Malayalam
ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളെ കൊണ്ട് പറ്റുന്ന ധനസഹായം ചെയ്യുക; മാനുഷികതയുടെ സമയം വരുമ്പോൾ നമ്മൾ നമ്മൾ എന്നും ഒറ്റക്കെട്ടാണ്; ഒന്നിച്ച് ഇതും അതിജീവിക്കും; വയനാടിന് ആശ്വാസമേകാന്‍ സിനിമാതാരങ്ങളും!!
ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളെ കൊണ്ട് പറ്റുന്ന ധനസഹായം ചെയ്യുക; മാനുഷികതയുടെ സമയം വരുമ്പോൾ നമ്മൾ നമ്മൾ എന്നും ഒറ്റക്കെട്ടാണ്; ഒന്നിച്ച് ഇതും അതിജീവിക്കും; വയനാടിന് ആശ്വാസമേകാന്‍ സിനിമാതാരങ്ങളും!!
By
വയനാട് ഉരുൾ പൊട്ടലിന്റെ ഭീകരതയിൽ നടുങ്ങിയിരിക്കുകയാണ് കേരളക്കര. ഒറ്റ രാത്രി കൊണ്ടാണ് ഒരു ഗ്രാമം മുഴുവൻ നാമാവിശേഷം ആയത്. കേരളക്കര കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഉരുൾപൊട്ടലാണ് സംഭവിച്ചത്. സര്‍വതും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ നെഞ്ചോട് ചേര്‍ക്കുകയാണ് കേരളക്കര. വയനാടിന് ആശ്വാസമേകാന്‍ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്.
പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ എത്തുന്നുണ്ട്. കൂട്ടത്തില്‍ സിനിമാതാരങ്ങളും കൈകോര്‍ത്തിരിക്കുകയാണ്. ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടി വിവിധ സന്നദ്ധപ്രവർത്തകരും രംഗത്ത് എത്തി. അതോടപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടേറെ പേർ സംഭാവനകൾ നൽകുന്നുണ്ട്. ഒറ്റപ്പെട്ടവർക്കും എല്ലാം നഷ്ട്ടപ്പെട്ടവർക്കും ഒരു കൈത്താങ്ങായി സിനിമാലോകവും രംഗത്തെത്തി.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ട് സിനിമാ താരങ്ങളും എത്തികയാണ്. ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ട് നടൻ ആസിഫ് അലിയും, ടോവിനോ തോമസും പങ്കുവെച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
“വലിയ വിഷമത്തിലൂടെയാണ് നമ്മൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്റെ അതിജീവനത്തിന് വേണ്ടി സ്വയം സന്നദ്ധരായി ആളുകൾ മുന്നോട്ട് വരുന്നതും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരെയും ചേർത്ത് നിർത്തി കൊണ്ടുള്ളൊരു പ്രവർത്തവുമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
ഈ അവസരത്തിൽ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളെ കൊണ്ട് പറ്റുന്നൊകു ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം. നമ്മൾ ഒന്നിച്ച് ഇതും അതിജീവിക്കും”, എന്നായിരുന്നു നടൻ ആസിഫ് അലി പറഞ്ഞത്.
“കേരളത്തിൽ വലിയൊരു ഉരുൾപൊട്ടൽ ഉണ്ടായി. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോൾ ക്യാമ്പുകളിൽ ആണ്. ഈ ഒരു സാഹചര്യത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങൾ ചെയ്യാൻ ശ്രമിക്കണം.
അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുത്ത് കൊണ്ടാകാം അല്ലെങ്കിൽ മറ്റേതെങ്കിലും സന്നദ്ധ സംഘടനകൾ വഴിയാകാം. അതുമല്ലെങ്കിൽ നേരിട്ട് ഓരോ ക്യാമ്പുകളിലും വേണ്ട സാധനങ്ങൾ വാങ്ങി കൊടുക്കാം. ഏത് രീതിയിൽ ആണെങ്കിലും കഴിവിന്റെ പരമാവധി എല്ലാവരും ചെയ്യാൻ ശ്രമിക്കണം. ചെറിയ വലിയ തുക എന്നൊന്നും ഇല്ല. കഴിയുന്നത് പോലെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം.
എന്നും മലയാളികൾ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണ്. നമ്മൾ തമ്മിൽ എന്തൊക്കെ പടലപിണക്കങ്ങൾ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വിയോജിപ്പുകൾ ഉണ്ടെങ്കിലും മാനുഷികതയുടെ സമയം വരുമ്പോൾ നമ്മൾ ഒന്നിച്ച് നിൽക്കുകയും സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മലയാളികൾ അത് തെളിയിച്ചിട്ടുള്ളതാണ്. അത് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”, എന്നാണ് ടൊവിനോ തോമസ് പറഞ്ഞത്.
സമാനതകൾ ഇല്ലാത്ത ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത് എന്നും ദുരന്ത നിവാരണത്തിനായി നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ എല്ലാവരും ബാധ്യതസ്ഥരാണെന്നും അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സഹായം ചെയ്യണമെന്നും ബേസിൽ ജോസഫ് പറഞ്ഞു.
കൂടാതെ ദുരിതബാധിതർക്ക് സഹായവുമായി നടിമാരായ മഞ്ജു വാര്യരും നവ്യാ നായരും രംഗത്തെത്തി. അഞ്ചുലക്ഷം രൂപയാണ് മഞ്ജു വാര്യർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. നടി നവ്യാ നായർ ഒരുലക്ഷം രൂപയും നൽകി. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി.
ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവന ചെയ്തത്.