Connect with us

മാധ്യമങ്ങളിൽ വരുന്ന വാർത്ത ആര് നൽകിയതാണെന്ന് തനിക്കോ കുടുംബത്തിലുള്ളവർക്കോ അറിയില്ല…വീട് വിൽക്കുന്നു എന്ന് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളം; പ്രേം നസീറിന്റെ ഇളയസഹോദരിയുടെ വെളിപ്പെടുത്തൽ

News

മാധ്യമങ്ങളിൽ വരുന്ന വാർത്ത ആര് നൽകിയതാണെന്ന് തനിക്കോ കുടുംബത്തിലുള്ളവർക്കോ അറിയില്ല…വീട് വിൽക്കുന്നു എന്ന് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളം; പ്രേം നസീറിന്റെ ഇളയസഹോദരിയുടെ വെളിപ്പെടുത്തൽ

മാധ്യമങ്ങളിൽ വരുന്ന വാർത്ത ആര് നൽകിയതാണെന്ന് തനിക്കോ കുടുംബത്തിലുള്ളവർക്കോ അറിയില്ല…വീട് വിൽക്കുന്നു എന്ന് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളം; പ്രേം നസീറിന്റെ ഇളയസഹോദരിയുടെ വെളിപ്പെടുത്തൽ

പ്രേം നസീറിന്റെ വീട് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആറ്റിങ്ങളിലുള്ള ലൈലാ കോട്ടേജ് എന്ന വീടാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. എന്നാൽ ഇത് സർക്കാർ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രേം നസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോൾ അദേഹത്തിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേം നസീറിന്‍റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന ലൈല കോട്ടേജ് കാണാൻ ഇന്നും സിനിമ പ്രേമികൾ എത്താറുണ്ട്.

1956 ലാണ് പ്രേം നസീർ ഈ വീട് പണിതത്. വിദേശത്തുള്ള കുടുംബത്തിന് വീട് നോക്കുന്നത് ബുദ്ധിമുട്ടായതോടയാണ് വിൽക്കാൻ തീരുമാനിച്ചതെന്നായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാലിപ്പോഴിതാ ഈ വാർത്ത തെറ്റെന്ന് താരത്തിന്റെ ഇളയ സഹോദരിയുടെ വെളിപ്പെടുത്തൽ.

വീട് വിൽക്കുന്നു എന്ന് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് പ്രേംനസീറിന്റെ ഇളയ സഹോദരി അനീസ ബീവി പ്രതികരിച്ചു. മാധ്യമങ്ങളിൽ വരുന്ന വാർത്ത ആര് നൽകിയതാണെന്ന് തനിക്കോ കുടുംബത്തിലുള്ളവർക്കോ അറിയില്ല. വീട് കാട് കയറിയ നിലയിൽ ആണെന്ന് വാർത്തയിൽ പറയുന്നതും അസത്യമാണ്. പ്രേംനസീറിന് ഇളയമകൾ റീത്തയുടെതാണ് വീട്. റീത്തയോട് ഫോണിൽ താൻ വിവരം തിരക്കിയപ്പോൾ അവർ ആരും തന്നെ ഇത്തരത്തിൽ വാർത്ത നൽകിയതായി അറിഞ്ഞില്ല എന്നാണ് പറഞ്ഞത്. വർഷങ്ങൾക്കു മുമ്പ് റീത്തയുടെ മകൾക്ക് വിദേശത്ത് വീട് വയ്ക്കുന്ന സമയത്ത് ചിറയിൻകീഴിലെ വീടുവിൽക്കാൻ ആലോചിച്ചിരുന്നു. എന്നാൽ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവിൽ വീട് വിൽക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. സർക്കാരിന് ആവശ്യമെങ്കിൽ ഈ തുക നൽകി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു.

പ്രേംനസീർ ജീവിച്ചിരുന്നപ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളേയും കൈയ്യഴിഞ്ഞു സഹായിച്ചിട്ടുണ്ട്. എന്നാൽ പ്രേംനസീറിന് ജന്മ നാട്ടിൽ ഒരു സ്മാരകം ഒരുക്കാൻ ഇനിയും ഒരു സർക്കാരിനും സാധിച്ചിട്ടില്ല എന്നും പ്രേംനസീറിന്റെ സഹോദരി അനീസ ബീവി പരാതിപ്പെട്ടു. ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള പാതയോരത്ത് 50 സെന്റ് സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഇരുനിലയിലായി 8 മുറികളാണ് വീടിലുള്ളത്. ചിറയൻകീഴിലെ ആദ്യ ഇരുനില വീടാണിത്. പ്രേംനസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്.

ചിറയിൻകീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശത്താണ് 60 വർഷത്തോളം പഴക്കമുള്ള വീട് സ്ഥിതി ചെയ്യുന്നത്. കാട് പിടിച്ച് കിടക്കുന്ന വീടിന്റെ ജനലും വാതിലും ചിതലരിച്ച് തുടങ്ങി.

മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു പ്രേം നസീറിന്‍റെ ലൈല കോട്ടേജ് സർക്കാർ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം. വീടിന് പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല.

More in News

Trending

Recent

To Top