Connect with us

ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് എനിക്കും അവസരം നഷ്ടമായി; ജോയ് മാത്യു

Actor

ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് എനിക്കും അവസരം നഷ്ടമായി; ജോയ് മാത്യു

ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് എനിക്കും അവസരം നഷ്ടമായി; ജോയ് മാത്യു

ഹേമകമ്മിറ്റി റിപ്പോർട്ട് തുറന്ന് വെച്ച ചർച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നിരവധി പേരാണ് ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. മാത്രമല്ല, മലയാള സിനിമയെ ഭരിക്കുന്ന 15 അം​ഗ പവർ ​ഗ്രൂപ്പിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഇപ്പോഴിതാ ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് തനിക്കും അവസരം നഷ്ടമായെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു.

രാഷ്ട്രീയത്തിൽ എന്നതു പോലെ സിനിമാ മേഖലയിലും പല തട്ടുകളിൽ ഗ്രൂപ്പുകൾ ഉണ്ടാകാം. ദിലീപ് കേസിൽ പ്രതികരിച്ചതിനെ തുടർന്ന് തനിക്കും അവസരം നഷ്ടമായി. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ഒളിച്ചു വച്ച വിവരങ്ങൾ എല്ലാം പുറത്തു വരും. റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചർച്ച ചെയ്യും.

സിനിമ മേഖലയിലെ സ്ത്രീകൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടണം എന്നുമാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ, ഹേമകമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്ന ഇടതുപക്ഷ വിപ്ലവ സർക്കാറിന്നഭിവാദ്യങ്ങൾ; റിപ്പോർട്ട് പുറത്തുവിടാൻ വേണ്ടി പോരാടിയവർക്കും അഭിവാദ്യങ്ങൾ’ എന്നായിരുന്നു പരിഹസിച്ചുകൊണ്ട് ജോയ് മാത്യു കുറിച്ചത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തക പി.ഇ. ഉഷ ആഭ്യന്തരവകുപ്പിന് പരാതി നൽകിയയിട്ടുണ്ട്. റിപ്പോർട്ടിന്റെ 41-ാം പേജിലെ 83-ാം ഖണ്ഡികയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി. പോക്‌സോ ആക്ടിന്റെ 19(1) വകുപ്പ് പ്രകാരം ഇത്തരത്തിൽ ഒരു വിവരം കിട്ടിയാൽ അത് പോലീസിനെ അറിയിക്കേണ്ടതാണ്.

അതിനാൽ കമ്മറ്റി റിപ്പോർട്ടിലെ വസ്തുതകൾ പരിശോധിച്ച്, ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചുകൊണ്ട് അവർക്ക് പൂർണമായും സൗകര്യപ്രദമായ രീതിയിൽ പോക്‌സോ നിയമ പ്രകാരമുള്ള നടപടിസ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അൽത്തിയ സ്ത്രീ കൂട്ടായ്മയ്ക്കുവേണ്ടിയാണ് പി.ഇ. ഉഷ പരാതി നൽകിയിരിക്കുന്നത്.

More in Actor

Trending