Connect with us

വിവാഹസമയത്ത് ഇന്ദ്രജിത്തിന് 22 വയസും പൂര്‍ണിമയ്ക്ക് 23 വയസും; ഞങ്ങള്‍ വാടകയ്ക്ക് വീട് എടുത്തു; തങ്ങള്‍ക്കിടയില്‍ കംപാനിയന്‍ഷിപ്പ് ആണെന്ന് നടി; പ്രണയവും ജീവിതവും തുറന്നുപറഞ്ഞ് പൂർണ്ണിമ !

News

വിവാഹസമയത്ത് ഇന്ദ്രജിത്തിന് 22 വയസും പൂര്‍ണിമയ്ക്ക് 23 വയസും; ഞങ്ങള്‍ വാടകയ്ക്ക് വീട് എടുത്തു; തങ്ങള്‍ക്കിടയില്‍ കംപാനിയന്‍ഷിപ്പ് ആണെന്ന് നടി; പ്രണയവും ജീവിതവും തുറന്നുപറഞ്ഞ് പൂർണ്ണിമ !

വിവാഹസമയത്ത് ഇന്ദ്രജിത്തിന് 22 വയസും പൂര്‍ണിമയ്ക്ക് 23 വയസും; ഞങ്ങള്‍ വാടകയ്ക്ക് വീട് എടുത്തു; തങ്ങള്‍ക്കിടയില്‍ കംപാനിയന്‍ഷിപ്പ് ആണെന്ന് നടി; പ്രണയവും ജീവിതവും തുറന്നുപറഞ്ഞ് പൂർണ്ണിമ !

മലയാളത്തിലെ പ്രമുഖ താരകുടുംബമാണ് നടൻ സുകുമാരന്റേത്. ഇന്ദ്രജിത്തും പൃഥ്വിരാജ്ഉം പൂര്‍ണിമ ഇന്ദ്രജിത്തിത്തും സുപ്രിയയും എല്ലാം മലയാളികളുടെ പ്രിയപ്പെട്ടവരാണ്. ഇവരുടെ മക്കളും ഇന്ന് സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്.

ഇപ്പോൾ പൂർണ്ണിമയുടെ ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .നടിയും കുടുംബവും സമൂഹത്തില്‍ ഇടപെടുന്ന രീതികളും അവരുടെ ജീവിതവും ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. മക്കളെ വളര്‍ത്തുന്ന രീതിയും മറ്റുമൊക്കെ എപ്പോഴും ചര്‍ച്ചയാവാറുണ്ട്. തുറമുഖം എന്ന സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് ഇപ്പോൾ പൂർണ്ണിമ.

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. അതേ സമയം സിനിമയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങണ് നടി പങ്കെടുക്കുന്നത്. ഒപ്പം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ കുടുംബത്തെ കുറിച്ചും മക്കളെ പറ്റിയുമൊക്കെ പറയുകയാണ് നടി. വിവാഹം കഴിഞ്ഞ നാളില്‍ നിന്നും ഇപ്പോഴുള്ള യാത്രയെ പറ്റിയും പൂര്‍ണിമ പറയുന്നതിങ്ങനെയാണ്…

വിവാഹസമയത്ത് എനിക്ക് 23 വയസും ഇന്ദ്രന് 22 മാണ്. ഞങ്ങള്‍ വാടകയ്ക്ക് വീട് എടുത്തു. ചില ദിവസം ആ വീട്ടില്‍ കയറി ചെല്ലുമ്പോള്‍ ബോയ്‌സ് ഹോസറ്റലിലേക്ക് ചെല്ലുന്നത് പോലെയാണ് തോന്നിയത്. അന്ന് ഇന്ദ്രന്റെ കൂട്ടുകാര്‍ ആണെങ്കില്‍ ഇന്ന് മക്കളുടെ കൂട്ടുകാരാണ് വീടിനെ ഹോസ്റ്റല്‍ പോലെയാക്കുന്നത്.

ഭാര്യയും ഭര്‍ത്താവും എന്നതിനെക്കാള്‍ ഇന്ദ്രനും തനിക്കുമിടയില്‍ ഒരു കംപാനിയന്‍ഷിപ്പ് ആണുള്ളത്. കരുതല്‍ കൊടുത്താലേ ഏത് ബന്ധവും വളരുകയുള്ളു. ഞങ്ങളുടെ യാത്രയുടെ ഗ്രാഫ് ഉയര്‍ച്ച താഴ്ചകളുടേത് ആയിരുന്നു.. വിവാഹം എന്ന ബന്ധത്തിലേക്ക് കടന്ന് വന്നാല്‍ ജീവിതം സുന്ദരമാകും. സുഹൃത്ത്, ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ മാത്രമല്ല ചിലപ്പോള്‍ അപരിചിതരെ പോലെയും ഇരിക്കേണ്ടി വരുമെന്നും നടി പറയുന്നു.

പൂര്‍ണിമയോട് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയോ? എന്ന ചോദ്യം വന്നിരുന്നു.

‘അതിന് മറ്റൊരു ചോദ്യമാണ് പൂര്‍ണിമ ചോദിച്ചത്. ഇരുപത്തിമൂന്നാം വയസില്‍ ഞാന്‍ ഇന്ദ്രനെ വിവാഹം ചെയ്തില്ലായിരുന്നെങ്കില്‍ സിനിമയിലും ജീവിതത്തലും എന്താകുമായിരുന്നു എന്നതിന്റെ ഉത്തരം ആര്‍ക്കെങ്കിലും പറയാനാകുമോ എന്നും’ നടി ചോദിക്കുന്നു.

എന്തായാലും അന്നെടുത്ത തീരുമാനം ശരിയായിരുന്നെന്ന് നടി ഉറപ്പിച്ച് പറയുന്നു. അതിന്റെ തെളിവ് ഇപ്പോഴും തന്റെ കൈയ്യിലുണ്ടെന്നും പൂര്‍ണിമ പറഞ്ഞു.

മക്കളുടെ വസ്ത്രധാരണത്തിന് ലഭിക്കുന്ന മോശം കമന്റുകളെ കുറിച്ചുള്ള പൂര്‍ണിമയുടെ മറുപടിയിങ്ങനെയാണ്..

സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിടുന്നവരോട് ‘ഗെറ്റ് വെല്‍ സൂണ്‍’ എന്ന് പറയാനാണ് തോന്നാറുള്ളത്. അതൊരു മാനസിക രോഗമാണ്. മറ്റൊരു കണ്ണിലൂടെ എല്ലാം കാണുന്ന കുറച്ച് പേരുണ്ട്. ഇര്‍ സമൂഹത്തില്‍ എങ്ങനെയുണ്ടാവുന്നു എന്നതിന്റെ കാരണത്തിനാണ് ചികിത്സ കൊടുക്കേണ്ടത്.

സമൂഹം തന്നെ അത് തിരുത്താന്‍ തുടങ്ങിയിട്ടുണ്ട്. പിന്നെ ഇപ്പോഴത്തെ തലമുറയെ ഇതൊന്നും ബാധിക്കില്ല. അവരൊക്കെ വേറെ ലോകത്ത് ജീവിക്കുന്നവരാണ്. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ മോശം കമന്റിട്ടത് കൊണ്ട് അവരെ തകര്‍ക്കാനാവില്ലെന്നും പൂര്‍ണിമ പറയുന്നു.

about poornnima

Continue Reading
You may also like...

More in News

Trending

Recent

To Top