Connect with us

അന്ന് രാത്രി ഞാന്‍ കരഞ്ഞു കൊണ്ട് എഴുന്നേല്‍ക്കുമായിരുന്നു, അദ്ദേഹം എന്നെ ചേര്‍ത്തു പിടിക്കുമായിരുന്നു. സാഹചര്യം മാറ്റാന്‍ ശ്രമിക്കുകയായിരുന്നില്ല, എനിക്കൊപ്പം നില്‍ക്കുകയായിരുന്നു ചെയ്തത്; പ്രണയ കഥ പറഞ്ഞ് സണ്ണി ലിയോണ്‍!

Bollywood

അന്ന് രാത്രി ഞാന്‍ കരഞ്ഞു കൊണ്ട് എഴുന്നേല്‍ക്കുമായിരുന്നു, അദ്ദേഹം എന്നെ ചേര്‍ത്തു പിടിക്കുമായിരുന്നു. സാഹചര്യം മാറ്റാന്‍ ശ്രമിക്കുകയായിരുന്നില്ല, എനിക്കൊപ്പം നില്‍ക്കുകയായിരുന്നു ചെയ്തത്; പ്രണയ കഥ പറഞ്ഞ് സണ്ണി ലിയോണ്‍!

അന്ന് രാത്രി ഞാന്‍ കരഞ്ഞു കൊണ്ട് എഴുന്നേല്‍ക്കുമായിരുന്നു, അദ്ദേഹം എന്നെ ചേര്‍ത്തു പിടിക്കുമായിരുന്നു. സാഹചര്യം മാറ്റാന്‍ ശ്രമിക്കുകയായിരുന്നില്ല, എനിക്കൊപ്പം നില്‍ക്കുകയായിരുന്നു ചെയ്തത്; പ്രണയ കഥ പറഞ്ഞ് സണ്ണി ലിയോണ്‍!

ഇന്ത്യക്കകത്തും പുറത്തുമായി ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍ . പോണ്‍ രംഗങ്ങളിലൂടെശ്രദ്ധേയയായ സണ്ണി പിന്നീട് ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. 2011ലെ ഹിന്ദി ബിഗ് ബോസില്‍ മത്സരിക്കുകയും ഇതിന് ശേഷം ‘ജിസം 2’ എന്ന ചിത്രത്തിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായിത്തുടങ്ങുകയും ചെയ്തു.

ഈ യാത്രയിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെയുണ്ടായിരുന്നത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറായിരുന്നു. താനും ഡാനിയേലും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും തങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും ഒരിക്കല്‍ സണ്ണി ലിയോണ്‍ മനസ് തുറന്നിരുന്നു. ആ വാക്കുകളിലൂടെ.’ഞങ്ങള്‍ കണ്ടുമുട്ടുന്നത് ഡാനിയേലിന്റെ ബാന്റിംഗിലെ അംഗം വഴി വേഗസിലെ ഒരു ക്ലബ്ബില്‍ വച്ചാണ്. ആദ്യ കാഴ്ചയിലേ അനുരാഗം എന്നാണ് അദ്ദേഹം പറയാറുള്ളത്. പക്ഷെ എനിക്ക് അങ്ങനെയല്ല. ഞങ്ങള്‍ക്കിടയില്‍ ചെറിയ സംസാരം മാത്രമേയുണ്ടായിരുന്നുള്ളൂ, അവിടെ വയലിനോ ഒഴുകി നടക്കുന്ന ഹൃദയങ്ങളോ ഉണ്ടായിരുന്നില്ല. പക്ഷെ എങ്ങനെയോ എന്റെ നമ്പറും ഐഡിയും അദ്ദേഹത്തിന് കിട്ടി. അദ്ദേഹം എന്നെ വിളിച്ചില്ല എന്നതാണ് എനിക്ക് ഇഷ്ടമായത്.

”പക്ഷെ ഇ-മെയില്‍ അയച്ചു. അങ്ങനെയാണ് ഞങ്ങള്‍ സംസാരിച്ച് തുടങ്ങുന്നത്. ഞാന്‍ ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്നു. അദ്ദേഹം അവിടെയായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം എനിക്ക് ഇ-മെയില്‍ അയച്ചു. നീ എനിക്ക് ഒരിക്കലും നമ്പര്‍ തരാന്‍ പോകുന്നില്ല അല്ലേയെന്ന് ചോദിച്ചു. അങ്ങനെയാണഅ നമ്പര്‍ കൊടുക്കുന്നത്”.ഡാനിയേലുമൊത്തുള്ള ആദ്യത്തെ ഡേറ്റിനെക്കുറിച്ചും സണ്ണി ലിയോണ്‍ പറയുന്നുണ്ട്. ”ഞങ്ങളുടെ ആദ്യത്തെ ഡേറ്റിന് ഞാന്‍ വൈകിയാണ് എത്തിയത്. പക്ഷെ ഒരു മാന്യനെ പോലെ അദ്ദേഹം കാത്തു നിന്നു. ഞാന്‍ എത്തുകയും ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോള്‍ അവിടെയൊരു വയലിന്‍ മൊമന്റ് നടന്നു. ആ റസ്‌റ്റോറന്റിലുള്ളവരൊക്കെ അപ്രതക്ഷ്യമായി. ഞങ്ങള്‍ മാത്രമായി. മൂന്ന് മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. എനിക്ക് അദ്ദേഹത്തെ കാലങ്ങളോളം അറിയുന്നത് പോലെ തോന്നി”.’തുടക്കത്തില്‍ ഞങ്ങള്‍ ഒരുപാട് സമയമെടുത്തു. പരസ്പരം അറിയാനായിരുന്നു അത്.

