Malayalam
എൻ്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് ഞാനായിരുന്നു, അത് പിന്നീട് കർണാടക ക്രഷും ഒടുവിൽ നാഷണൽ ക്രഷുമായി മാറി; രശ്മിക മന്ദാന
എൻ്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് ഞാനായിരുന്നു, അത് പിന്നീട് കർണാടക ക്രഷും ഒടുവിൽ നാഷണൽ ക്രഷുമായി മാറി; രശ്മിക മന്ദാന
കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ അതിവേഗം പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്നാണ് താരത്തെ അറിയപ്പെടുന്നത് തന്നെ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
‘നാഷണൽ ക്രഷ് ടൈറ്റിൽ ആരംഭിച്ചത് എൻ്റെ കിരിക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ്. എൻ്റെ കോളേജിലെ എല്ലാവരുടെയും ക്രഷ് ഞാനായിരുന്നു. അത് പിന്നീട് കർണാടക ക്രഷും ഒടുവിൽ നാഷണൽ ക്രഷുമായി മാറി. ഇപ്പോൾ രശ്മിക എന്ന ടാഗിൽ നിന്ന് മാറി ആളുകളുടെ ഹൃദയങ്ങളിൽ തനിക്കായി ഒരു സ്ഥാനം നേടിയതിൽ സന്തോഷമുണ്ട് എന്നാണ് നടി പറഞ്ഞത്.
വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ റിലീസിനായി ഒരുങ്ങുകയാണ് രശ്മിക മന്ദാന ഇപ്പോൾ. ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ചരിത്ര നാടകമാണ് ഛാവ. സംഭാജിയുടെ ഭാര്യ മഹാറാണി യേശുഭായിയുടെ വേഷം രശ്മിക മന്ദന അവതരിപ്പിക്കും എന്നാണ് റിപോർട്ടുകൾ.
അതേസമയം, നേരത്തെ, സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ അംബാസഡറായി നടി രശ്മിക മന്ദാനയെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നിയോഗിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണിത്. സൈബൻ ലോകത്തെ ഭീഷണികളെക്കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ദേശവ്യാപക പ്രചാരണം നടത്തുന്നതിന് ഇനി രശ്മിക നേതൃത്വം നൽകും. വീഡിയോ സന്ദേശത്തിലൂടെയാണ് പുതിയ ചുമതല സംബന്ധിച്ച് നടി വെളിപ്പെടുത്തിയത്.
