എന്റെ ദൈവമേ, എന്നെ സ്നേഹിക്കുന്നവരൊക്കെ എന്ത് ഭക്ഷണമാണ് കഴിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു; തന്റെ പേരിൽ വരുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രശ്മിക മന്ദാന !
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടി രശ്മിക മന്ദാനകന്നഡ സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ ഈ കൊടക് സ്വദേശി തെലുങ്ക്, തമിഴ് സിനിമകളിലൂടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത് .ഇപ്പോൾ ബോളിവുഡിൽ ചുവടുറപ്പിച്ചിരിക്കുകയാണ് . . അതേ സമയം രശ്മികയ്ക്ക് എതിരെ പല തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇടയ്ക്ക് പൊങ്ങി വരുന്നത്
ഏറ്റവും പുതിയതായി തന്റെ പെറ്റ് ഡോഗിന് ഫ്ളൈറ്റ് ടിക്കറ്റ് വേണമെന്ന് നടി നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടി കാണിച്ച് ഒരു വാര്‍ത്ത വന്നതോടെ ഇതില്‍ പ്രതികരണവുമായി നടി തന്നെ രംഗത്ത് വന്നിരുന്നു.’ഹേയ്, ഇപ്പോള്‍ ഇങ്ങനെ മോശമായി പെരുമാറരുത്. ഔറ എന്നോടൊപ്പം യാത്ര ചെയ്യണെന്ന് നിങ്ങള്‍ ആഗ്രഹിച്ചാലും അവള് അങ്ങനൊന്ന് ആഗ്രഹിക്കുന്നില്ല.
അവള് ഹൈദരാബാദില്‍ സന്തോഷവതിയായി ഇരിക്കുന്നുണ്ട്. അവളെ കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി’ എന്നുമാണ് രശ്മിക പറയുന്നത്.ഇന്നത്തെ ദിവസം ഇത് കേട്ടിട്ട് എനിക്ക് ചിരി നിര്‍ത്താന്‍ പോലും കഴിഞ്ഞില്ലെന്നും നടി പറഞ്ഞു. എന്നാല്‍ ഇതുപോലെയുള്ള നിരവധി വാര്‍ത്തകള്‍ വേറെയും വന്നിട്ടുള്ളതായി രശ്മികയെ ഒരു ആരാധകന് ചൂണ്ടി കാണിച്ചു. അതിനും നടി മറുപടിയുമായി എത്തി. ‘ശരിക്കും, ദയവായി അതൊക്കെ എനിക്ക് അയച്ച് കൊണ്ടിരിക്കണം’.
എന്റെ ദൈവമേ, എന്നെ സ്നേഹിക്കുന്നവരൊക്കെ എന്ത് ഭക്ഷണമാണ് കഴിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. എനിക്കതില്‍ ഖേദമുണ്ടെന്നും’ രശ്മിക പറയുന്നു.എന്തായാലും തനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ക്കെല്ലാം കിടിലന്‍ മറുപടി പറഞ്ഞാണ് രശ്മിക എത്തുന്നത്. നിലവില്‍ ബോളിവുഡിലൊരുങ്ങുന്ന മിഷന് മഞ്ജു എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടി. ഒപ്പം രണ്‍ബീര്‍ കപൂറിനൊപ്പം ആനിമല്‍ എന്ന ചിത്രത്തിലും രശ്മിക അഭിനയിക്കുന്നുണ്ട്.
തെലുങ്കില്‍ പുഷ്പ എന്ന ചിത്രമാണ് നടിയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. അല്ലു അര്ജുന് നായകനായി അഭിനയിച്ച സിനിമയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. രശ്മികയുടെ കഥാപാത്രവും നടിയുടെ ഡാന്‍സുമൊക്കെ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു.
