പ്രേമരംഗങ്ങളിലെ അദ്ദേഹത്തിന്റെ സൗന്ദര്യവും പ്രേമഭാവവുമൊക്കെ കണ്ടുകഴിഞ്ഞാല്‍ ചിലപ്പോള്‍ നമുക്ക് പോലും പ്രേമം തോന്നും; നസീര്‍ സാര്‍ ദേഷ്യപ്പെട്ടോ ഉച്ചത്തിലോ സംസാരിച്ചിരുന്നതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല എന്ന് വിധുബാല
പ്രേമരംഗങ്ങളിലെ അദ്ദേഹത്തിന്റെ സൗന്ദര്യവും പ്രേമഭാവവുമൊക്കെ കണ്ടുകഴിഞ്ഞാല്‍ ചിലപ്പോള്‍ നമുക്ക് പോലും പ്രേമം തോന്നും; നസീര്‍ സാര്‍ ദേഷ്യപ്പെട്ടോ ഉച്ചത്തിലോ സംസാരിച്ചിരുന്നതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല എന്ന് വിധുബാല
പ്രേമരംഗങ്ങളിലെ അദ്ദേഹത്തിന്റെ സൗന്ദര്യവും പ്രേമഭാവവുമൊക്കെ കണ്ടുകഴിഞ്ഞാല്‍ ചിലപ്പോള്‍ നമുക്ക് പോലും പ്രേമം തോന്നും; നസീര്‍ സാര്‍ ദേഷ്യപ്പെട്ടോ ഉച്ചത്തിലോ സംസാരിച്ചിരുന്നതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല എന്ന് വിധുബാല
ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് വിധുബാല. എഴുപതുകളില്‍ ബാലതാരമായാണ് വിധുബാല എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി വേഷമിട്ടിട്ടുണ്ട്. മലയാളത്തിലെ പല മുന്‍നിര നായകന്മാര്ക്കൊപ്പവും അഭിനയിച്ചിട്ടുള്ള വിധുബാല പ്രേംനസീറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
എന്റെ അമ്മയാണ് പ്രേംനസീര്‍ വലിയ നടനാണെന്ന് എന്നോട് ആദ്യം പറയുന്നത്. പക്ഷെ, അങ്ങനെ വലിയൊരു നടനാണെന്ന പെരുമാറ്റം നസീര്‍ സാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വലിയൊരു നടനാണെന്ന ഭാവമോ ജാഡയോ അദ്ദേഹത്തിനില്ലായിരുന്നു. സ്വന്തമായൊരു മേക്കപ്പ് മാന്‍ പോലും അക്കാലത്തുണ്ടായിരുന്നില്ല.
ഒരിക്കല്‍ ഒരു സിനിമയില്‍ ഞാനും നസീര്‍ സാറും തമ്മിലുള്ള ഒരു പ്രേമരംഗം ഷൂട്ട് ചെയ്യുകയായിരുന്നു. എന്റെ കണ്ണുകളില്‍ നോക്കി വേണം ഡയലോഗ് പറയാന്‍. പക്ഷെ, നസീര്‍ സാറിന് അത് ആദ്യത്തെ ടേക്കില്‍ ശരിയായില്ല. ഇവരുടെ മുഖത്ത് നോക്കിയാല്‍ എനിക്ക് ഒന്നും വരുന്നില്ല സാര്‍ എന്ന് പറഞ്ഞ് പിന്മാറുകയായിരുന്നു.
കാരണം ഞങ്ങള്‍ മദ്രാസില്‍ താമസിച്ചപ്പോള്‍ അയല്‍ക്കാരായിരുന്നു. എന്നെ കുട്ടിക്കാലം മുതല്‍ തന്നെ അറിയാം. അതുകൊണ്ട് ആയിരിക്കാം അങ്ങനെ പറഞ്ഞത്. പിന്നീട് ആ സീന്‍ മൂന്നു നാല് ടേക്കുകള്‍ എടുത്ത ശേഷമാണ് ശരിയായത്. വളരെ എളിമയുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
പ്രേമരംഗങ്ങളില്‍ അഭിനയിക്കുമ്ബോള്‍ അദ്ദേഹം തമാശയായി പറയുമായിരുന്നു ആ മുടിയൊന്ന് അഴിച്ചിട്ടു വന്നിരുന്നെങ്കില്‍ ഡയലോഗോ പാട്ടിലെ വരികളോ ഒക്കെ മറക്കുകയാണെങ്കില്‍ മുടി കൊണ്ട് മറയ്ക്കാമായിരുന്നുവെന്ന്. നസീര്‍ സാറിനെപ്പോലെ അദ്ദേഹത്തെപ്പോലെ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അദ്ദേഹത്തിന്റെ അഭിനയം അത്ര പോരാ എന്ന അഭിപ്രായം പല വിമര്‍ശകര്‍ക്കുമുണ്ടായിരുന്നു. ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തിലൂടെയാണ് അത് അദ്ദേഹം തിരുത്തിക്കുറിച്ചത്. വളരെ സ്വാഭാവികമായി അഭിനയിച്ച നടനാണ് പ്രേംനസീര്‍. പ്രേമരംഗങ്ങളിലെ അദ്ദേഹത്തിന്റെ സൗന്ദര്യവും പ്രേമഭാവവുമൊക്കെ കണ്ടുകഴിഞ്ഞാല്‍ ചിലപ്പോള്‍ നമുക്ക് പോലും പ്രേമം തോന്നും. അതായിരുന്നു അദ്ദേഹത്തിന്റെ അഭിനയമികവ്.
ജീവിതത്തിലും സിനിമയിലും കൃത്യനിഷ്ഠ പാലിച്ച നടന് കൂടിയായിരുന്നു അദ്ദേഹം. ഒരു പരിപാടിയ്ക്ക് വിളിച്ചാല്‍ കൃത്യസമയത്ത് വന്നിരിക്കും. അത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. അതേപോലെ ശാന്തസ്വഭാവിയുമായിരുന്നു. നസീര്‍ സാര്‍ ദേഷ്യപ്പെട്ടോ ഉച്ചത്തിലോ സംസാരിച്ചിരുന്നതായി ഞാന്‍ ഇതുവരെ കേട്ടിട്ടില്ല എന്നും വിധുബാല പറയുന്നു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...