Connect with us

സെറ്റിലേക്ക് വരുന്നവഴി ചിത്രത്തില്‍ നിന്ന് എന്നെ മാറ്റി; ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത് ;അങ്ങനെ ഒന്നും ഇവിടെ നിലനിന്നിട്ടില്ല ; പൊള്ളുന്ന അനുഭവങ്ങൾ പങ്കുവച്ച് അതിഥി രവി!

News

സെറ്റിലേക്ക് വരുന്നവഴി ചിത്രത്തില്‍ നിന്ന് എന്നെ മാറ്റി; ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത് ;അങ്ങനെ ഒന്നും ഇവിടെ നിലനിന്നിട്ടില്ല ; പൊള്ളുന്ന അനുഭവങ്ങൾ പങ്കുവച്ച് അതിഥി രവി!

സെറ്റിലേക്ക് വരുന്നവഴി ചിത്രത്തില്‍ നിന്ന് എന്നെ മാറ്റി; ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത് ;അങ്ങനെ ഒന്നും ഇവിടെ നിലനിന്നിട്ടില്ല ; പൊള്ളുന്ന അനുഭവങ്ങൾ പങ്കുവച്ച് അതിഥി രവി!

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് അതിഥി രവി.2014 ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. മോഡലിംഗ് രംഗത്ത് നിന്നും കരിയർ ആരംഭിച്ച താരം, നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്.

2017 ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിലാണ് ആദ്യമായി താരം നായികയായത്. സണ്ണി വെയിൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഇന്ന് അതിഥി മലയാളത്തിലെ അറിയപ്പെടുന്ന മുൻനിര യുവ നായികമാരിൽ ഒരാളാണ്.

സിനിമയിൽ പ്രവേശിക്കുന്ന ഏതൊരു വ്യക്തിയ്ക്കും തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങൾ പ്രയാസം നിറഞ്ഞതായിരിക്കും. അതിഥിയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. താരത്തിന്റെ ആദ്യത്തെ ചിത്രം തീയറ്റർ ഹിറ്റ് ആയിരുന്നില്ലെന്നും ഇപ്പോഴും ഹിറ്റുകൾ മാത്രം പ്രതീക്ഷിക്കുന്ന ഒരു താരമല്ല താനെന്നും അടുത്തിടെ അതിഥി പറഞ്ഞു.

ഒരു അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തിലെ വിജയ പരാജയങ്ങളെക്കുറിച്ച് പറയുകയായിരുന്നു താരം. “എനിക്ക് ഇഷ്ടവും ഈ അപ്‌സ് ആന്‍ഡ് ഡൗണ്‍സ് ഉള്ളതാണ്. എങ്കിലേ ലൈഫ് ആവുകയുള്ളൂ. എന്റെ ആദ്യത്തെ സിനിമയും ഒരു തിയേറ്റര്‍ ഹിറ്റായിരുന്നില്ല. എന്താണ് വിജയമെന്നൊന്നും ഞാന്‍ കണ്ടിട്ടില്ല.

തോല്‍വി ഞാന്‍ കണ്ടിട്ടുമുണ്ട്. അതുപോലെ പല സിനിമകളും പറഞ്ഞത് പിന്നീട് മാറിയിട്ടുണ്ട്. ഒരു കുത്തനെ പോകുന്ന ഗ്രാഫ് ഒന്നും അല്ലായിരുന്നു എന്റേത്. ഇപ്പോഴും അപ്‌സ് ആന്‍ഡ് ഡൗണ്‍സൊക്കെ സ്വീകരിക്കാന്‍ അറിയാവുന്ന ആളാണ് ഞാന്‍.

എനിക്ക് അത് തന്നെയാണ് ഇഷ്ടവും. ബാക്ക് ടു ബാക്ക് ഹിറ്റ് മാത്രമേ ഉള്ളൂ, എന്നതിനോട് പേഴ്‌സണലി വലിയ താല്‍പര്യമില്ല. അങ്ങനെ പോകുന്തോറും ചെറിയ ഒരു ഡൗണ്‍ പോലും നമ്മളെ വല്ലാതെ ബാധിക്കുന്ന ഒരു കാലഘട്ടമാണിത്. നമ്മള്‍ അത്ര സ്‌ട്രോങ് ആവില്ല.” താരം വ്യക്തമാക്കി.

പരസ്യചിത്രങ്ങളിൽ കരിയർ ആരംഭിച്ച താരം ഇപ്പോഴും സജീവമായി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. പരസ്യത്തിൽ അഭിനയിക്കുമ്പോഴും വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായതിനെപ്പറ്റി താരം പറയുകയുണ്ടായി. പരസ്യ ചിത്രങ്ങളിൽ നിന്നും തന്നെ ഒഴിവാക്കിയ അനുഭവവും താരം പങ്കുവച്ചു.

“പരസ്യചിത്രങ്ങളുടെ ഫീല്‍ഡിലാണെങ്കിലും ചില പരസ്യമൊക്കെ പറഞ്ഞുവെച്ച് തലേദിവസം മാറ്റിയിട്ടുണ്ട്. ഷൂട്ടിന് വേണ്ടി ലൊക്കേഷനിലേക്ക് വന്നുകൊണ്ടിരുന്ന ഓണ്‍ ദ വേയില്‍ എന്നെ മാറ്റിയിട്ടുണ്ട്.

അതിഥീ, മാറിപ്പോയി വേറെ ഒരാളെ പെട്ടെന്ന് മാറ്റി, എന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അറിഞ്ഞ് വന്ന ഒരാളാണ്. അതുകൊണ്ട് പ്രശ്‌നമേയില്ല. ഒരു പടം ഇല്ല എന്ന് എന്നോട് പറഞ്ഞാലും ഞാന്‍ ഓക്കെയാണ്. അങ്ങനെ ഒരു ചിന്തയോടെ മാത്രമേ സിനിമയെ സമീപിക്കാവൂ. ഏതെങ്കിലും ഒരു വ്യക്തി വഴി പടം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരിക്കലും ഈ ഇന്‍ഡസ്ട്രിയില്‍ വരരുത്. അങ്ങനെ ഒരു സൗഹൃദങ്ങളും ഇവിടെ നിലനിന്നിട്ടില്ല.” അതിഥി പറഞ്ഞു.

കൊവിഡ് ലോക്ഡൗണ്‍ വന്നപ്പോള്‍ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങൾ പോലും റിലീസ് ചെയ്യാൻ കഴിഞ്ഞില്ലെന്നും. സിനിമയുടെ കാര്യം അത്രയേ ഉള്ളൂവെന്നും അതിഥി പറഞ്ഞു. ഫീൽഡിൽ നിൽക്കുമ്പോൾ അതൊക്കെ മനസിലാക്കണമെന്നും അമിതമായി ഒന്നും പ്രതീക്ഷിക്കരുതെന്നും താരം പറയുന്നു.

ABOUT ATHITHI RAVI

Continue Reading
You may also like...

More in News

Trending

Recent

To Top