Connect with us

ഇന്ദിരാഗാന്ധിയുടെ കഥ തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാകില്ല; തുറന്നടിച്ച് കങ്കണ റണാവത്ത്!

Bollywood

ഇന്ദിരാഗാന്ധിയുടെ കഥ തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാകില്ല; തുറന്നടിച്ച് കങ്കണ റണാവത്ത്!

ഇന്ദിരാഗാന്ധിയുടെ കഥ തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാകില്ല; തുറന്നടിച്ച് കങ്കണ റണാവത്ത്!

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്‌സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ റണാവത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . 2006ലാണ് ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപെടുകയും ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകയായി അഭിനയിച്ചു

ഇപ്പോഴിതാ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥ തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാകില്ലെന്ന് പറയുകയാണ് നടി കങ്കണ റണാവത്ത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം കങ്കണ തന്റെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇന്ധിരാഗാന്ധിയുടെ കഥ പറയുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രമാണ് താരം ഒരുക്കാനിരിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ദിരാഗാന്ധിയായി വേഷമിടുന്നത് കങ്കണ തന്നെയാണോ എന്ന ചോദ്യത്തിന് താരം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, മറിച്ച് ഒരു ഗ്രാന്‍ഡ് പിരീഡ് ചിത്രമാണ് താന്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി. തന്നേക്കാള്‍ നന്നായി മികച്ച രീതിയില്‍ ആര്‍ക്കും ഈ സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ലെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.

കങ്കണ റണാവത്ത് രണ്ടാമതായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് എമര്‍ജന്‍സി. മണികര്‍ണിക: ക്വീന്‍ ഒഫ് ഝാന്‍സി എന്ന ചിത്രമാണ് താരം നേരത്തെ സംവിധാനം ചെയ്തത്. എന്നാല്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്.

ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകള്‍ ബോക്സ്ഓഫിസില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

More in Bollywood

Trending

Recent

To Top