പൊതുസമൂഹത്തിന്റെ മുന്‍പില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കും എന്നാണ് പറഞ്ഞത്; അഡ്വാന്‍സ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചവര്‍ വേറെയും; മുന്കാലങ്ങള് നോക്കിയാല്‍ കോണ്‍ഗ്രസ് ഒരു പ്രശ്നത്തിനും പോകാറില്ല. ഇതിപ്പോള്‍ അങ്ങനെയല്ല. ഞങ്ങളുടെ പ്രധാന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. എല്ലാ കാലവും അടി വാങ്ങിയിരിക്കാന്‍ ആകുമോ?; നടിയും കോണ്‍ഗ്സ് നേതാവുമായി വീണാ എസ് നായര്‍
പൊതുസമൂഹത്തിന്റെ മുന്‍പില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കും എന്നാണ് പറഞ്ഞത്; അഡ്വാന്‍സ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചവര്‍ വേറെയും; മുന്കാലങ്ങള് നോക്കിയാല്‍ കോണ്‍ഗ്രസ് ഒരു പ്രശ്നത്തിനും പോകാറില്ല. ഇതിപ്പോള്‍ അങ്ങനെയല്ല. ഞങ്ങളുടെ പ്രധാന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. എല്ലാ കാലവും അടി വാങ്ങിയിരിക്കാന്‍ ആകുമോ?; നടിയും കോണ്‍ഗ്സ് നേതാവുമായി വീണാ എസ് നായര്‍
പൊതുസമൂഹത്തിന്റെ മുന്‍പില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കും എന്നാണ് പറഞ്ഞത്; അഡ്വാന്‍സ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചവര്‍ വേറെയും; മുന്കാലങ്ങള് നോക്കിയാല്‍ കോണ്‍ഗ്രസ് ഒരു പ്രശ്നത്തിനും പോകാറില്ല. ഇതിപ്പോള്‍ അങ്ങനെയല്ല. ഞങ്ങളുടെ പ്രധാന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. എല്ലാ കാലവും അടി വാങ്ങിയിരിക്കാന്‍ ആകുമോ?; നടിയും കോണ്‍ഗ്സ് നേതാവുമായി വീണാ എസ് നായര്‍
കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം പതാക കത്തിച്ചതിന് പിന്നാലെ നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ വീണാ എസ് നായര്‍ക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. സംഭവത്തില്‍ തനിക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനെ മെന്‍ഷന്‍ ചെയ്ത് വീണ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് വീണ. ഒരു അഭിമുഖത്തിലാണ് വീണ താന്‍ നേരിട്ട അവസ്ഥയെ കുറിച്ച് തുറന്ന് പറയുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനു ശേഷവും ആക്രമണത്തിന് കുറവില്ലെന്ന് വീണ പറയുന്നു.
വീണയുടെ വാക്കുകള്‍ ഇങ്ങനെ :
ഇടതുമുന്നണിക്ക് ചെങ്കൊടി എങ്ങനെയാണോ വികാരം അതുപോലെ തന്നെയാണ് തങ്ങള്‍ക്ക് തങ്ങളുടെ ഓഫീസ് എന്നും അത് ആക്രമിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് ചെങ്കൊടി കത്തിക്കലെന്ന് വീണ എസ്. നായര്‍ പറഞ്ഞു. എകെ ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ ഉള്ള സമയത്താണ് സിപിഎം കെപിസിസി ആസ്ഥാനം ആക്രമിച്ചതെന്നും അതൊരിക്കലും തങ്ങള്‍ക്ക് അംഗീകരിക്കാനായിരുന്നില്ല എന്നും വീണ പറഞ്ഞു. ആ സംഭവത്തില്‍ പ്രതിഷേധിച്ച് വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തയപ്പോഴാണ് നിരായുധരായി വന്ന തങ്ങള്‍ക്കെതിരെ പോലീസ് ആക്രമണം അഴിച്ചുവിട്ടതെന്നും വീണ പറയുന്നു.
സഹപ്രവര്‍ത്തകന്റെ തലയില്‍ പോലീസ് അടിച്ചെന്നും നിരവധിപേര്‍ക്ക് പരുക്കേറ്റുവെന്നും വീണ പറയുന്നു. വെള്ളയമ്ബലത്ത് എത്തിയപ്പോഴാണ് സിപിഎമ്മിന്റെ കൊടി നശിപ്പിച്ചതെന്നാണ് വീണ പറഞ്ഞത്.” ഞങ്ങളുടെ പ്രിയപ്പെട്ട കെപിസിസി ആസ്ഥാനം ആക്രമിക്കപ്പെടുമ്ബോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രം ആയിരുന്നു അത്. മുന്കാലങ്ങള് നോക്കിയാല്‍ കോണ്‍ഗ്രസ് ഒരു പ്രശ്നത്തിനും പോകാറില്ല. ഇതിപ്പോള്‍ അങ്ങനെയല്ല. ഞങ്ങളുടെ പ്രധാന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. എല്ലാ കാലവും അടി വാങ്ങിയിരിക്കാന്‍ ആകുമോ?, വീണ ചോദിച്ചു.
