Connect with us

എന്നെ എങ്ങനെ ബെറ്ററാക്കാം, എന്നെക്കൊണ്ട് പറ്റുന്നതിന്റെ ബെസ്റ്റ് കൊടുക്കുക എന്നതാണ് എന്റെ നയം, ഞാന്‍ ആരോടും മത്സരത്തിനൊന്നും പോവാറില്ല; അഞ്ജു ജോസഫ്

Social Media

എന്നെ എങ്ങനെ ബെറ്ററാക്കാം, എന്നെക്കൊണ്ട് പറ്റുന്നതിന്റെ ബെസ്റ്റ് കൊടുക്കുക എന്നതാണ് എന്റെ നയം, ഞാന്‍ ആരോടും മത്സരത്തിനൊന്നും പോവാറില്ല; അഞ്ജു ജോസഫ്

എന്നെ എങ്ങനെ ബെറ്ററാക്കാം, എന്നെക്കൊണ്ട് പറ്റുന്നതിന്റെ ബെസ്റ്റ് കൊടുക്കുക എന്നതാണ് എന്റെ നയം, ഞാന്‍ ആരോടും മത്സരത്തിനൊന്നും പോവാറില്ല; അഞ്ജു ജോസഫ്

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്.ഐഡിയ സ്‌റാര്‍ സിംഗറില്‍ പങ്കെടുത്തതാണ് കരിയര്‍ ബ്രേക്കായി മാറിയത്. നേരത്തെ രണ്ട് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിരുന്നു. അതിന് ശേഷമായാണ് സ്റ്റാര്‍ സിംഗറിലേക്ക് പോയത്. പേടിയോടെയാണ് പാടിയതെങ്കിലും അവര്‍ ഓക്കെ പറഞ്ഞിരുന്നു. ജീവിതത്തിലെ തന്നെ മേജര്‍ ടേണിംഗ് പോയിന്റായിരുന്നു അത്. ചേട്ടന്‍ വിദേശത്താണ്, അച്ഛനും അമ്മയും നാട്ടിലും. ഞാന്‍ കൊച്ചിയില്‍ സെറ്റിലാണെന്നും അഞ്ജു പറയുന്നു.

ചേട്ടനെ തബല പഠിപ്പിക്കാന്‍ വന്ന മാഷാണ് ഞാന്‍ പാടുമെന്ന് മനസിലാക്കിയത്. ചേട്ടന്‍ ഇങ്ങനെ ടേബിളിലൊക്കെ താളം കൊട്ടുമായിരുന്നു. തബലയില്‍ താല്‍പര്യമുണ്ടാവുമെന്ന് കരുതിയാണ് അമ്മ ചേട്ടനെ തബല പഠിപ്പിക്കാന്‍ തീരുമാനിച്ചത്. ഡ്രംസിനെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. തബല മാത്രമല്ല പാട്ടും പഠിപ്പിക്കാമെന്ന് പറഞ്ഞു. ലിവിംഗ് റൂമില്‍ ഇരുന്നായിരുന്നു പഠിപ്പിച്ചിരുന്നത്. മാഷ് പാടുന്നത് ഞാന്‍ ഏറ്റുപാടുമായിരുന്നു. ചേട്ടന്‍ നന്നായി പാടുമെങ്കിലും മാഷ് പറയുന്നത് പാടില്ല. ചേട്ടനല്ല, അനിയത്തിയാണ് പാടുന്നത്. അനിയത്തിയെ ഇരുത്തിക്കോളൂ എന്ന് പറഞ്ഞ് മാഷാണ് എന്നിലെ പാട്ടുകാരിയെ കണ്ടെത്തിയത്.


അഞ്ച് വയസുള്ളപ്പോഴാണ് ഈ സംഭവം. പാടുമെന്ന് മനസിലായപ്പോള്‍ പിന്നെ മത്സരങ്ങളിലെല്ലാം പങ്കെടുക്കുമായിരുന്നു. യുവജനോത്സവങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു എന്റേത്. പാട്ട് മാത്രമല്ല കുത്തിയിരുന്ന് പഠിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയായാണ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്. നേരത്തെ റെക്കോര്‍ഡിംഗ് ചെയ്ത എക്‌സ്പീരിയന്‍സൊന്നുമില്ലായിരുന്നു.

ടീസിംഗുള്ള പാട്ടായിരുന്നു എനിക്ക് കിട്ടിയത്. കുറച്ച് ദേഷ്യത്തോടെ പാടേണ്ട പാട്ടായിരുന്നു. ഞാനാണെങ്കില്‍ പൊതുവെ ദേഷ്യം കുറവുള്ള ആളാണ്. കുറേ ടേക്കെടുത്തിട്ടും എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നില്ല.

പിന്നീടങ്ങോട്ട് പാടുമ്പോഴൊന്നും പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. നമ്മളും മെച്വേര്‍ഡായി. ആദ്യം എല്ലാം ഒരു തമാശ പോലെയായിരുന്നു. പിന്നെയാണ് സീരിയസായി എടുത്ത് തുടങ്ങിയത്. ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. സീരിയസായി എടുത്ത് തുടങ്ങിയപ്പോള്‍ ഞാന്‍ എഫേര്‍ട്ട് എടുത്ത് തുടങ്ങി. അതോടെ എല്ലാത്തിലും മാറ്റം വന്നു. പാട്ട് പഠിക്കുന്നതിലും അറിയുന്നതിനുമെല്ലാം ഞാന്‍ ശ്രമിച്ച് തുടങ്ങി. എന്നെ എങ്ങനെ ബെറ്ററാക്കാം, എന്നെക്കൊണ്ട് പറ്റുന്നതിന്റെ ബെസ്റ്റ് കൊടുക്കുക എന്നതാണ് എന്റെ നയം. ഞാന്‍ ആരോടും മത്സരത്തിനൊന്നും പോവാറില്ല.

