Connect with us

മാരത്തോൺ’ സിനിമാവിശേഷങ്ങളുമായി അര്‍ജുൻ അജിത്ത്

Malayalam

മാരത്തോൺ’ സിനിമാവിശേഷങ്ങളുമായി അര്‍ജുൻ അജിത്ത്

മാരത്തോൺ’ സിനിമാവിശേഷങ്ങളുമായി അര്‍ജുൻ അജിത്ത്

നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അർജുൻ അജിത്ത്. നിലവിൽ താൻ ആദ്യ സിനിമയ്ക്കായി ഇക്കാലമത്രയും നടത്തിയ സിനിമാ പ്രയാണത്തേക്കുറിച്ച്‌ അർജ്ജുൻ അജിത്‌ ഫേസ്ബുക്ക്‌ അക്കൗണ്ടിൽ കുറിച്ച പോസ്റ്റ്‌ ശ്രദ്ധേയമാകുകയാണ്. ഏറെ നിർമ്മാതാക്കളെ സമീപിക്കുകയും അവരിൽ നിന്നും അനുകൂലവും പ്രതികൂലവുമായുള്ള പ്രതികരണങ്ങൾ ഏറ്റുവാങ്ങുകയും ഒടുവിൽ പുതിയൊരു നിർമ്മാതാവ്‌ തന്‍റെ സ്വപ്നം യാഥാർത്ഥ്യമാക്കിയപ്പോൾ ബഡ്ജറ്റ്‌ വർദ്ധിപ്പിക്കാതെ തന്നെ തന്‍റെ സിനിമ പൂർത്തീകരിക്കുവാനായെന്നും അർജ്ജുൻ അജിത് കുറിപ്പിൽ‌ പറയുന്നു.ഷൂട്ടിംഗ് പുരോഗമിക്കുന്ന മാരത്തോൺ സിനിമയുടെ സംവിധായകനാണ് അര്‍ജുൻ അജിത്ത്. വിനീത്‌ ശ്രീനിവാസൻ ആലപിച്ച, മാരത്തോണിലെ ‘ഒരു തൂമഴയിൽ..’ എന്നാരംഭിക്കുന്ന ഗാനം കഴിഞ്ഞ ദിവസമാണ്‌ യുട്യൂബിൽ റിലീസ്‌ ചെയ്തത്‌. അർജ്ജുൻ അജിത്‌ എഴുതിയ പോസ്റ്റ് വായിക്കാം.

ഒരു ഡിഎസ്എൽആര്‍ ക്യാമറ ഉപയോഗിച്ച് എങ്ങനെ സിനിമാറ്റിക് ഫീൽ കൊണ്ടുവരാം? അത് വഴി എങ്ങനെ ഒരു നിർമ്മാതാവിനെ സമീപിച്ചു അവര്‍ പറഞ്ഞ ബജറ്റിൽ സിനിമ നിർത്താം? എന്‍റെ 92 മത്തെ പ്രൊഡ്യൂസർ ആണ് മനോജേട്ടൻ. തമിഴ് തെലുങ്ക് ഹിന്ദി മലയാളം തുടങ്ങി എല്ലാ ഇൻഡസ്ട്രിയിലെയും പ്രൊഡക്ഷൻ കമ്പനിയെയും, പ്രൊഡ്യൂസഴ്സ് നെയും ഞാൻ അവസാന 4 വർഷംകൊണ്ട് കണ്ടിട്ടുണ്ട്.
എനിക്ക് പെർഫെക്ഷൻ വേണം. അപ്പൊ അതിന് ഫണ്ട് വേണം. ഷോർട് ഫിലിം ചെയ്ത് വന്ന ഒരു പുതിയ ഡയറക്ടറിന് ഒരളവിൽ കൂടുതൽ ഫണ്ട് പ്രൊഡ്യൂസഴ്സ് തരില്ല. അപ്പൊ അവര്‍ തന്ന ഫണ്ടിൽ എങ്ങനെ ഒരു കമ്പ്ലീറ്റ് സിനിമാറ്റിക് ഫീലിൽ പടം ചെയ്യാം…?ഇതായിരുന്നു കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ ചിന്തിച്ചതും വർക്ഔട് ചെയ്തതും. ഏറ്റവും ആദ്യം വേണ്ടത് നമ്മളെ വിശ്വസിക്കുന്ന, നമ്മളുടെ കൂടെ നിൽക്കുന്ന, ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും ചെയ്യാത്ത ടെക്‌നിക്കൽ ടീം ആണ്.

