കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു, അവള്‍ അദ്ദേഹത്തെ നോക്കി നടക്കുകയായിരുന്നു, ഞാന്‍ ആയിരുന്നു അന്നവളുടെ പിന്തുണ വെളിപ്പെടുത്തി കരണ്‍ ജോഹര്‍ !
താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ചുരന്ജയ സമയം കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് കജോള്‍
ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കജോള്‍. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരി. ഷാരൂഖ് ഖാനും കജോളും ഇന്നും ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ്. ഓഫ് സ്‌ക്രീനിലും കജോള്‍ അടിപൊളിയാണെന്നാണ് ആരാധകര്‍ പറയുന്നത്. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന ശീലക്കാരിയാണ് കജോള്‍. തനിക്ക് പറയാനുള്ളത് പറയാന്‍ കജോളിന് യാതൊരു മടിയും തോന്നാറില്ല. അതുകൊണ്ട് തന്നെ കജോളിന്റെ അഭിമുഖങ്ങളും മറ്റും എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.
കജോളും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഷോയാണ് കോഫി വിത്ത് കരണ്‍. ഷോയില്‍ അതിഥികളായി എത്തുന്നവരൊക്കെ തങ്ങളുടെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കാറുണ്ട്. ഒരിക്കല്‍ കരണും കജോളും അതിഥികളായി ദ കപില്‍ ശര്‍മ ഷോയിലെത്തിയിരുന്നു. രസകരമായ ഒരുപാട് നിമിഷങ്ങള്‍ പരിപാടിയില്‍ അരങ്ങേറിയിരുന്നു.
ഇതിനിടെ കജോളിനെക്കുറിച്ചൊരു രഹസ്യവും കരണ്‍ പങ്കുവെച്ചിരുന്നു. കജോളിന് നടന്‍ അക്ഷയ് കുമാറിനോട് ക്രഷ് ഉണ്ടായിരുന്നുവെന്നായിരുന്നു കരണിന്റെ വെളിപ്പെടുത്തല്‍. ഹെന്ന എന്ന സിനിമയുടെ പ്രീമിയറിനിടെ നടന്ന സംഭവമായിരുന്നു കരണ്‍ വെളിപ്പെടുത്തിയത്. താനും കജോളും തമ്മിലുള്ള സൗഹൃദം ആരംഭിക്കാന്‍ കാരണമായതും ഈ സംഭവമാണെന്നാണ് കരണ്‍ പറഞ്ഞത്.
‘ഞാന്‍ കജോളിനെ കാണുന്നത് ഒരു പാര്‍ട്ടിയില്‍ വച്ചായിരുന്നു. ഹെന്ന സിനിമയുടെ പ്രീമയറിന്റെ ഭാഗമായിട്ടായിരുന്നു ആ പാര്‍ട്ടി നടന്നത്. കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു. അവള്‍ അദ്ദേഹത്തെ നോക്കി നടക്കുകയായിരുന്നു. ഞാന്‍ ആയിരുന്നു അന്നവളുടെ പിന്തുണ. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് അദ്ദേഹത്തിന് പിന്നാലെ പോവുകയായിരുന്നു. അക്ഷയ് കുമാറിനെ കണ്ടുമുട്ടാന്‍ സാധിച്ചില്ലെങ്കിലും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ആരംഭിച്ചു. ഞങ്ങള്‍ രണ്ടു പേരും താമസിച്ചിരുന്നത് സൗത്ത് ബോംബെയിലായിരുന്നു. ഞങ്ങള്‍ അങ്ങനെ സുഹൃത്തുക്കളായി.” കരണ്‍ പറയുന്നു.
എന്തായാലും കജോളും അക്ഷയ് കുമാറും തമ്മില്‍ പ്രണയമൊന്നും ഉണ്ടായില്ലെങ്കിലും കരണും കജോളും അടുത്ത സുഹൃത്തുക്കളായി മാറി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കരണിന്റെ സിനിമയായ യേ ദില്‍ ഹേ മുഷ്ഖിലും കജോളിന്റെ ഭര്‍ത്താവ് അജയ് ദേവ്ഗണിന്റെ സിനിമ ശിവായും ഒരുമിച്ച് റിലീസിനെത്തിയ സമയത്ത് ഇവര്‍ക്കിടയില്‍ ചെറിയ ഭിന്നത ഉടലെടുത്തിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ അത് പരിഹരിക്കപ്പെടുകയും കജോളും കരണും നല്ല സുഹൃത്തുക്കളായി തുടരുകയും ചെയ്യുകയാണ്.
കജോള്‍ പിന്നീട് നടന്‍ അജയ് ദേവ്ഗണുമായി പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. നൈസയും യുഗുമാണ് കജോളിന്റേയും അജയ് ദേവ്ഗണിന്റേയും മക്കള്‍. നൈസ ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. നൈസയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.ത്രിബംഗയാണ് കജോളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രേവതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് കജോള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.
സാമ്രാട്ട് പൃഥ്വിരാജാണ് അക്ഷയ് കുമാറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം തീയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു. രാം സേതുവാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ സൂരരെെ പൊട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കും അണിയറയിലുണ്ട്.