ഞാന്‍ ഓമാനിലായിരിക്കുമ്പോള്‍ അദ്ദേഹം ഒരു മിക്‌സ്ഡ് സിഡിയും ലോകമെമ്പാടുമുള്ള പൂക്കളും അയച്ചു തന്നു. ഞങ്ങള്‍ തമ്മില്‍ ഒരുപാട് സംസാരിച്ചിരുന്നു. ഞാന്‍ പ്രണയത്തിലായി കഴിഞ്ഞിരുന്നു. അദ്ദേഹം വളരെയധികം സ്‌നേഹിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ്. അഡള്‍ട്ട് സിനിമകളില്‍ ഞാന്‍ മറ്റുള്ളവരുടെ കൂടെ അഭിനയിക്കുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം എനിക്കൊപ്പം അഭിനയിക്കാന്‍ തുടങ്ങുകയും പിന്നീട് ഞങ്ങള്‍ ഒരുമിച്ചൊരു കമ്പനി തുടങ്ങുകയും ചെയ്തു”.ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങി കുറച്ച് നാള്‍ കഴിഞ്ഞപ്പോഴായിരുന്നു എന്റെ അമ്മ മരിക്കുന്നത്. അതുപോലൊരു വൈകാരിക ഉത്തരവാദിത്തത്തില്‍ നിന്നും ഏതൊരാളും ഓടിയൊളിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അദ്ദേഹം നിന്നു. എനിക്ക് വേണ്ടി മാത്രമല്ല, എന്റെ കുടുംബത്തിന് വേണ്ടിയും. രാത്രി ഞാന്‍ കരഞ്ഞു കൊണ്ട് എഴുന്നേല്‍ക്കുമായിരുന്നു. അദ്ദേഹം എന്നെ ചേര്‍ത്തു പിടിക്കുമായിരുന്നു. സാഹചര്യം മാറ്റാന്‍ ശ്രമിക്കുകയായിരുന്നില്ല, എനിക്കൊപ്പം നില്‍ക്കുകയായിരുന്നു ചെയ്തത്.

എനിക്കതായിരുന്നു വേണ്ടതും. അപ്പോള്‍ എനിക്ക് മനസിലായി. ഇതാണ് ആ ഒരാള്‍ എന്ന്”.ഇന്നലെയെന്ന പോലെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. എന്റെ മോതിരമിടാനുള്ളൊരു ബോക്‌സ് തിരയുകയായിരുന്നു ഞാന്‍. സാധാരണ പോലെ താനുണ്ടാക്കിയൊരു ബോക്‌സ് അദ്ദേഹം എനിക്ക് നല്‍കിയിരുന്നു. വിത്ത് ലവ് ഡാനിയേല്‍ എന്നായിരുന്നു അതിലെഴുതിയിരുന്നത്. എനിക്ക് നിനക്ക് തരാന്‍ മറ്റൊരു മോതിരം കൂടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ യെസ് പറഞ്ഞു. ഞാന്‍ തുള്ളിച്ചാടുകയായിരുന്നു. അദ്ദേഹത്തെ ലഭിക്കാന്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞാന്‍ ആഗ്രഹിച്ചത് പോലെ ലളിതമായിരുന്നു വിവാഹഭ്യര്‍ത്ഥന”.

”ഏഴ് വര്‍ഷമായിരിക്കുന്നു. ഞങ്ങള്‍ ഇപ്പോഴും അതുപോലെ തന്നെയാണ്. എന്റെ സ്വപ്‌നങ്ങളെ സ്വന്തം സ്വപ്‌നങ്ങളെന്ന പോലെ എന്നെ പിന്തുണയ്ക്കുന്നുണ്ട്. എന്തും സാധ്യമാണെന്ന് എന്നെ വിശ്വസിപ്പിക്കുന്നത് അദ്ദേഹമാണ്. ഞാനും കുട്ടികളുമൊക്കെയുള്ളപ്പോള്‍ രാവിലെ അദ്ദേഹം ഞങ്ങള്‍ക്കുള്ള ബ്രേക്ക് ഫാസ്റ്റുണ്ടാക്കുമ്പോള്‍ അതൊരു സ്വപ്‌നമാണോ എന്ന് തോന്നും. ഞാന്‍ ജീവിക്കുന്നത് തന്നെയാണോ ഇതെന്ന് തോന്നും”.

More in Bollywood

Trending

Recent

To Top