tollywood
ഭര്‍ത്താവിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യും, പോലീസ് സ്റ്റേഷനിലേക്കു വിളിച്ച ശേഷം നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചു!; ആശുപത്രിയിലെത്തിച്ചത് മൊബൈല്‍ സിഗ്‌നല്‍ നോക്കി നടിയുടെ വീട്ടില്‍ എത്തിയ പോലീസ്
ഭര്‍ത്താവിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യും, പോലീസ് സ്റ്റേഷനിലേക്കു വിളിച്ച ശേഷം നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചു!; ആശുപത്രിയിലെത്തിച്ചത് മൊബൈല്‍ സിഗ്‌നല്‍ നോക്കി നടിയുടെ വീട്ടില്‍ എത്തിയ പോലീസ്
പ്രശസ്ത തെലുങ്ക് ടെലിവിഷന്‍ താരം മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹൈദരാബാദിലാണ് സംഭവം. എട്ട് ബ്രീസറുകളും ഉറക്ക ഗുളികകളും കഴിച്ചാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭര്‍ത്താവുമായുള്ള പ്രശ്നമാണ് നടിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. പോലീസ് സ്റ്റേഷനിലേക്കു വിളിച്ച മൈഥിലി ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഭര്‍ത്താവിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് നടി ആത്മഹത്യാ ശ്രമം നടന്നത്. മൊബൈല്‍ സിഗ്‌നല്‍ നോക്കി നടിയുടെ വീട്ടില്‍ എത്തിയ പോലീസ് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ നടിയെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. നാല് മാസം മുന്‍പ് നടി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു. തന്നെ ആക്രമിച്ചുവെന്ന് ആരോപിച്ച് ഭര്‍ത്താവിനും മറ്റ് നാല് പേര്‍ക്കുമെതിരെയായിരുന്നു പരാതി. സൂര്യപേട്ട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും മൈഥിലി പരാതി സമര്‍പ്പിച്ചിരുന്നു. ഭര്‍ത്താവുമായി നടന്ന പ്രശ്നമാകാം ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം, അടിയ്ക്കടിയുള്ള ഇതത്രത്തിലുള്ള സംഭവങ്ങളില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഒരു യുവ മോഡല്‍ ആത്മഹത്യ ചെയ്തിരുന്നു. കൊല്‍ക്കത്ത സ്വദേശി സരസ്വതി ദാസിനെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു സരസ്വതി.
മോഡലിംഗ് രംഗത്ത് വളര്‍ന്നുവരുന്ന താരമായിരുന്ന സരസ്വതിയെ കസ്ബ ബേഡിയാഡങ്കയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയും അമ്മായിയും ജോലിക്കു പോയതിന് ശേഷം രാത്രിയിലാണ് സരസ്വതി ജീവനൊടുക്കിയത്. മുത്തശ്ശിയാണ് പെണ്‍കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ സോഷ്യല്‍ ഇടപെടലുകള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. പിതാവ് ഉപേക്ഷിച്ചു പോയതിനാല്‍ സരസ്വതിയെ അമ്മയും അമ്മായിയുമാണ് നോക്കി വളര്‍ത്തിയത്. കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മോഡലാണ് ആത്മഹത്യ ചെയ്യുന്നത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് നടന്നിരുന്നു. മോഡലായ മഞ്ജുഷ നിയോഗിയെ കഴിഞ്ഞ വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മഞ്ജുഷയുടെ സുഹൃത്തും നടിയും മോഡലുമായ ബിദിഷ ഡേ മജുംദാറിനെ മെയ് 25ന് നഗേര്‍ബസാറിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേയ് 15ന് ബംഗാളി നടി പല്ലവി ഡേയെ കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇഅെതിന് ശേഷമാണ് സരസ്വതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ മരിച്ച മൂന്ന് മോഡലുകളുമായി സരസ്വതിക്ക് ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
