Connect with us

അരുത് അങ്ങനെ പറയരുത് റിയാസിന്റെ ഉമ്മയുടെ വീഡിയോ കണ്ടപ്പോള്‍! നെഞ്ച് പൊട്ടി റോബിൻ! ഒടുവിൽ ആ അഭ്യര്‍ത്ഥനയും

TV Shows

അരുത് അങ്ങനെ പറയരുത് റിയാസിന്റെ ഉമ്മയുടെ വീഡിയോ കണ്ടപ്പോള്‍! നെഞ്ച് പൊട്ടി റോബിൻ! ഒടുവിൽ ആ അഭ്യര്‍ത്ഥനയും

അരുത് അങ്ങനെ പറയരുത് റിയാസിന്റെ ഉമ്മയുടെ വീഡിയോ കണ്ടപ്പോള്‍! നെഞ്ച് പൊട്ടി റോബിൻ! ഒടുവിൽ ആ അഭ്യര്‍ത്ഥനയും

ബിഗ് ബോസ്സ് ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സഹ മത്സരാർഥികളെ കൈയ്യേറ്റം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും അത്തരത്തിൽ ഒരു പെരുമാറ്റം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ഉടൻ പുറത്താക്കുമെന്നും മത്സരാർഥികളെ പറഞ്ഞ് ധരിപ്പിച്ച ശേഷമാണ് ബിഗ് ബോസ് വീട്ടിലേക്ക് എല്ലാം മത്സരാർത്ഥികളേയും അയച്ചത്. എന്നാൽ ഇത്തവണയും മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിൽ റോബിനെയാണ് പുറത്താക്കിയത്. റോബിൻ പുറത്താകാൻ കാരണക്കാരായ റിയാസ്, ജാസ്മിൻ എന്നിവർക്കെതിരെ വലിയ രീതിയിൽ സൈബർ ബുള്ളിയിങും നടന്നിരുന്നു

ഓടി നടന്ന് അഭിമുഖങ്ങള്‍ നല്‍കുന്നതിന് ഇടയിലും, ബിഗ്ഗ് ബോസിന് അകത്തെ മത്സരാര്‍ത്ഥികളെ എല്ലാവരെയും പിന്തുണയ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് റോബിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഇപ്പോൾ റോബിൻ തന്റെ ആരാധകരോട് പുതിയ അഭ്യർഥനയുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ വീട്ടിൽ മത്സരിക്കുന്നവർക്ക് എതിരയോ അവരുടെ വീട്ടുകാർക്ക് എതിരയോ ഡീഗ്രേഡിങ് നടത്തരുതെന്നാണ് റോബിൻ തന്റെ ഫാൻസിനോട് ആവശ്യപ്പെടുന്നത്.


ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ ഫിനാലെ എത്താന്‍ പോകുകയാണ്. മത്സരാര്‍ത്ഥികള്‍ എല്ലാവരും ശക്തമായി കളിയ്ക്കുന്നുണ്ട്. എന്നാല്‍ അതിനിടയില്‍ ഒരുപാട് ഡിഗ്രേഡിങും സൈബര്‍ അറ്റാക്കും നടക്കുന്നുണ്ട്. ഇത് കണ്ട് അവരുടെ കുടുംബത്തിലുള്ളവര്‍ വിഷമിയ്ക്കും. അതിനാല്‍ ഇത്തരത്തിലുള്ള അനാവശ്യമായ ഡിഗ്രേഡിങ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഡിഗ്രേഡിങ് ബഹിഷ്‌കരിയ്ക്കുക- എന്നാണ് റോബിന്‍ പറയുന്നത്.

അതിന് ശേഷം റംസാന്‍ പങ്കുവച്ച ലൈവ് വീഡിയോയിലും റോബിന്‍ ഇക്കാര്യം ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം റിയാസിന്റെ ഉമ്മയുടെ വീഡിയോ കണ്ടപ്പോള്‍ എനിക്കും വളരെ അധികം വിഷമം തോന്നി. ബിഗ്ഗ് ബോസ് ഷോ ഒരു ഗെയിം മാത്രമാണ്. എല്ലാവരും അതില്‍ ജയിക്കാന്‍ വേണ്ടിയാണ് കളിയ്ക്കുന്നത്. ലാലേട്ടന്‍ പറഞ്ഞത് പോലെ വ്യത്യസ്തരായ പതിനേഴ്- ഇരുപത് പേര്‍ ആണ് എല്ലാവരും. ഓരോരുത്തരും കളിക്കുന്നത് അവരുടെ ഗെയിം ആണ്.

ആരും ഷോ പേഴ്‌സണലായി എടുക്കരുത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ വോട്ട് ചെയ്ത് പിന്തുണയ്ക്കാം. ഇഷ്ടമില്ലാത്തവരെ പുറത്താക്കാം. ഷോ വിശകലനം ചെയ്യം. എന്നാല്‍ വ്യക്തിപരമായി ആരെയും ആക്രമിയ്ക്കരുത്. അത് അവരുടെ കുടുംബത്തെയും ബാധിയ്ക്കുന്നു. അതിനിടയില്‍ റിയാസിനെ അശ്ലീല പ്രയോഗത്തിലൂെട അഭിസംബോധന ചെയ്ത ആളോട്, അരുത് അങ്ങനെ പറയരുത് എന്ന് റോബിന്‍ നിര്‍ദ്ദേശിയ്ക്കുന്നുണ്ട്.

റിയാസ് നല്ലൊരു മത്സരാര്‍ത്ഥിയാണ്. നന്നായി ഗെയിം കളിക്കുന്നുണ്ട്. അതൊരു മൈന്റ് ഗെയിം ആണ്. ഞാന്‍ ഷോയില്‍ നിന്നും പുറത്തായത് പെട്ടന്നുള്ള എന്റെ തെറ്റായ പ്രതികരണം കാരണമാണ്. അത് ഷോ കഴിഞ്ഞതോടെ തീര്‍ന്നു. ഷോയില്‍ എനിക്ക് ദില്‍ഷ വിന്നര്‍ ആവണം എന്നാണ് ആഗ്രഹം. എന്ന് കരുതി മറ്റുള്ളവരെ മാനസികമായി തളര്‍ത്തരുത്. അതിനകത്ത് ഇത്രയും ദിവസം കഴിയുമ്പോള്‍ തന്നെ മെന്റലി അവര്‍ ഒരുപാട് തളര്‍ന്നു പോകും. ആ പ്രഷറില്‍ നില്‍ക്കുമ്പോഴുള്ള പ്രതികരണങ്ങളാണ് അതെല്ലാം- റോബിന്‍ പറഞ്ഞു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top