Malayalam
അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ രാജ്യസ്നേഹികളുടെ ഭൂമിയാവും; 40 വയസ്സ് വരെ കഷ്ടപ്പെട്ട് പിഎസ്‌സി എഴുതി ജോലി കിട്ടാത്ത അവസ്ഥയുമായി താരതമ്യം ചെയ്താല്‍ ഈ ജോലി എന്തുകൊണ്ടും അടിപൊളി ആണ്; സന്തോഷ് പണ്ഡിറ്റ് പറയുന്നു
അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ രാജ്യസ്നേഹികളുടെ ഭൂമിയാവും; 40 വയസ്സ് വരെ കഷ്ടപ്പെട്ട് പിഎസ്‌സി എഴുതി ജോലി കിട്ടാത്ത അവസ്ഥയുമായി താരതമ്യം ചെയ്താല്‍ ഈ ജോലി എന്തുകൊണ്ടും അടിപൊളി ആണ്; സന്തോഷ് പണ്ഡിറ്റ് പറയുന്നു
കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്ക് എതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ കരസേന ആദ്യ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ പ്രതികരണം രേഖപ്പെടുത്തി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കുറച്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ രാജ്യസ്നേഹികളുടെ ഭൂമിയാവുമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ, പണ്ഡിറ്റിന്റെ ദേശീയ നിരീക്ഷണം. I support അഗ്നിപഥ്… കാരണങ്ങള്‍. 1) 17 വയസ്സിനും 21വയസ്സിനുമിടക്കുള്ള യുവാക്കള്‍ക്ക് മാസം 30000 വച്ചു ശമ്ബളം. നാല് വര്‍ഷം കഴിഞ്ഞ് പിരിയുമ്ബോള്‍ 12,00,000 വേറെയും . ഇതിലൂടെ വല്ല business എങ്കിലും ചെയ്തു ജീവിക്കുവാന്‍ യുവാക്കള്‍ക്ക് ആകും. കൂടെ ഇന്ത്യക്ക് മറ്റു രാജ്യങ്ങളുമായി വല്ല യുദ്ധവും ഉണ്ടായാല്‍ reserve ആയി കരുത്തരായ സൈനികര് ഉണ്ടാകും .
നാല് വര്‍ഷ ജോലിക്ക് ശേഷം , 21 വയസ്സിനു ശേഷം , ഇതിലെ 25% പേരെ സ്ഥിരപ്പെടുത്തും. ബാക്കി ഉള്ളവര്‍ക്ക് 12 ലക്ഷം രൂപ tax ഇല്ലാതെ കൊടുക്കും.. മറ്റു 75 ശതമാനം പേര്‍ക്ക് BSF/CRPF/ പോലീസ് സേനയിലും മറ്റു സര്ക്കാര് ജോലികളിലും പരമാവധി സ്ഥാനം നല്‍കും. പട്ടാളത്തില്‍ 18 വയസ്സില്‍ ചേര്‍ക്കുന്നത് ശരിയല്ലെന്ന് ചിലര്‍ പറയുന്നു. വിവാഹ പ്രായം 18 ലില്‍ നിന്നും 21 ആക്കിയപ്പോള്‍ ആ ആളുകള്‍ തന്നെ അന്ന് എതിര്‍ത്തു. 18 വയസ്സ് ആയാല്‍ തന്നെ വലിയ പക്വത ഉണ്ടാകും എന്നൊക്കെ ആയിരുന്നു ന്യായീകരണം. ഇപ്പൊള്‍ പറയുന്നു ആ പ്രായത്തില്‍ പക്വത ഉണ്ടാകില്ല എന്ന്. ഇതാണ് മക്കളെ നിലപാട്..
ഇനി നിങ്ങള്‍ക്ക് നാല് വര്‍ഷ പരിശീലന കാലത്തു അപകട മരണം സംഭവിച്ചാല്‍ 48 ലക്ഷം രൂപ കുടുംബത്തിന് നല്‍കും. അപകടം പറ്റി അംഗവൈകല്യം സംഭവിച്ചു എന്ന് കരുതുക 100 % അംഗവൈകല്യം പറ്റിയവര്‍ക്കു 44 ലക്ഷം രൂപ നല്‍കും ,75 % അംഗവൈകല്യം പറ്റിയവര്‍ക്കു 25 ലക്ഷം രൂപ നല്‍കും,50 % അംഗവൈകല്യം പറ്റിയവര്‍ക്കു 15 ലക്ഷം രൂപ നല്‍കും.. പോരെ.. അഗ്നിപഥ് എന്നത് വെറും സൈനികരെ വാര്‍ത്തെടുക്കുക എന്നതല്ല ലക്ഷ്യം. ഒരായുസ്സു ജീവിച്ചാലും നമ്മളില്‍ പലരിലുമുണ്ടാവാത്ത രാജ്യസ്നേഹം 4 വര്‍ഷം കൊണ്ടുണ്ടാവുമിതു കൊണ്ട്. കുറച്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ രാജ്യസ്നേഹികളുടെ ഭൂമിയാവും.
4 വര്‍ഷം സൈനിക പരിശീലനം കഴിഞ്ഞു പുറത്തു ഇറങ്ങുന്നവര്‍ ഭാവിയില്‍ തീവ്രവാദികള്‍ ആകുമോ എന്നൊക്കെ ചിലര്‍ വ്യാകുലപെടുന്നു. എന്തിന് ? IS തീവ്രവാദ പരിശീലനം ഒന്നുമല്ല അവിടെ നടക്കുന്നത്, പുറത്തിറങ്ങിയാല്‍ മോശമാകുവാന്‍.. ഇത് പക്കാ ഇന്ത്യന്‍ military പരിശീലനം ആണ്. ഓര്‍ക്കുക. (വാല്‍കഷ്ണം.. 40 വയസ്സ് വരെ കഷ്ടപ്പെട്ട് PSC എഴുതി ജോലി കിട്ടാത്ത അവസ്ഥയുമായി താരതമ്യം ചെയ്താല്‍ നാല് വര്‍ഷം കൊണ്ട് 26,00,000 രൂപ കിട്ടുന്ന ഈ ജോലി എന്തുകൊണ്ടും അടിപൊളി ആണ്.)