിട്ടില്ല.
അതിനൊന്നും അവര്‍ക്ക് ധൈര്യമില്ല. എന്നെ അങ്ങനെ വിമര്‍ശിക്കുന്നവരില്‍ എത്രയോ പേര് എന്റെ കൂടെ നിന്ന് സെല്‍ഫി എടുത്തിട്ട് പോയിട്ടുണ്ടാവും. ഇതൊക്കെ താനിടയ്ക്ക് ചിന്തിക്കാറുണ്ടെന്നും ആര്യ സൂചിപ്പിച്ചു.
about arya