അത് എന്‍റെ കൂടെ ഉണ്ടായിരുന്നു. ഞാൻ ചെയ്ത ഷോർട്ഫിലിംസ് നോക്കിയാൽ മനസ്സിലാകും. കഥയ്ക്ക് ഉപരി ടെക്‌നിക്കൽ ഫീൽ നിങ്ങൾക്ക് അതിൽ കാണാൻ പറ്റും. അപ്പൊ പറഞ്ഞുവന്നത് എങ്ങനെ കുറഞ്ഞ ബഡ്ജറ്റിൽ ഹൈ ക്വാളിറ്റിയിൽ പടം ചെയ്യാം.അതും 100 %പുതുമുഖങ്ങളെ വച്ച്. മനോജേട്ടൻ (പ്രൊഡ്യൂസർ) പറഞ്ഞ ഫണ്ടിൽ എങ്ങനെ ക്വാളിറ്റി കൊണ്ടുവരും? ആദ്യം ഞാൻ ഓരോ ഡിപ്പാർട്മെന്‍റും ഡിവൈഡ് ചെയ്തു.
ഷിഫ്റ്റുകൾ അതികം വരാത്ത ലൊക്കേഷൻസ്, 2 .റെമ്യൂണറേഷൻ വാങ്ങാതെ വർക്ക് ചെയ്യുന്ന ആര്‍ടിസ്റ്റുകൾ, വാടക കൊടുക്കാതെ വർക്ക് ചെയ്യാൻ പറ്റുന്ന ലൊക്കേഷൻസ്. ഫുഡ് ആൻഡ് വാട്ടർ, പരമാവധി ദിവസം കുറച്ചുള്ള ചാർട്ടിങ്ങുകൾ തുടങ്ങിയവ.

ഏറ്റവും പ്രാധാനം ക്യാമറയാണ്. ഞങ്ങൾ കൊവിഡ് സമയത്തു ക്യാമറാമാൻ വിഷ്ണുവും ഞാനും പല സ്ഥലത്തു നിന്നും ക്യാമറകളുടെ റെന്‍റ് എടുത്തു. വർക്കില്ലാതെ ഇരുന്ന സമയം ആയത് കൊണ്ട് റെന്‍റ് വളരെ കുറവായിരുന്നു മിക്ക ക്യാമറ റെന്‍റൽ കമ്പനിയും തന്നത്. എന്നിട്ടും ഞങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങിയില്ല.
അങ്ങനെ വിഷ്ണുാവാണ് പാനാസോണിക് ഡിഎസ്എൽആറിനെക്കുറിച്ചു പറയുന്നത്. ഞങ്ങൾ ടെസ്റ്റ് അടിച്ചു. കൊള്ളാം. സിഗ്‌മയുടെ ഫുൾഫ്രെയിം ലെൻസും ഉപയോഗിച്ച് ഞങൾ ഷൂട്ട് ചെയ്തു. ഇപ്പൊ ഡിഐ ചെയ്ത ഔട്ട് കണ്ടപ്പോ ഞങ്ങൾ തന്നെ അതിശയപ്പെട്ടു. പ്രൊഡ്യൂസർ ഹാപ്പി ഞങ്ങൾ ഹാപ്പി
ഞങളുടെ സോങ് കണ്ട ഒരുപാട് പേര് ഞങ്ങളോട് ചോദിച്ചു. ഏതാ കാമറ ? എങ്ങനെ ഡിഎസ്എൽആറിൽ ഇത്രയും ഔട്ട് കിട്ടി? എങ്ങനെ ബജറ്റ് കുറച്ചു പടം ചെയ്തു ?

