Connect with us

നഷ്ടപരിഹാരം നല്‍കാന്‍ പണം ഇല്ലെന്ന് പറഞ്ഞ ഹേഡിന് പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ പണം എവിടെ നിന്ന് കിട്ടി; ആംബര്‍ ഹേഡിനെതിരെ സോഷ്യല്‍ മീഡിയ

News

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ജോണി ഡെപ്പുമായുള്ള മാനനഷ്ടക്കേസില്‍ ആംബര്‍ ഹേഡിന് തിരിച്ചടി നേരിട്ടത്. 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്‌കോടതി നഷ്ടപരിഹാരമായി വിധിച്ച അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് ആംബര്‍ ഹേഡ് അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ന്യൂ ജേഴ്‌സിയിലെ ടെറ്റര്‍ബോറോ എയര്‍പോര്‍ട്ടിലേക്ക് പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയ ഹേഡിനെതിരെ എത്തിയിരിക്കുകയാണ് ഡെപ്പ് ആരാധകര്‍. ന്യൂയോര്‍ക്കിലായിരുന്ന ആംബര്‍ ഹേഡ് അവിടെ നിന്ന് പ്രൈവറ്റ് ജെറ്റില്‍ ന്യൂ ജേഴ്‌സിയില്‍ എത്തിയ ശേഷം വിര്‍ജിനിയയിലേക്ക് പോയി.

ഈ യാത്രയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാന്‍ പണം ഇല്ലെന്ന് പറഞ്ഞ ഹേഡിന് പ്രൈവറ്റ് ജെറ്റില്‍ യാത്ര ചെയ്യാന്‍ പണം എവിടെ നിന്ന് ലഭിച്ചെന്നാണ് ഡെപ്പ് ആരാധകരുടെ ചോദ്യം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹേഡിന് എതിരെയുള്ള ജെണി ഡെപ്പിന്റെ മാനനഷ്ടകേസില്‍ കോടതി വിധി വന്നത്. ആംബര്‍ ഹേര്‍ഡ് ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

2018 ല്‍ ‘ദ് വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേഡ് എഴുതിയിരുന്നു. ആ പരാമര്‍ശത്തോടെ ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയന്‍’ സിനിമാ പരമ്പരയില്‍നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.

More in News

Trending

Recent

To Top