Actress
പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മിക മന്ദാന; എല്ലാവർക്കും അറിയാവുന്നതല്ലേ എന്ന് മറുപടി
പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രശ്മിക മന്ദാന; എല്ലാവർക്കും അറിയാവുന്നതല്ലേ എന്ന് മറുപടി
തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള താരമാണ് രശ്മിക മന്ദാന. പലപ്പോഴും നടിയുടെ പ്രണയത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഓൺ സക്രീനിലും ഓഫ് സ്‌ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അതിനാൽ തന്നെ വിജയ് ദേവരക്കൊണ്ടയുടെ പേരാണ് പലപ്പോഴും വന്നിട്ടുള്ളത്.
ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രശ്മിക. റിലേഷിൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻഡസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പാർടണർ എന്ന ചോദ്യത്തിന് എല്ലാവർക്കും അറിയാവുന്നതല്ലേ എന്നാണ് രശ്മിക ചോദിച്ചത്.
നിങ്ങൾക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നുമാണ് രശ്മിക ചിരിച്ചുകൊണ്ട് പറഞ്ഞത്. ചെന്നൈയിൽ വച്ച് നടന്ന പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രശ്മികയ്‌ക്കൊപ്പമുള്ള വിജയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആരോ പകർത്തിയ ചിത്രമാണ് വൈറലായത്. ഇരുവരും മാച്ച് ചെയ്ത് നീല നിറത്തിലുള്ള ഡ്രസ്സാണ് ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ രശ്മികയുടെ പുറംവശമാണ് കാണുന്നത്. അടുത്ത ചിത്രത്തിൽ രശ്മിക ഡെസേർട്ട് കഴിക്കുന്നതിന്റെ ചിത്രമാണുള്ളത്.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താൻ സിംഗിളല്ലെന്ന് വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരാണ് തന്റെ ഗേൾഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞില്ല. പ്രണയിക്കപ്പെടുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. പ്രണയിക്കുന്നത് എങ്ങനെയാണെന്നും അറിയാം. അത് ഉപാധികളില്ലാത്തതാണോ എന്ന് അറിയില്ല.
കാരണം, എന്റെ പ്രണയം പ്രതീക്ഷകൾ കൂടി ചേർന്നതാണ്. പ്രണയത്തിൽ ഉപാധികളുണ്ടാകുന്നതിൽ തെറ്റില്ലെന്നാണ് ഞാൻ കരുതുന്നത്. ഞാൻ സിംഗിൾ അല്ല. എനിക്ക് ഇപ്പോൾ 35 വയസ്സുണ്ട്. ഞാൻ സിംഗിൾ ആയിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു താരം തിരിച്ച് ചോദിച്ചത്.