Connect with us

‘ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഇന്ന് പക്വത വന്നു, ദൈവത്തിന് നന്ദി; പതിനെട്ടാം വിവാഹവാര്‍ഷികം ആഘോഷമാക്കി ദേവി ചന്ദന

Malayalam

‘ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഇന്ന് പക്വത വന്നു, ദൈവത്തിന് നന്ദി; പതിനെട്ടാം വിവാഹവാര്‍ഷികം ആഘോഷമാക്കി ദേവി ചന്ദന

‘ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഇന്ന് പക്വത വന്നു, ദൈവത്തിന് നന്ദി; പതിനെട്ടാം വിവാഹവാര്‍ഷികം ആഘോഷമാക്കി ദേവി ചന്ദന

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ദേവി ചന്ദന. കോമഡിസ്‌കിറ്റുകളിലൂടെയാണ് ദേവി ചന്ദന ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ഗായകനായ കിഷോര്‍ വര്‍മ്മയാണ് ദേവി ചന്ദനയുടെ ഭര്‍ത്താവ്. കോമഡി സ്‌കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവി ചന്ദന പിന്നീട് മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലേക്കും മാറുകയായിരുന്നു. നല്ലൊരു നര്‍ത്തകി കൂടിയാണ്. ഗായകനായ കിഷോര്‍ വര്‍മയാണ് ദേവി ചന്ദനയുടെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്.

ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തിനും പ്രായപൂര്‍ത്തിയായതിനെ പറ്റി പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നടി തന്റെ സന്തോഷം പറഞ്ഞിരിക്കുന്നത്. ദേവി ചന്ദനയും ഭര്‍ത്താവും ഗായകനുമായ കിഷോറും അവരുടെ പതിനെട്ടാമത് വിവാഹവാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോയാണ് ദേവി പങ്കുവെച്ചത്. മാത്രമല്ല ഇതിന് നല്‍കിയ ക്യാപ്ഷനിലാണ് വിവാഹ ജീവിതത്തിന് പക്വത വന്നുവെന്ന് നടി സൂചിപ്പിച്ചിരിക്കുന്നത്.

‘ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഇന്ന് പക്വത വന്നു. 18 വര്‍ഷത്തെ ഒരുമയോടെ ജീവിച്ചു. നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുകയാണ്. പ്രണയവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് ഞങ്ങളെന്നും പങ്കുവെക്കാറുള്ളത്. ഇപ്പോഴും ഞങ്ങളത് മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്. മാത്രമല്ല ഇനിയും മൈലുകള്‍ മുന്നോട്ട് പോകാനുണ്ട്’, എന്നുമാണ് ദേവി ചന്ദന പറയുന്നത്.

വഴക്ക് കൂടിയാണ് തങ്ങളുടെ പ്രണയം ആരംഭിച്ചതെന്ന് മുന്‍പ് കിഷോറും ദേവിയും പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശത്തേക്ക് പരിപാടിയ്ക്ക് പോയപ്പോഴാണ് കൂടുതല്‍ അടുപ്പത്തിലാവുന്നത്. ‘ദേവിയുടെ വളാ വളാന്നുള്ള സംസാരം കേട്ടിട്ടാണ് തുടക്കത്തിലേ വഴക്ക് കൂടിയിട്ടുള്ളതെന്നാണ് കിഷോര്‍ പറയുന്നത്. മാത്രമല്ല തന്നോട് കിഷോറിന് അന്ന് ഭയങ്കര ദേഷ്യമായിരുന്നുവെന്നും ദേവിയും പറയുന്നു.

