‘അമ്മ’, ഡബ്ല്യുസിസി തുടങ്ങിയ ഒമ്പത് സംഘടനകളില്‍ നിന്ന് മൂന്ന് പേരെ വീതം മാണിറ്ററിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു; ‘അമ്മ’ സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിച്ചുവെന്ന് ദേവീ ചന്ദന

സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയില്‍ ഫിലിം ചേംമ്പറിന്റെ അധ്യക്ഷതയില്‍ വനിത കമ്മിഷന് അധ്യക്ഷ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
‘അമ്മ’, ഡബ്ല്യുസിസി തുടങ്ങിയ ഒമ്പത് സംഘടനകളില്‍ നിന്ന് മൂന്ന് പേരെ വീതമാണ് മോണിറ്ററിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. കേരള ഫിലിം ചേംമ്പര്‍ പ്രസിഡന്റ് ജി സുരേഷ്കുമാര്‍ കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുക്കപ്പെട്ടത്. അമ്മയില്‍ നിന്ന് ബാബുരാജ്, സുരേഷ് കൃഷ്ണ, ദേവി ചന്ദന എന്നിവര്‍ ഭാഗമാകും.
ഒരു മാസത്തിനുള്ളില്‍ ഐസിസി പ്രവര്‍ത്തനം തുടങ്ങും. ഓരോ സിനിമ സെറ്റിലും നാല് പേരടങ്ങുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ടാകും. ഐ സി സി എല്ലാ സംഘടനകളിലും വേണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി അറിയിച്ചു.
ആരെങ്കിലും രാജിവെച്ചിട്ടുണ്ടെങ്കില്‍ പകരം ആളുകളെ നിയമിക്കണമെന്നും സതീദേവി നിര്‍ദേശിച്ചു. ‘അമ്മ’ സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിച്ചുവെന്ന് ദേവീ ചന്ദന അറിയിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....