News
സാമന്തയുമായി വേര്‍പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം നാഗ ചൈതന്യ വീണ്ടും പ്രണയത്തില്‍; കാമുകി കുറുപ്പ് ചിത്രത്തിലെ നായിക?
സാമന്തയുമായി വേര്‍പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം നാഗ ചൈതന്യ വീണ്ടും പ്രണയത്തില്‍; കാമുകി കുറുപ്പ് ചിത്രത്തിലെ നായിക?
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നാഗ ചൈതന്യ അക്കിനേനി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എ്തതാറുണ്ട്. നടി സാമന്തയുമായുള്ള വിവാഹ മോചനമെല്ലാം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ, മുന്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം നാഗ ചൈതന്യ വീണ്ടും പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
മോഡലും നടിയുമായ ശോഭിത ധൂലിപാലയുമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി നാഗ ചൈതന്യ ഡേറ്റിംഗിലാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മലയാളത്തിലെ കുറുപ്പ് എന്ന ചിത്രത്തിലെ നായികയാണ് ശോഭിത. വന്‍ വിജയമായ മേജര്‍ ചിത്രത്തിലും ശോഭിതയായിരുന്നു നായിക.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ നാഗ ചൈതന്യയുടെ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീട്ടില്‍ നാഗ ചൈതന്യയും ശോഭിതയും അടുത്തിടെ കണ്ടുമുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ കുറച്ചുനേരം ചെലവഴിച്ച ശേഷം ഇരുവരും ഒരേ കാറില്‍ തിരിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്.
‘മേജര്‍’ ന്റെ പ്രൊമോഷനുകള്‍ക്കിടയില്‍ ഇരുവരും ഒരു ഹോട്ടലില്‍ വച്ച് ഒന്നിലധികം തവണ കണ്ടുമുട്ടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ തമ്മില്‍ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും പുറത്തുവന്നില്ലെങ്കിലും ഗോസിപ്പ് വാര്‍ത്തകളെ ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.
2017ല്‍ ആയിരുന്നു നാഗചൈതന്യ സാമന്തയെ പ്രണയിച്ച് വിവാഹം കഴിച്ചത്. എന്നാല്‍ നാല് വര്‍ഷത്തിനിപ്പുറം വേര്‍പിരിഞ്ഞു. 2021 ഒക്ടോബറില്‍ ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചു. തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ സംയുക്ത പ്രസ്താവന പങ്കിട്ടു. ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.
