Connect with us

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, പക്ഷേ മോഹന്‍ലാല്‍ നീ എടുത്തോ മോനെ ഞാനില്ല ഈ പരിപാടിയ്‌ക്കെന്ന് പറഞ്ഞ് പിന്മാറും; ജോയ് മാത്യു

Malayalam

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, പക്ഷേ മോഹന്‍ലാല്‍ നീ എടുത്തോ മോനെ ഞാനില്ല ഈ പരിപാടിയ്‌ക്കെന്ന് പറഞ്ഞ് പിന്മാറും; ജോയ് മാത്യു

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, പക്ഷേ മോഹന്‍ലാല്‍ നീ എടുത്തോ മോനെ ഞാനില്ല ഈ പരിപാടിയ്‌ക്കെന്ന് പറഞ്ഞ് പിന്മാറും; ജോയ് മാത്യു

താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ നടന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ എതിരില്ലാതെ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്.നേരത്തെ പദവി ഒഴിയാന്‍ മോഹന്‍ലാല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം മോഹന്‍ലാല്‍ പദവിയില്‍ തുടരുകയായിരുന്നു.

അതേസമയം, അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് താന്‍ മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ താന്‍ മത്സരിച്ചാല്‍ മോഹന്‍ലാല്‍ പിന്മാറുമെന്നുള്ളതുകൊണ്ടുമാണ് മത്സരിക്കാതിരുന്നതെന്നുമാണ് ജോയ് മാത്യു പറഞ്ഞത്. എതിര്‍വശതത്ത് മോഹന്‍ലാലാണ്. മുട്ടുമ്പോള്‍ ആനയോട് മുട്ടണ്ടെ. കരുത്തനായ സ്ഥാനാര്‍ത്ഥി അല്ലേ അദ്ദേഹം. പക്ഷെ നമ്മള്‍ മത്സരിക്കാന്‍ നിന്നാല്‍ മോഹന്‍ലാല്‍ പിന്മാറും. നീ എടുത്തോ മോനെ ഞാനില്ല ഈ പരിപാടിയ്‌ക്കെന്ന് പറയും.

അദ്ദേഹത്തെ നമ്മള്‍ പിടിച്ച് ഏല്‍പ്പിച്ചിരിക്കുന്നതാണ് പ്രസിഡന്റ് സ്ഥാനം. വേറൊരാളില്ല അതുകൊണ്ട്…മത്സരിക്കുക എന്നതാണ് ലക്ഷ്യം ജയത്തെയും തോല്‍വിയേയും കുറിച്ച് ആലോചിക്കുന്നില്ല. ഫൈറ്റ് ചെയ്യുക അത്ര മാത്രം. സുരേഷ് ഗോപി മൂന്ന് പ്രാവശ്യം ഇലക്ഷന് നിന്നിട്ടല്ലേ ജയിച്ചത്. ആരെങ്കിലും ഒരാള്‍ ആ സ്ഥാനത്തേയ്ക്ക് വന്നിട്ട് കാര്യമില്ല. എല്ലാവര്‍ക്കും സമ്മതനാവണം. അയാള്‍ പറയുന്നതിന് സ്വീകാര്യത വേണം. ആ പദവിയില്‍ ഇരിക്കുന്നയാള്‍ ഡിസിഷന്‍ മേക്കറായിരിക്കണം. ആ ക്വാളിറ്റിയെല്ലാം ഉള്ളയാളാണ് മോഹന്‍ലാല്‍.

അതുകൊണ്ടാണ് എക്‌സിക്യൂട്ട് മെമ്പറായി അദ്ദേഹത്തെ നേര്‍വഴിക്ക് നയിക്കാമെന്ന് തീരുമാനിച്ചത് എന്നാണ് ജോയ് മാത്യു പറഞ്ഞത്. അതുപോലെ രണ്ട് ടേമില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. അന്ന് കടുത്ത മത്സരമായിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടാണ് തോറ്റത്. നമ്മള്‍ മത്സരിക്കേണ്ടത് അത്തരം ആളുകളോടാവണം. കാരണം അവരോട് മത്സരിച്ച് തോറ്റാലും നല്ലതാണ്. അതുപോലെ അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളാകാന്‍ മത്സരിക്കുന്നവരെല്ലാം ശക്തന്മാരാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ‘അമ്മ’യുടെ ട്രഷറര്‍ സ്ഥാനത്തിലേയ്ക്ക് എതിരില്ലാതെയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ തിരഞ്ഞെടുക്കപ്പെട്ടച്. നേരത്തെ നടന്‍ സിദ്ദിഖായിരുന്നു ട്രഷറര്‍.

രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, വിനു മോഹന്‍, അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ജൂണ്‍ 30ന് തിരഞ്ഞെടുപ്പ് നടക്കും.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. അനൂപ് ചന്ദ്രനും ബാബുരാജും ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും.

More in Malayalam

Trending

Recent

To Top