ഇതിനെല്ലാം ഒരു ശ്വാശ്വതമായിട്ടു എന്‍റെ ഈ സ്റ്റാറ്റസ് ഒരു പരിധിവരെ നിങ്ങൾക്ക് മനസ്സിലാക്കി തരുമെന്നു വിശ്വസിക്കുന്നു. 99.9 ശതമാനവും ഡിഎസ്എൽആര്‍ ക്യാമറയിൽ ഷൂട്ട് ചെയ്ത പടം. മിച്ചം വരുന്ന ശതമാനം INSPIRE-2 (ഹെലിക്യാം) എല്ലാത്തിനും ഉപരി പണി അറിയുന്ന ക്യാമറാമാൻ വേണം. ഇല്ലെങ്കിൽ അലക്സ കൊടുത്താലും പടം ഹുതാ ഹവാഅര്‍ജുൻ കുറിച്ചിരിക്കുകയാണ്. അത് കൂടാതെ ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം വരുന്ന ചോദ്യം ചിന്തയും അതിൽ വരുന്ന അറിയപ്പെടുന്ന അഭിനേതാക്കളെ കുറിച്ചാണെന്നും. താരങ്ങൾ ഇല്ലാതെ സിനിമക്ക് ഒരു നിലനിൽപ്പില്ല എന്നൊരു ചിന്ത പൊതുവിൽ ഉണ്ട്. എന്നാൽ പുതിയ അഭിനേതാക്കളായാലും പ്രേക്ഷകർക്കിഷ്‌ടപെടുന്ന കഥയും അവരെ വിരസതയില്ലാതെ കാണുവാൻ പ്രേരിപ്പിക്കുന്ന മേക്കിംഗും ഉണ്ടെങ്കിൽ ഏതു സിനിമയും നമ്മൾ പ്രതീക്ഷിക്കുന്ന റിസൾട്ട് തരുമെന്നും അർജ്ജുൻ പറയുന്നു.

ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു നാട്ടിൽ നടക്കുന്ന രസകരമായ വിവിധ സംഭവങ്ങളെ കോർത്തിണക്കി രസച്ചരട് മുറിയാതെ ഒരൊറ്റ കഥയാക്കി മാറ്റിയതാണ് ‘മാരത്തോൺ’. ഹാസ്യ പശ്ചാത്തലം ആണെങ്കിൽ കൂടി പ്രണയവും ത്രില്ലറും ഒക്കെ ഉൾപ്പെട്ടതാണ് സിനിമ. ഈ കഥ മൂന്ന് വർഷങ്ങൾക്ക് മുന്നേ ഒരു ഹ്രസ്വ ചിത്രമാക്കിയിരുന്നു. അന്നത് കാഴ്ചക്കാർക്ക് ഒരുപാട് ഇഷ്ടപെടുകയും തുടർന്ന് അത് കണ്ട് ഇഷ്ടപ്പെട്ട ഒരു നിര്‍മ്മാതാവ് ഇത് ഒരു കൊച്ചു സിനിമയാക്കി മാറ്റണം എന്ന ആവശ്യവുമായി മുന്നോട്ട് വരികയുമാണ് ഉണ്ടായതെന്ന് അർജുൻ പറയുന്നു. അതുകൂടാതെ പുതുമുഖങ്ങളെ അണിനിരത്തി ചെയ്യുന്ന ഒരു കൊച്ചു സിനിമ എന്നതിന് മുകളിൽ മികച്ച മേക്കിംഗ് ക്വാളിറ്റിയുള്ള ഒരു സിനിമയാക്കി മാറ്റാനാണ് സിനിമയുടെ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുള്ളതെന്ന് ഫസ്റ്റ് ലുക്കിൽ നിന്ന് വ്യക്തമാണ്. കുറഞ്ഞ ചെലവിൽ ഒരു നല്ല സിനിമയാക്കി മാറ്റാൻ സാധിച്ചു എന്ന ആത്മവിശ്വാസം ഇതിൻ്റെ അണിയറ പ്രവർത്തകരും പങ്കുവയ്ക്കുന്നു.

More in Malayalam

Trending

Recent

To Top