താരപ്പൊലിമകളൊന്നും ഇല്ലാതെ വളരെ സാധാരണക്കാരായെത്തിയ ഇരുവരെയും ആദ്യം തിരിച്ചറിഞ്ഞില്ല; ചിക്കന്‍ കൊണ്ടാട്ടം , നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, മുളകിട്ട നെയ്മീന് എല്ലാം കഴിച്ച് നയൻസും വിക്കിയും; ചിത്രങ്ങൾ കാണാം!

വിവാഹശേഷം കൊച്ചിയിലെത്തിയ തെന്നിന്ത്യന്‍ താരദമ്പതികള്‍ മലബാര്‍ രുചി തേടി പനമ്പിള്ളി നഗറിലെത്തിയ വാർത്ത മലയാളികളെ പുളകം കൊള്ളിച്ചിരിക്കുകയാണ് . തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയ താരം നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പനമ്പിള്ളി നഗറിലെ മന്ന റസ്റ്റൊറന്റിലെത്തിയത്.
താരപ്പൊലിമകളൊന്നും ഇല്ലാതെ വളരെ സാധാരണക്കാരായെത്തിയ ഇരുവരെയും ആദ്യം തിരിച്ചറിഞ്ഞില്ലെന്ന് മന്ന ഉടമ ഇജാസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് നയന്‍താരയുടെ മാതാപിതാക്കള്‍ താമസിക്കുന്ന തേവരയിലെ ഫ്ളാറ്റിലേക്ക് മന്നയില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു.
അത് കഴിച്ച് രുചി ഇഷ്ടപ്പെട്ടാണ് നയന്‍സും വിക്കിയും അമ്മയ്ക്കൊപ്പം രാത്രി പത്തരയോടെ ആളൊഴിഞ്ഞ സമയത്ത് റസ്റ്റൊറന്റിലെത്തിയത്.
മന്നയിലെ സ്പെഷ്യല്‍ ചിക്കന്‍ കൊണ്ടാട്ടം മലബാര്‍ വിഭവങ്ങളായ നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, മുളകിട്ട െനയ്മീന് എന്നിവയെല്ലാം ആസ്വദിച്ച് കഴിച്ച് ഏകദേശം ഒന്നര മണിക്കൂറിലേറെ സമയം റസ്റ്റൊറന്റില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.
ഒട്ടും പ്രതീക്ഷിക്കാതെയാണ് താരദമ്പതികള്‍ റസ്റ്റൊറന്റിലേക്ക് എത്തിയത്. തുടർന്ന് ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കാനും സമയം ഇരുവരും സമയം കണ്ടെത്തി. ജീവനക്കാര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും നയൻസും വിഘ്നേഷും തയാറായി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് വച്ച് നയന്‍താരയും വിഷ്നേഷ് ശിവനും വിവാഹിതരായത്. വിവാഹ ചടങ്ങില്‍ നയന്‍താരയുടെ മാതാപിതാക്കള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും കൊച്ചിയിലെത്തിയത്. കുറച്ച് ദിവസം കൊച്ചിയില്‍ മാതാപിതാക്കള്‍ക്കൊപ്പം തങ്ങിയ ശേഷമേ ചെന്നൈയിലേക്ക് മടങ്ങൂ.
വിനീത് ശ്രീനിവാസൻ്റെ ഒരു ജാതി ജാതകം എന്ന സിനിമയ്ക്കെതിരെ ക്വീർ-സ്ത്രീ വിരുദ്ധ പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. ആലപ്പുഴ സ്വദേശി ഷാകിയ്...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...