Connect with us

നടിയ്ക്ക് പണം വാഗ്ദാനം ചെയ്ത് സെ ക്‌സ്, എതിർത്തതിനാൽ സിനിമയിൽ നിന്നും വിലക്കി, ‌സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ട്; സിനിമയിൽ പവർ ​ഗ്രൂപ്പ് ഉണ്ടെന്നും സംവിധായക

Actress

നടിയ്ക്ക് പണം വാഗ്ദാനം ചെയ്ത് സെ ക്‌സ് ആവശ്യപ്പെട്ടതിനെ എതിർത്തതിനാൽ സിനിമയിൽ നിന്നു തന്നെ വിലക്കിയെന്ന് ആരോപിച്ച് സംവിധായക സൗമ്യ സദാനന്ദൻ. കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാനകഥാപാത്രങ്ങളായി എത്തിയ മാംഗല്യം തന്തുനാനേന എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ സൗമ്യ പറഞ്ഞത്. എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ തുടങ്ങുന്നത്. നടിയ്ക്ക് പണം വാഗ്ദാനം ചെയ്ത് സെ ക്‌സ് ആവശ്യപ്പെട്ടതിനെ എതിർത്തതിനാൽ തന്നെ സിനിമിൽ നിന്ന് വിലക്കി.

സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ട്. താനൊരു ആർട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനനടനും നിർമാതാവും വിചാരിച്ചു. അവർക്ക് ഒരു കമേഷ്യൽ സിനിമയാണ് വേണ്ടിയിരുന്നത്. തന്നെ പുറത്താക്കി പ്രധാന നടനും സഹനിർമാതാവും സിനിമ എഡിറ്റ് ചെയ്തു.

ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ല. പുതിയ പ്രോജക്ടുകളുമായി വനിതാനിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കിൽ അത് കള്ളം പറയുകയാണ് എന്നും സൗമ്യ പറയുന്നു.

2020-ൽ ഞാൻ സിനിമ വിട്ടു. താൻ മനഃപൂർവ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. ദുരനുഭവങ്ങളെ അതിജീവിക്കാൻ കുറച്ച് വർഷമെടുത്തു. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഓരോ സംഭവങ്ങളും സത്യമാണ്. എന്നും സൗമ്യ കൂട്ടിച്ചേർത്തു.

More in Actress

Trending