Connect with us

പ്രോമി 45 ദിവസത്തോളം ആശുപത്രിയിലായിരുന്നു. അതില്‍ 27 ദിവസം ഐസിയുവില്‍ ഗുരുതരാവസ്ഥയിലായിരുന്നു, ഞാനും പ്രോമിയും ഒന്നിച്ച് പോകുമോ എന്നായിരുന്നു ഒരു ഘട്ടത്തില്‍ പേടിച്ചിരുന്നത്, ഞങ്ങള്‍ രണ്ടുപേരും ഇല്ലാതായാല്‍ മക്കള്‍ എന്തുചെയ്യും എന്നൊക്കെ ഓര്‍ത്ത് വിഷമിച്ചിരുന്നു; കോവിഡ് പിടിപെട്ടതിനെ കുറിച്ച് നീതയും പ്രോമി കുര്യാക്കോസും

Malayalam

റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താര ദമ്പതികളാണ് നീതയും പ്രോമി കുര്യാക്കോസും. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. കോവിഡ് പിടിപ്പെട്ടതിനെ കുറിച്ചാണ് താരങ്ങള്‍ പറയുന്നത്.

‘പ്രോമിക്കാണ് ആദ്യം കോവിഡ് വന്നത്, പിന്നാലെ എനിക്കും മക്കളില്‍ ഒരാള്‍ക്കും കോവിഡ് ബാധിക്കുകയായിരുന്നു. പ്രോമിയുടെയും എന്റെയും അവസ്ഥ കുറച്ച് മോശമായിരുന്നു. ഞങ്ങള്‍ക്ക് ന്യൂമോണിയ വന്നു. ആശുപത്രിയില്‍ ദിവസങ്ങളോളം അഡ്മിറ്റായിരുന്ന പ്രോമി 45 ദിവസത്തോളം ആശുപത്രിയിലായിരുന്നു. അതില്‍ 27 ദിവസം ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.

ഇടയ്ക്ക് ഓക്‌സിജന്‍ സൗകര്യത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് പ്രോമിയെ മാറ്റുകയും ചെയ്തു. പരസ്പരം കാണാതെ ഒന്നും അറിയാതെ ദിവസങ്ങളോളം ഞങ്ങള്‍ നാലിടത്തായി കഴിയുകയായിരുന്നു.’ ഇടയ്ക്കിടെ പ്രോമിയുടെ അവസ്ഥയെക്കുറിച്ച് ഞാന്‍ ഡോക്ടറോട് തിരക്കുമായിരുന്നു. അന്നേരമെല്ലാം നമുക്ക് നോക്കാം എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

നമുക്ക് എല്ലാം ഉണ്ടെങ്കിലും പെട്ടെന്ന് ആരും ഇല്ലാതായ പോലെ, ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു അന്ന്. ദിവസങ്ങളോളം ബെഡില്‍ കിടന്ന പ്രോമിക്ക് പിന്നെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. പിന്നീട് ഫിസിയോതെറാപ്പി ചെയ്താണ് ശരിയായി വന്നത്.’

‘പ്രോമിയുടെ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ എന്റെ അവസ്ഥയും മോശമായി വരികയായിരുന്നു. ഞാനും പ്രോമിയും ഒന്നിച്ച് പോകുമോ എന്നായിരുന്നു ഒരു ഘട്ടത്തില്‍ പേടിച്ചിരുന്നത്. മക്കള്‍ക്ക് ഒന്നിനെക്കുറിച്ചും അറിയില്ല. നാളെ ഞങ്ങള്‍ രണ്ടുപേരും ഇല്ലാതായാല്‍ അവര്‍ എന്തുചെയ്യും എന്നൊക്കെ ഓര്‍ത്ത് വിഷമിച്ചിരുന്നു.

ഒടുവില്‍ മൂത്തമകന് ഞാന്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ഫോണില്‍ ടൈപ്പ് ചെയ്യുന്ന അവസ്ഥ വരെയെത്തി. അതിനിടെ ആകെ കാണുന്നത് നഴ്‌സുമാരെയും ഡോക്ടര്‍മാരെയുമാണ്. അവര്‍ ശരിക്കും മാലാഖമായിരുന്നു. ആ കാലത്തില്‍ നിന്നൊക്കെ അതിജീവിക്കാന്‍ സാധിച്ചത് വലിയ കാര്യമായി കാണുന്നു’ എന്നും നീതയും പ്രോമിയും പറയുന്നു.

More in Malayalam

Trending

Recent

To Top