Connect with us

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു, ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര്‍ സിനിമയില്‍ സെറ്റായി; കുറിപ്പുമായി ഒമര്‍ ലുലു

Malayalam

മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ച് ഒമര്‍ ലുലു പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നത്. സൂപ്പര്‍ താരങ്ങളുടെ ഡേറ്റിനു വേണ്ടി ഓടാതെ നിര്‍മ്മാതാക്കള്‍ പുതുമുഖങ്ങളെ വച്ച് ചെറിയ ബജറ്റ് ചിത്രങ്ങള്‍ ചെയ്താല്‍ മാത്രമേ സിനിമാ വ്യവസായം രക്ഷപെടൂ എന്നാണ് ഒമര്‍ലുലു പറയുന്നത്.

കുറിപ്പിങ്ങനെ,

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റിക്, എല്ലാസ്റ്റിക്, പച്ചപ്പ്, പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്‍പ്പിള്ളേര്‍ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ല പണ്ടത്തെ 90’ലൈ ലാലേട്ടനെ പോലെ.

നിര്‍മ്മാതാകള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക. അതും ഫെറ്റ്, ഡാന്‍സ്, കോമഡി, റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍. അങ്ങനത്തെ പിള്ളരേ കണ്ടെത്തുക. പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക. മലയാള സിനിമ വളരട്ടെ. പുതിയ തലമുറ വരട്ടെ.

മലയാള സിനിമയില്‍ ഈ സൂപ്പര്‍ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡേറ്റിനായി ഓടി വല്ല്യ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയില്‍ താഴെയുള്ള ചെറിയ സിനിമയില്‍ മുതല്‍ മുടക്കുക നിര്‍മ്മാതാക്കള്‍. അങ്ങനെ കുറെ ചിത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ നിന്ന് അല്ലാത്ത കുറെ കുട്ടികള്‍ക്കും സിനിമാ താരങ്ങളുടെ മക്കള്‍ക്കും ഒക്കെ അവസരം കിട്ടും.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു. ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര്‍ സിനിമയില്‍ സെറ്റായി. ഇനിയും ഒരുപാട് പുതിയ കുട്ടികള്‍ വരട്ടെ. മലയാള സിനിമ വളരട്ടെ. സിനിമാ മേഖലയില്‍ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികള്‍ക്ക് അവസരം കിട്ടട്ടെ.

More in Malayalam

Trending

Recent

To Top