ഇന്ത്യയിലും വിദേശത്തുള്ള പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തുന്നത് തമ്മിലുള്ള വ്യത്യാസം എന്താണ് ; അടിപൊളി മറുപടി പറഞ്ഞ് പ്രിയങ്ക ചോപ്ര!
ബോളിവുഡിനും ഹോളിവുഡിനും ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോനാസുമാണ് . മൂന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെ താരങ്ങള്‍ വേര്‍പിരിയുകയാണെന്ന തരത്തിലും ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ അതില്‍ വസ്തുതയില്ലെന്ന് ഇരുവരും തെളിയിച്ചു. അതിന് പിന്നാലെയാണ് വാടകഗര്‍ഭപാത്രത്തിലൂടെ താരങ്ങള്‍ ഒരു കുഞ്ഞിന് ജന്മം കൊടുത്തത്.
ഇപ്പോള്‍ മകളുടെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ് താരങ്ങള്‍. ഇതിനിടെ ഇന്ത്യയിലെ പുരുഷന്മാരെ സ്നേഹിക്കുന്നതിനെ കുറിച്ചും വിദേശത്തുള്ള പുരുഷന്മാരെ കുറിച്ചും പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. മുന്‍പൊരിക്കല്‍ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് രസകരമായ ഉത്തരം നടി പങ്കുവെച്ചത്. അമേരിക്കൻ ഗായകനായ നിക് ജോൺസിനെ വിവാഹം കഴിച്ചതിനാലാണ് പ്രിയങ്കയോട് കരൺ ഈ ചോദ്യമുന്നയിച്ചത്.
കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന വിവാദ ചാറ്റ് ഷോ ആണ് കോഫി വിത്ത് കരണ്‍. സിനിമയുടെ പ്രൊമോഷനും മറ്റുമൊക്കെയായി താരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. എന്നാല്‍ താരങ്ങളോടുള്ള കരണിന്റെ ചോദ്യവും അവരതിന് നല്കുന്ന മറുപടികളുമാണ് എല്ലായിപ്പോഴും വിവാദമാവുന്നത്. ഒരിക്കല്‍ പ്രിയങ്ക ചോപ്ര വന്നപ്പോഴും സമാനമായ രീതിയിലുള്ള ചില ചോദ്യങ്ങളാണ് കരണ്‍ മുന്നോട്ട് വെച്ചത്. അതിലൊന്ന് പ്രണയത്തെ കുറിച്ചുള്ളതായിരുന്നു..
ഇന്ത്യയിലും വിദേശത്തുള്ള പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തുന്നത് തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് കരണ്‍ ജോഹര്‍ പ്രിയങ്ക ചോപ്രയോട് ചോദിച്ചത്. ‘ഇവിടെയുള്ളവര്‍ കാപട്യമുള്ളവരാണ്. അവിടെയുള്ളവര്‍ നേരിട്ട് ചോദിക്കും. നാളെ ഞാന്‍ ഫ്രീയാണ്. രാത്രി ഭക്ഷണം കഴിക്കാന്‍ പോയാലോ എന്ന്’ നടി പറയുന്നു. അതേ സമയം വിദേശത്ത് നിന്നും വിവാഹിതയായ പ്രിയങ്ക സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണിപ്പോള്‍.അതിനൊപ്പം ബോളിവുഡ് താരങ്ങളെ കുറിച്ച് ഗോസിപ്പുകളൊന്നും പറയാത്തതിനെ പറ്റിയും പ്രിയങ്കയോട് കരണ്‍ ചോദിച്ചിരുന്നു. ‘ഞാന്‍ ബോളിവുഡ് താരങ്ങളെ പറ്റി ഒന്നും പറയാത്തതിന് കാരണമുണ്ട്. അതെന്റെ അമ്മയ്ക്ക് വെറുപ്പുള്ള കാര്യമാണ്. ഞാന്‍ നിങ്ങളോട് ഒരുപാട് ഗോസിപ്പുകള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നോട് ഒന്നും പറയാനുണ്ടാവില്ലല്ലോ എന്നാണ് നടി തിരിച്ച് ചോദിച്ചത്.
ഒരു ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് പ്രിയങ്ക ചോപ്രയും നിക് ജോണ്‍സും കണ്ടുമുട്ടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയില്‍ വെച്ച് പരമ്പരാഗതമായ ആചാരപ്രകരാവും വിദേശത്ത് നിന്ന് ക്രിസ്ത്യന്‍ ആചാരപ്രകാരവുമാണ് താരവിവാഹം നടന്നത്. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഒരു കുഞ്ഞിനെ കുറിച്ച് ഇരുവരും ചിന്തിച്ചത്. അങ്ങനെ വാടകഗര്‍ഭപാത്രത്തിലൂടെ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി ഇരുവരും മാറി.
