Connect with us

ബോളിവുഡ് ഗായിക ശ്രേയ ഘോഷാൽ മുഖ്യാതിഥിയായി എത്തുന്നു; സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ; തത്സമയം ആസ്വദിക്കാം ജൂൺ 19 ന് ഏഷ്യാനെറ്റിലൂടെ!

TV Shows

പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ തത്സമയം ഏഷ്യാനെറ്റിൽ ജൂൺ 19 ന് വൈകുന്നേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ ഇനി മാറ്റുരയ്ക്കുന്നത് അഖിൽ ദേവ് , ജെറിൽ ഷാജി , അർജുൻ ഉണ്ണികൃഷ്ണൻ , കൃതിക എസ് , മിലൻ ജോയ് , വിഷ്ണുപ്രിയ രമേശ് , റിതു കൃഷ്ണ എന്നിവരാണ് . സീസൺ 8 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര , ഗായകരായ ജി വേണുഗോപാൽ , മഞ്ജരി , സംഗീതസംവിധായകരായ ശരത് സി, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ് .

അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . വിജയിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ സമ്മാനമാണ് .

സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രേക്ഷകർക്ക് സംഗീതവിരുന്ന് ഒരുക്കുന്നതിനുമായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാൽ ഈ വേദിയിൽ എത്തുന്നു .

about star singer

More in TV Shows

Trending

Recent

To Top