Malayalam
എന്താണ് ഫോര്‍പ്ലേ? ഗൂഗിളില്‍ ഫോര്‍പ്ലേയുടെ അര്‍ത്ഥം തേടി മലയാളികള്‍
എന്താണ് ഫോര്‍പ്ലേ? ഗൂഗിളില്‍ ഫോര്‍പ്ലേയുടെ അര്‍ത്ഥം തേടി മലയാളികള്‍
മലയാളികൾ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഒടിടി റിലീസായി എത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് എന്ന ചിത്രത്തെക്കുറിച്ചാണ്. മഹത്തായ അടുക്കളയുടെ ഉള്ളിലേക്കുള്ള നോട്ടമാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കുള്ളില്‍ ഈ അടുക്കളയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. അടുക്കള കാഴ്ചകള്‍ മാത്രമല്ല സിനിമ വിരല്‍ ചൂണ്ടുന്നത്. തന്റെ ലൈംഗികമായ താത്പര്യം ബെഡ് റൂമില്‍ തുറന്നു പറയുന്ന നിമിഷയുടെ കഥാപാത്രം നേരിടുന്ന വാക്കുകള്‍ കൊണ്ടുള്ള വയലന്‍സ് സംവിധായകന് തുറന്നു കാണിക്കുന്നുണ്ട്.
‘കുറച്ച് ഫോര്‍പ്ലേ കൂടി ഉണ്ടായിരുന്നേല്‍ നന്നായിരുന്നു’ എന്ന് നിമിഷ സജയന് അവതരിപ്പിക്കുന്ന കഥാപാത്രം പറയുമ്ബോള്‍ ‘ഇതിനെക്കുറിച്ചൊക്കെ അറിയാമല്ലേ’ എന്നായിരുന്നു മറുചോദ്യം.
ഏതായാലും ഫോര്‍പ്ലേയെക്കുറിച്ചുള്ള ഈ സംഭാഷണം ഇപ്പോള്‍ മലയാളികളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെ മലയാളി നേരെ പോയത് ഗൂഗിളിലേക്കാണ്. നിമിഷ സജയന് പറയുന്ന വാക്കായ ‘ഫോര്‍പ്ലേ’ എന്ന വാക്കിന്റെ അര്‍ത്ഥം തേടി.
സാധാരണക്കാരായ മലയാളികള്‍ അധികം കേട്ടിരിക്കാന്‍ ഇടയില്ലാത്ത ഒരു ബെഡ്റൂം വാക്കാണ് ‘FOREPLAY’. എന്നാല്‍, ഈ വാക്കിന്റെ അര്‍ത്ഥം പലര്‍ക്കും പിടികിട്ടിയില്ല. അവരെല്ലാവരും നേരെ ഗൂഗിളിലേക്ക് ചെന്ന് മലയാളത്തില്‍ തന്നെ ഈ വാക്കിന്റെ അര്‍ത്ഥം പറഞ്ഞു തരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഫോര്‍പ്ലേയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളും പുരുഷന്മാരും കുറിപ്പുകള്‍ പങ്കു വച്ചിരുന്നു. ഇതും അര്‍ത്ഥം തിരയുന്നതിന് ഒരു കാരണമായി. ഗൂഗിള്‍ സേര്‍ച്ചിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ ഫോര്‍പ്ലേ സേര്‍ച്ച് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്.
