ബോളിവുഡ് സിനിമ മേഖല കത്തുമ്പോള്‍ മറ്റ് ഇന്‍ഡസ്ട്രിയെ പ്രോത്സാഹിപ്പിക്കുന്നു’; ‘വിക്രം’ ട്രെയ്‌ലര്‍ പങ്കുവച്ച രണ്‍വീര്‍ സിങിന് വിമര്‍ശനം !
തെന്നിന്ത്യന്‍ സിനിമയെ പിന്തുണച്ച ബോളിവുഡ് താരം രണ്‍വീര്‍ സിങിന് എതിരെ വിമര്‍ശനം. കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘വിക്ര’മിന്റെ ട്രെയ്‌ലര്‍ രണ്‍വീര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതിന് പിന്നാലെയാണ് താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്.’മറ്റ് സിനിമ ഇന്‍ഡസ്ട്രികളെ പ്രോത്സാഹിക്കാന്‍ സമയമുണ്ട്, എന്നാല്‍ സ്വന്തം ഇന്‍ഡസ്ട്രിയെ പ്രത്സാഹിപ്പിക്കാന്‍ സമയമില്ലെ’ന്ന് വിമര്‍ശകര്‍ പറയുന്നു. ‘
ധാക്കഡ്’ എന്ന ചിത്രത്തെ ടാഗ് ചെയ്തുകൊണ്ടാണ് വിമര്‍ശനം. ‘ബോളിവുഡ് ദുര്‍ബലമാണെന്നും ബോളിവുഡ് താരങ്ങള്‍ ഇപ്പോള്‍ വേഗത്തില്‍ തെന്നിന്ത്യന്‍ സുഹൃത്തുക്കളെ കണ്ടത്തുന്നു തുടങ്ങിയ കമന്റുകളാണ് ഇവരില്‍ നിന്നും ഉണ്ടാകുന്നത്. ബോളിവുഡ് സിനിമ എന്ന ലങ്ക കത്തുകയാണെന്നും അപ്പോഴാണ് മറ്റ് ഇന്‍ഡസ്ട്രി സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും വിമര്‍ശനമുണ്ട്.
അടുത്തിടെയാണ് തമിഴ് ആക്ഷന്‍ ചിത്രം ‘വിക്ര’മിന്റെ ട്രെയ്‌ലര്‍ രണ്‍വീര്‍ പങ്കുവച്ചത്. ‘എന്റെ കഴിവുള്ള സുഹൃത്ത് ലോകേഷ്, ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം കമല്‍ഹാസന്‍ എന്നിവര്‍ക്ക് ആശംസകള്‍. ഈ ട്രെയ്‌ലര്‍ ‘തീ’ ആണ്’ എന്നാണ് ട്രെയ്‌ലര്‍ പങ്കുവച്ച് രണ്‍വീര്‍ കുറിച്ചത്.തെന്നിന്ത്യന്‍ ചിത്രങ്ങളായ ആര്‍ ആര്‍ആര്‍, കെജിഎഫ് 2 എന്നിവയുടെ വിജയങ്ങള്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയെ ബാധിക്കുന്നുവെന്ന് ചര്‍ച്ചകള്‍ സജീവമാണ്.
തെലുങ്ക്, കന്നഡ സിനുമകള്‍ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു. ബോളിവുഡ് ഉടന്‍ ഒടിടിയ്ക്ക് വേണ്ടി മാത്രം സിനിമകള്‍ നിര്‍മ്മിക്കേണ്ടി വരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമകളെ പിന്തുണച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പ്രതികരണം.