Connect with us

പ്രോസിക്യൂഷന്‍ വാദത്തില്‍ വൈരുദ്ധ്യമുണ്ട് , സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ തള്ളിപ്പറയുകയാണോ? നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം!

News

പ്രോസിക്യൂഷന്‍ വാദത്തില്‍ വൈരുദ്ധ്യമുണ്ട് , സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ തള്ളിപ്പറയുകയാണോ? നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം!

പ്രോസിക്യൂഷന്‍ വാദത്തില്‍ വൈരുദ്ധ്യമുണ്ട് , സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ തള്ളിപ്പറയുകയാണോ? നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം!

നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ല എന്ന് ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നതായി പറയുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ട് എന്നും എന്നാല്‍ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ല എന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് എങ്ങനെ പറയാനാവും എന്ന് കോടതി ചോദിച്ചു. ഇതിനിടെയിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്
അന്വേഷണം നീട്ടിക്കൊണ്ട് പോവാനാണോ ശ്രമം എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. മെമ്മറി കാര്‍ഡില്‍ നിന്നും ദൃശ്യം ചോര്‍ന്നിട്ടില്ല എന്നും അതില്‍ ആശങ്ക വേണ്ട എന്നും അതിജീവിതയോടും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഇന്നും വാദം തുടരും എന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ഹാഷ് വാല്യൂ മാറിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ സമര്‍പ്പിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാണല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ വാദത്തില്‍ വൈരുദ്ധ്യമുണ്ട് എന്നും സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ തള്ളിപ്പറയുകയാണോ എന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എ ഷാജിയോട് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാ കോടതി മറച്ചു വെച്ചു എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.കേസില്‍ ഫൊറന്‍സിക് ലാബ് ഡയറക്ടറെ വിസ്തരിച്ചപ്പോഴും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ വിവരം പ്രോസിക്യൂഷന്‍ അറിഞ്ഞിരുന്നില്ല.പിന്നീട് തുടരന്വേഷണത്തിലാണ് ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിരുന്നതായി കണ്ടെത്തിയത് എന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല എന്നും മറിച്ച് ഇതിന്റെ നിജസ്ഥിതി വിദഗ്ധരില്‍നിന്ന് അറിയണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

നേരത്തെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണം എന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാ കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അതീവ ഗൗരവതരമാണ് എന്ന് നടിയുടെ അഭിഭാഷകയും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡിലുള്ളത് തന്റെ ദൃശ്യമാണ് എന്നും അത് പുറത്ത് പോയാല്‍ തന്റെ ഭാവിയെ ബാധിക്കും എന്നുമായിരുന്നു അതിജീവിത ചൂണ്ടിക്കാട്ടിയത്.കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ ആരോ പരിശോധിച്ചു എന്നും അതിജീവിത ആരോപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അതിജീവിത ഹൈക്കോടിയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ അതിജീവിതക്ക് അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ട് എന്ന് പ്രോസിക്യൂഷനും കോടതിയില്‍ പറഞ്ഞിരുന്നു. അതിനിടെ അതിജീവിതയുടെ ഹര്‍ജിക്കെതിരെ കേസിലെ എട്ടാം പ്രതി ദിലീപ് രംഗത്തെത്തിയിരുന്നു.

തുടരന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമാണ് എന്നാണ് ദിലീപ് ആരോപിച്ചത്. വസ്തുതകള്‍ വളച്ചൊടിക്കുകയാണ് എന്നും ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിച്ചതു കൊണ്ട് അന്വേഷണത്തില്‍ ഒന്നും നേടാനില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍ പിള്ള കോടതിയെ അറിയിച്ചു.

എന്നാല്‍ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കുന്നതില്‍ എന്താണ് കുഴപ്പം എന്നായിരുന്നു ദിലീപിനോട് ഉള്ള ഹൈക്കോടതിയുടെ മറുചോദ്യം. തുടരന്വേഷണത്തിന് സമയം നിശ്ചയിച്ചിട്ടുള്ള സ്ഥിതിക്ക് പരിശോധനയെ എതിര്‍ക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹർജിയില്‍ വിചാരണക്കോടതി 28 ന് വിധി പറയും. ഹർജിയില്‍ ഇരുഭാഗത്തിന്റെ വാദങ്ങള്‍ ഹൈക്കോടതി വിഷദമായി കേട്ടിരുന്നു. പ്രതിയായ ദിലീപിനോടൊപ്പം തന്നെ സഹോദരന്‍ അനൂപ്. സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത്, ഡോ. ഹൈദരാലി എന്നിവരടെ ശബ്ദ സാംപിളുകള്‍ വേണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്.

ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ദിലീപ് ഫോണിലെ പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിന് ബോധപൂർവമായ ശ്രമം നടന്നത് പ്രോസിക്യൂഷൻ വീണ്ടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് ഹർജികള്‍ ഇന്നലെ ഹൈക്കോടതി പരിഗണിച്ചു

Continue Reading
You may also like...

More in News

Trending

Recent

To Top