വ്‌ളോഗ്‌സ് സൈഡ് ബിസിനസാണ്. മിനിമലായിട്ടും സിംപിളായിട്ടും ജീവിക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. എന്റെ ഫ്‌ളാറ്റില്‍ പാത്രങ്ങളൊക്കെ കുറവാണ്. കൂടുതല്‍ കാണാനാവുക ഡ്രസാണ്. അത് ആവശ്യമുള്ളത് കൊണ്ട് മേടിക്കുന്നതാണ്. സ്‌കിന്‍ പ്രൊഡക്ടസൊക്കെ കുറച്ചേയുള്ളൂ. എനിക്ക് അറിയുന്ന കാര്യങ്ങള്‍ ആര്‍ക്കെങ്കിലും ഉപകാരമാവട്ടെ എന്ന് കരുതിയാണ് വീഡിയോ ചെയ്യുന്നത്. ഞാന്‍ സ്‌കിന്‍ ഡോക്ടറല്ല എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്.

പൊതുവെ സ്റ്റേജ് ഫിയര്‍ ഇല്ലാത്ത ആളാണ്. ഞാന്‍ ഭയങ്കരമായി ആരാധിക്കുന്ന ആള്‍ക്കൊപ്പം സ്റ്റേജ് പങ്കിടുകയാണെങ്കില്‍ ചെറിയൊരു ടെന്‍ഷന്‍ വരും. അവര്‍ക്ക് പാട്ട് ഇഷ്ടമാവുമോ എന്നോര്‍ത്താണ് പേടി. സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്ത സമയത്ത് ആവശ്യത്തിലധികം പേടിച്ചിരുന്നു. അതോടെ പേടിയങ്ങ് മാറി. നമ്മുടെ കംഫര്‍ട്ട് സോണിലുള്ള ആളുകള്‍ക്കൊപ്പമാണല്ലോ പെര്‍ഫോമന്‍സ്. അതുകൊണ്ട് സ്‌റ്റേജില്‍ നല്ല തമാശയാണ്. കാണുന്നവര്‍ക്ക് അത് മനസിലാവണമെന്നില്ല.

എന്താണെങ്കിലും ചെയ്‌തേ പറ്റുള്ളൂ. ഇത് എന്റെ കൂട്ടുകാരിയില്‍ നിന്നും കിട്ടിയതാണ്. പുള്ളിക്കാരി നിറവയറുമായി ഡെലിവറിക്കായി തയ്യാറായിരിക്കുകയാണ്. അതിന് തൊട്ടുമുന്‍പ് ഞാന്‍ അവളെ കാണാന്‍ പോയിരുന്നു. എടീ നിനക്ക് പേടിയില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇത് അകത്തായി പോയില്ലേ, ഇനി പുറത്ത് വരാതെ രക്ഷയില്ലല്ലോ. പേടിച്ച് നിന്നിട്ട് കാര്യമില്ലല്ലോ. ടെന്‍ഷനടിച്ച് നിന്നിട്ട് കാര്യമൊന്നുമില്ലല്ലോ. അതെനിക്ക് ഭയങ്കര ഇന്‍സ്‌പെയറിംഗായിരുന്നു. ടെന്‍ഷനില്‍ ഇരിക്കുകയാണെങ്കില്‍ വണ്‍ റ്റു ത്രീ കൗണ്ട് ചെയ്യും. ബാക്കി വരുന്നിടത്ത് വെച്ച് കാണാമല്ലോ എന്ന് കരുതും.

പാട്ടുകാരെന്ന നിലയില്‍ പെര്‍ഫോമേഴ്‌സ് കൂടിയാണ് ഞങ്ങള്‍. ഓഡിയന്‍സിന് വേണ്ടതെന്താണോ അത് കൊടുക്കുന്നതാണ് ഞങ്ങളുടെ ഡ്യൂട്ടി. മെലഡിയാണെങ്കില്‍ അത്. അടിപൊളിയെങ്കില്‍ അങ്ങനെ. ഇടയ്ക്ക് ചില ഗ്യാപ്പ് ഫില്‍ ചെയ്യാന്‍ കിട്ടുമ്പോള്‍ ഇഷ്ടമുള്ള പാട്ടുകളും പാടാറുണ്ട്. ഇതൊരു ജേണിയാണ്, അതുമായി മുന്നോട്ട് പോവുന്നു. ഇന്ന പോയിന്റില്‍ എത്തണമെന്ന ലക്ഷ്യമില്ല. ചെറിയ ലക്ഷ്യം വെക്കാറുണ്ട്. വിജയത്തെക്കുറിച്ചുള്ള ഓരോരുത്തരുടേയും കാഴ്ചപ്പാട് വ്യത്യസ്തമാണ്. സമാധാനമുണ്ടെങ്കില്‍ തന്നെ വിജയിച്ചു എന്ന് കരുതുന്ന വ്യക്തിയാണ് ഞാന്‍ എന്നും അഞ്ജു പറയുന്നു.

More in Social Media

Trending

Recent

To Top