ആ സംഭവം നടന്ന ആ രാത്രി മുതലാണ് തന്റെ സോഷ്യല്‍മിഡിയ അക്കൗണ്ടുകള്‍ വഴി ആക്രമണം ഉണ്ടാകുന്നതെന്ന് വീണ പറഞ്ഞു. നിന്നെ കൊല്ലും, കത്തിക്കും, അഡ്വാന്‍സ് ആദരാഞ്ജലികള്‍ എന്നിങ്ങനെ വേണ്ട പലതരത്തിലുള്ള ഭീഷണികള്‍ വന്നുതുടങ്ങി. എസ്എഫ്ഐയും ഡിവൈഎഫ്ഐയുമാണ് ഇതിനുപിന്നില്‍ വീണ ആരോപിക്കുന്നു. പൊതുസമൂഹത്തിന്റെ മുന്‍പില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കും എന്ന് പരസ്യമായി ഫേസ്ബുക്കില്‍ കമന്റ് ഇട്ടവരുണ്ട്. മെസഞ്ചറിലും മറ്റുമായി ഇത്തരത്തില്‍ നൂറോളം മെസേജുകളാണ് ലഭിച്ചത്. ഒരു നിവൃത്തിയും ഇല്ലാതെ ആയപ്പോഴാണ് മെസേജുകളുടെ സ്ക്രീന്‍ഷോട്ട് സഹിതം ഫേസബുക്കില്‍ പോസ്റ്റ് ഇടേണ്ടി വന്നത്, വീണ പറഞ്ഞു.
ഇവിടെ തന്നെപ്പോലെ പ്രതിപക്ഷ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ ആരും നേരിടുന്ന ആക്രമണത്തിന്റെ ഒരു ശതമാനം പോലും വീണ വിജയന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന തോന്ന്യാസത്തിന് നേതൃത്വം നല്കുന്ന ഡിവൈഎഫ്ഐയുടെ മുന്‍ ദേശീയ സെക്രട്ടറി കൂടി ആയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെ കുറിപ്പില്‍ മെന്‍ഷന്‍ ചെയ്തതെന്നും വീണ പറഞ്ഞു. എന്നിട്ടും എനിക്കെതിരായ ആക്രമണത്തിന് കുറവില്ല. ഇപ്പോഴും സ്വകാര്യമായും പരസ്യമായും അശ്ലീലചുവയോടെയുള്ള കമന്റുകളും ഭീഷണികളും വന്നുകൊണ്ടിരിക്കുകയാണ്.
ഇതാദ്യമായല്ല തനിക്കെതിരെ ഇടതുമുന്നണിയുടെ ആക്രമണം നടക്കുന്നതെന്നും രണ്ട് വര്‍ഷം മുന്‍പ് കോവിഡുകാലത്തെ മുഖ്യമന്ത്രിയുടെ പിആര്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തിരുന്നെന്നും ഇതിനുപിന്നാലെ സിപിഎം പ്രവര്ത്തകന് ഫേസ്ബുക്ക്് ലൈവ് ചെയ്യുകയും തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്തിരുന്നുവെന്നും വീണ പറയുന്നു. വിവാഹ വാര്‍ഷക ദിനത്തില്‍ പങ്കാളി വീണ വിജയനെക്കുറിച്ച് മന്ത്രി റിയാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയായിരുന്നു വീണ റിയാസിനെ മെന്‍ഷന്‍ ചെയ്ത് പോസ്റ്റിട്ടത്.
”ഇന്ന് വിവാഹ വാര്‍ഷികം… നിലവിട്ട അസംബന്ധ പ്രചരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്ബോള്‍ അനുഭവിക്കേണ്ട വേദനയെ,വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്നഎന്റെ പ്രിയപ്പെട്ടവള്‍” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം പറഞ്ഞ് വീണ പോസ്റ്റിടുന്നത്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ഇന്നും ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. അപകടത്തിൽ ബാലഭാസ്കറിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു സംഭവം....
വയലനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന വ്യക്തിയാണ് കലാഭവൻ സോബി ജോർജ്. ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി നടത്തിയ...
മലയാളികളുടെ മനസ്സിൽ ഇന്നുമൊരു നോവായി അവശേഷിക്കുന്ന വ്യക്തിയാണ് ബാലഭാസ്കർ. അപ്രതീക്ഷിതമായി ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 2018 ലായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ആരാധകരെയും...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ദമ്പതിമാരാണ് ജയറാമും പാർവതിയും. നായിക നായകന്മാരായി ഒരുമിച്ച് സിനിമയിൽ അഭിനയിച്ച താരങ്ങൾ പിന്നീട് പ്രണയിച്ചു വിവാഹിതരാവുകയായിരുന്നു....