Connect with us

ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് തോന്നുന്നില്ല, ആരെയാണ് നിങ്ങള്‍ സുഖിപ്പിക്കുന്നത്; ഹരീഷിനും ജോയ്മാത്യുവിനുമെതിരെ കെ ടി കുഞ്ഞിക്കണ്ണന്‍ !

News

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച നടന്‍ ജോയ് മാത്യുവിനും ഹരീഷ് പേരടിയ്ക്കുമെതിരെ സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍
ഇടതുപക്ഷ വിരോധം പതപ്പിക്കുന്നവരുടെ അസംബന്ധ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് രോഷ പോസ്റ്റുകളിടുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയും ആരെയാണ് സുഖിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കെ ടി കുഞ്ഞിക്കണ്ണന്റെ വാക്കുകള്‍ ഇങ്ങനെ

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരെ വിലക്കെന്നുള്ള മനോരമ ചാനലsക്കമുള്ള ഇടതുപക്ഷ വിരോധം പതപ്പിക്കുന്നവരുടെ അസംബന്ധ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് രോഷ പോസ്റ്റുകളിടുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയെയും പോലുള്ള സുഹൃത്തുക്കള്‍ ആരെയാണ് സുഖിപ്പിക്കുന്നത്?
ആരുടെ രാഷ്ട്രീയ അജണ്ടയിലാണ് ധാര്‍മ്മിക രോഷം കൊള്ളുന്നത്? വ്യാജോക്തികളിലും അന്തസാരശൂന്യമായ പരിഹാസങ്ങളിലും ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ ഇന്നത്തെ സാഹചര്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് സമാധാനിക്കാനാവുമെന്ന് തോന്നുന്നില്ല.

ഒരു രാജ്യമാകെ സംഘപരിവാറും അവരുടെ ഭരണകൂടവും പ്രതിഷേധിക്കുന്നവരെ വെടി കൊല്ലുന്ന നാളുകളിലാണ് കേരള സര്‍ക്കാറിനെതിരെ വ്യാജനിര്‍മ്മിതികള്‍ വലതുപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് തിളപ്പിച്ചെടുക്കുന്നതെന്ന് ഓര്‍മ്മിക്കണം.

നാഗ്പൂരിലെ ആര്‍ എസ് എസ് ചിന്താ സംഭരണികളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഡാലോചനയിലാണ് കേരളവും പിണറായി വിജയന്‍ സര്‍ക്കാറും ടാര്‍ജറ്റ് ചെയ്യപ്പെടുന്നതെന്ന്
ഈ സുഹൃത്തുക്കള്‍ മനസിലാക്കുന്നില്ലല്ലോ എന്ന് ഖേദിക്കാനല്ലേ പറ്റൂ.

ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ തകര്‍ച്ചയില്‍ സന്തോഷം പങ്കിട്ടു കൊണ്ടു് പ്രധാനമന്ത്രി മോഡി അന്ന് പറഞ്ഞത് തങ്ങളുടെ പ്രത്യയശാസ്ത്ര ലക്ഷ്യം കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ കൂടി തകര്‍ച്ചയിലൂടെയേ പൂര്‍ണതയിലെത്തൂവെന്നാണ്.

More in News

Trending

Recent

To Top