TV Shows
ഇവിടെ നിന്ന് പുറത്തിറങ്ങി നേരെ പോകുന്നത് റിയാസിന്റെ ഉമ്മയെ കാണാൻ; ആദ്യം അവന്‍ എന്റെ കാല് പിടിക്കട്ടെ എന്നിട്ട് ഞാന്‍ മാപ്പ് പറയാം; പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ !
ഇവിടെ നിന്ന് പുറത്തിറങ്ങി നേരെ പോകുന്നത് റിയാസിന്റെ ഉമ്മയെ കാണാൻ; ആദ്യം അവന്‍ എന്റെ കാല് പിടിക്കട്ടെ എന്നിട്ട് ഞാന്‍ മാപ്പ് പറയാം; പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ !
മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ വലിയ ട്വിസ്റ്റുകളാണ് നാലാം സീസണില്‍ സംഭവിച്ചത്. ഒരു മത്സരാര്‍ഥി സ്വയം പുറത്തേക്ക് പോവുകയും ഒരാളെ പുറത്താക്കുകയുമൊക്കെ പ്രേക്ഷകര്‍ കണ്ട് കഴിഞ്ഞു. മാത്രമല്ല നാല്‍പത് ദിവസത്തിന് ശേഷം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്നവര്‍ ഫൈനലിലേക്ക് പ്രവേശിക്കുകയാണ്. അവിടെ റിയാസ് സലീം എന്ന ഗെയിമറെ കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവമാവുന്നത്. നിലവില്‍ റിയാസ് ഉണ്ടാക്കുന്ന കണ്ടന്റിലൂടെയാണ് ഷോ മുന്നോട്ട് നീങ്ങുന്നത്.
ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള വഴക്കുകള്‍ പറഞ്ഞ് തീര്‍ക്കാനുള്ള ശ്രമത്തിലാണ് മറ്റ് മത്സരാര്‍ത്ഥികള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി റിയാസ് ലക്ഷ്മിപ്രിയയേയും ലക്ഷ്മിപ്രിയ റിയാസിനേയും വളരെ മോശമായ രീതിയിലാണ് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതോടെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ ഇതിനെതിരെ രംഗത്തുവന്നത്. സൂരജും ധന്യയും ചേര്‍ന്നാണ് ലക്ഷ്മിപ്രിയയോടും വിനയ് റിയാസിനോടും സംസാരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ലക്ഷ്മിപ്രിയ മാപ്പ് പറയണം എന്നത് മാത്രമായിരുന്നു റിയാസിന്റെ ആവശ്യം. എന്റെ ഉമ്മയെയും വാപ്പയേയും അനാവശ്യമായി ഇവിടേയ്ക്ക് വലിച്ചിട്ടു ഇതില്‍ മാപ്പ് പറയണമെന്നുമാണ് റിയാസ് പറയുന്നത്.
ധന്യയും സൂരജും സംസാരിച്ച് തുടങ്ങിയത് മുതല്‍ റിയാസിന്റെ ഭാഗത്ത് നിന്ന് ഇനി ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല എങ്കില്‍ ഞാനും ഇനി ഒന്നിനും പോകില്ല എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. പക്ഷേ തനിക്ക് റിയാസിനോട് മാപ്പൊന്നും പറയേണ്ട ആവശ്യമില്ല എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. കാരണം താന്‍ പറഞ്ഞത് റിയാസ് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്. ഇതില്‍ ക്ഷമ പറയേണ്ട കാര്യമില്ല.
മാപ്പ് പറയണമെങ്കില്‍ ആദ്യം അവന്‍ വന്ന് എന്റെ കാല് പിടിക്കട്ടെ എന്നിട്ട് ഞാന്‍ അവനോട് മാപ്പ് പറയാം. അവന്‍ എന്നെ കളിയാക്കാന്‍ ശ്രമിക്കാതെ ഇരുന്നാല്‍ ഞാനും അത് ചെയ്യില്ല. അത് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് താരാം. പക്ഷേ ഇനിയും എന്നെ ശല്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഞാന്‍ ഇത് തുടരും. എനിക്ക് ഉറപ്പുണ്ട് ഞാന്‍ ഒന്നും അവന്റെ മാതാപിതാക്കളെക്കുറിച്ച് പറഞ്ഞിട്ടില്ല.
കാരണം അവര്‍ ഇല്ലാത്തതിന്റെ വേദന എനിക്കറിയാം. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആ ഉമ്മയ്ക്കുണ്ടാകുന്ന വിഷമവും എനിക്ക് മനസ്സിലാകും.
ഇവിടെ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ രണ്ടുപേരെയും ഒരുമിച്ച് സംസാരിക്കാന്‍ വിളിച്ചപ്പോഴും റിയാസ് പ്രകോപിതനായി എഴുനേറ്റ് പോകുകയായിരുന്നു. പക്ഷേ എല്ലാവരും കൂടി സംസാരിച്ച് ഇനി രണ്ട്‌പേരുടേയും ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഉണ്ടാക്കരുതെന്ന് എല്ലാവരും തീരുമാനിക്കുകയും ചെയ്യുന്നു.
about bigg boss show