Connect with us

ഇതെന്താ ഇങ്ങനെ ചോദിക്കുന്നതെന്ന് തോന്നി, പിന്നെ മനസ്സിലായി; പ്രണയ കാലത്തെക്ക് പറഞ്ഞ് ദേവി ചന്ദന പറഞ്ഞു

Movies

ഇതെന്താ ഇങ്ങനെ ചോദിക്കുന്നതെന്ന് തോന്നി, പിന്നെ മനസ്സിലായി; പ്രണയ കാലത്തെക്ക് പറഞ്ഞ് ദേവി ചന്ദന പറഞ്ഞു

ഇതെന്താ ഇങ്ങനെ ചോദിക്കുന്നതെന്ന് തോന്നി, പിന്നെ മനസ്സിലായി; പ്രണയ കാലത്തെക്ക് പറഞ്ഞ് ദേവി ചന്ദന പറഞ്ഞു

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവി ചന്ദന പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലേക്കും മാറുകയായിരുന്നു. നല്ലൊരു നർത്തകി കൂടിയാണ്. ഗായകനായ കിഷോർ വർമയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്.


സോഷ്യൽ മീഡിയയുടെ കാലത്ത് ടെലിവിഷൻ രം​ഗത്ത് പ്രവർത്തിച്ച ഭൂരിഭാ​ഗം പേരും യൂട്യൂബ് ചാനലുകൾ തുടങ്ങി. ദേവി ചന്ദനയും ഇതിൽ നിന്ന് മാറിനിന്നില്ല. ഭർത്താവിനൊപ്പം രസകരമായ പല വീഡിയോകളും ദേവി ചന്ദന പങ്കുവെക്കാറുണ്ട്. ​ഗായകനായ കിഷോറാണ് ദേവി ചന്ദനയുടെ ഭർത്താവ്.വിദേശത്ത് ഒരു ഷോയ്ക്ക് പോയപ്പോഴാണ് ദേവി ചന്ദനയും കിഷേറും ഇഷ്ടത്തിലാവുന്നത്. 2006 ലായിരുന്നു വിവാഹം. തങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് ദേവി ചന്ദനയും കിഷോറും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുൻപാെരിക്കൽ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ദേവി ചന്ദനയെ ആദ്യം കണ്ടപ്പോഴൊക്കെ താൻ അകൽച്ച കാണിച്ചിരുന്നെന്ന് കിഷോർ പറഞ്ഞു. ഞാനധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. പിന്നെ ഇവർ സിനിമാ-സീരിയലെന്ന വേറൊരു മേഖലയിലാണല്ലോ. ഇഷ്ടം പാട്ടായത് കൊണ്ട് അതിലേക്കുള്ളവരോടായിരുന്നു അട്രാക്ഷൻ. ഒരു മാസം ​ഗൾഫിൽ ഒരുമിച്ചുണ്ടായിരുന്നിട്ട് നമ്മൾ സംസാരിച്ചിട്ടേ ഇല്ല.

കാണുമ്പോൾ ഹായ്, ഹലോ എന്ന് മാത്രം പറയും. പിന്നീട് ഇതേ ടീം തന്നെ യുഎസ് ട്രിപ്പ് പോയി. അവിടെ ഞങ്ങൾ 13 പേരും ഒരു വില്ലയിൽ ഒരുമിച്ചാണ് താമസിച്ചത്. അങ്ങനെ വരുമ്പോൾ ഒരു കാപ്പിക്കൊക്കെ ആശ്രയിക്കണമായിരുന്നു. അങ്ങനെയാണ് ദേവി ചന്ദനയുമായി അടുത്തതെന്ന് കിഷോർ പറഞ്ഞു.

ഇതേക്കുറിച്ച് ദേവി ചന്ദനയും സംസാരിച്ചു. പൊതുവെ പാത്രം കഴുകാനും വസ്ത്രം അലക്കാനും പുരുഷൻമാർക്ക് പൊതുവെ മടിയാണ്. ഷോയിൽ ഞങ്ങൾ അ‍ഞ്ച് പെൺകുട്ടികളുണ്ട്, വീക്കെന്റിൽ മാത്രമേ ഷോയുള്ളൂ. തിങ്കൾ മുതൽ വ്യാഴം വരെ ഞങ്ങൾ ഫ്രീയാണ്. ഞങ്ങൾ അഞ്ച് പേരുമാണ് കൂട്ടത്തിലെ എല്ലാവരെയും ടേക്ക് കെയർ ചെയ്തിരുന്നത്. പിന്നെ ഇടയ്ക്കൊക്കെ ഇദ്ദേഹം ചെയ്തൊക്കെ പഠിച്ചോ വേണ്ടി വരും എന്നൊക്കെ പറഞ്ഞു. ഇതെന്താ ഇങ്ങനെ ചോദിക്കുന്നതെന്ന് തോന്നി. പിന്നെ മനസ്സിലായെന്നും ദേവി ചന്ദന പറഞ്ഞു.

ഹിന്ദി നന്നായി അറിയാവുന്ന വ്യക്തിയാണ് ദേവി ചന്ദന. ഹിന്ദി ​ഗാനങ്ങൾ പാടിയാണ് തങ്ങൾ കൂടുതൽ അടുത്തതെന്നും കിഷോർ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് നൽകിയ ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. അടുത്തിടെ താൻ നേരിടേണ്ടി വന്ന ബോഡി ഷെയ്മിം​ഗിനെക്കുറിച്ച് ദേവി ചന്ദന പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.വണ്ണം കൂടിയിരിക്കുമ്പോൾ വല്ലാത്ത ബോഡി ഷെയ്മിം​ഗാണ് നേരിടുക. ആദ്യമായി കാണുന്നവരോ, കുറേക്കാലത്തിന് ശേഷം കാണുന്നവരോ ആദ്യം സുഖമാണോ എന്ന് ചോദിക്കുന്നതിന് പകരം അയ്യോ ഇതെന്തൊരു തടിയാണ്, എവിടെ നിന്നാണ് റേഷൻ വാങ്ങുന്നത് എന്നൊക്കെയാണ് ചോദിക്കുന്നത്.


ആ സമയത്ത് നല്ല വണ്ണം ഉണ്ടായിരുന്നു. ഭർത്താവ് കിഷോറിനെ കണ്ട് അനിയനാണോ മകനാണോ എന്ന് വരെ ചോദിച്ചവരുണ്ട്. ഈ സമയത്താണ് വണ്ണം കുറയ്ക്കണമെന്ന വാശി വരുന്നത്. എന്നാൽ വണ്ണം കുറച്ചപ്പോൾ ഷു​ഗറാണോ എന്നായി ആളുകളുടെ ചോദ്യം. ആളുകളുടെ ചിന്താ​ഗതികൾ മാറില്ലെന്നും ദേവി ചന്ദന അന്ന് പറഞ്ഞു.

കൊവിഡ് ബാധിച്ച് ​ഗുരുതരാസ്ഥയിൽ ആശുപത്രിയായതിനെക്കുറിച്ചും ദേവി ചന്ദന സംസാരിച്ചിട്ടുണ്ട്. ഐസിയുവിൽ ആയിരുന്നു. രണ്ടാമത്തെ ജന്മമാണെന്ന് വേണമെങ്കിൽ പറയാമെന്നും അന്ന് നടി പറഞ്ഞു. സീരിയലുകൾക്ക് പുറമെ നിരവധി കോമഡി ഷോകൾ ദേവി ചന്ദന ചെയ്തിട്ടുണ്ട്.

More in Movies

Trending

Bigg Boss