അന്നൊക്കെ ഒരു സ്‌കിറ്റ് കഴിഞ്ഞ ഉടനെ അടുത്ത പരിപാടിയ്ക്ക് കയറും. അങ്ങനെ ജില്‍ ജില്‍ എന്ന് നില്‍ക്കുമ്പോള്‍ കിഷോര്‍ അടുത്തേക്ക് വിളിക്കും. ഒരു രണ്ട് മിനുറ്റ് ആ ശബ്ദത്തിന് ഒന്ന് റസ്റ്റ് കൊടുക്കാമോ? വോക്കല്‍ കോഡ് നിന്നെ ശപിക്കുന്നുണ്ടാവുമെന്നും പറയും. അങ്ങോട്ടും ഇങ്ങോട്ടും ഇത്തരത്തിലുള്ള വഴക്ക് കൂടിയാണ് ഞങ്ങള്‍ പരിചയപ്പെട്ടതെന്നാണ് മുന്‍പൊരു വീഡിയോയില്‍ ദേവിയും കിഷോറും പറഞ്ഞത്.

പ്രണയം തുടങ്ങുന്നതിന് പിന്നില്‍ ഒരു കാപ്പി ഉണ്ടാക്കി കൊടുത്തതാണെന്നും താരങ്ങള്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ അമേരിക്കയിലെ സ്‌റ്റേജ് പ്രോഗ്രാമിന് ഞങ്ങള്‍ ഒരുമിച്ച് പോയിട്ടുണ്ട്. ഞങ്ങളന്ന് താമസിക്കുന്നത് ഒരു വില്ലയിലാണ്. രണ്ടാള്‍ക്കും നേരത്തെ എഴുന്നേല്‍ക്കുന്ന ശീലമുണ്ട്. ബാക്കിയുള്ളവര്‍ തലേ ദിവസത്തെ ക്ഷീണം കൊണ്ട് ഉറങ്ങുന്നുണ്ടാവും.

അങ്ങനെ നേരത്തെ എഴുന്നേറ്റ തന്നോട് കിഷോര്‍ ഒരു കാപ്പി ഉണ്ടാക്കി തരുമോന്ന് ചോദിച്ചു. താനത് കൊടുക്കുകയും ചെയ്തു. അങ്ങനെ ഒരു കാപ്പിയിലൂടെ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേതെന്നാണ് താരങ്ങള്‍ പറയുന്നത്. ഒരു പാട്ടുകാരനല്ലേ, ഒരു ഗ്ലാസ് കാപ്പി ഇട്ട് കൊടുത്താല്‍ എന്താ കുഴപ്പമെന്ന് അന്ന് ചിന്തിച്ചു. പിന്നീട് ജീവിതകാലം മുഴുവന്‍ കാപ്പിയിട്ട് കൊടുക്കേണ്ടി വരുമെന്ന് ചിന്തിച്ചിരുന്നില്ലെന്നാണ് ഒരു പരിപാടിയില്‍ ദേവി പറഞ്ഞത്.

‘രണ്ടര വര്‍ഷം മുമ്പാണ് വെയിറ്റ് ലോസ് മേക്കോവര്‍ ചെയ്തത്. ഇപ്പോള്‍ ഹെയര്‍സ്‌റ്റൈല്‍ ഒന്നുമാറ്റി. അങ്ങനെ അതെല്ലാം ഒരോ സാഹചര്യത്തിന് അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. അല്ലാതെ നാളെ രൂപത്തില്‍ മാറ്റം വരുത്തിയേക്കാം എന്ന കരുതി ഒന്നും ചെയ്യാറില്ല. കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്നപ്പോള്‍ സ്വയം ശ്രദ്ധിക്കാന്‍ സമയം കിട്ടി. അതാണ് ഇപ്പോഴുള്ള മാറ്റത്തിന് കാരണം. നമ്മള്‍ നമ്മളെ ശ്രദ്ധിക്കുമ്പോള്‍ മാറ്റം സ്വാഭാവികമാണ്. പിന്നെ ഇപ്പോള്‍ യുട്യൂബ് ചാനലുണ്ട്. അതിനുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതും ഒരു തരത്തില്‍ ഇതിന കാരണമാണ്’ ദേവി ചന്ദന പറയുന്നു.

More in Malayalam

Trending

Malayalam