ബോളിവുഡ് ഗായിക കനിക കപൂര്‍ വീണ്ടും വിവാഹിതയായി; ആഘോഷമാക്കി ആരാധകർ ; ചിത്രങ്ങൾ വൈറൽ!
നടി സണ്ണി ലിയോണി നായികയായി തകര്‍ത്താടിയ രാഗിണി എംഎംഎസിലെ ബേബി ഡോള്‍ ഗാനം ആലപിച്ച് സംഗീതപ്രേമികളുടെ മനസ്സില്‍ കയറിക്കൂടിയ ഗായികയാണ് കനിക കപൂര്‍. ലോകമെമ്പാടും വലിയ തോതില്‍ ആരാധകരുള്ള താരമാണ് കനിക കപൂര്‍. സംഗീതലോകത്ത് കനിക താരമായിരുന്നുവെങ്കിലും കനികയുടെ വ്യക്തിജീവിതം ഏറെ പ്രതിസന്ധികളും പരാജയങ്ങളും നിറഞ്ഞതായിരുന്നു.
പതിനെട്ടാം വയസിലായിരുന്നു കനിക കപൂറിന്റെ ആദ്യ വിവാഹം. പ്രവാസി ബിസിനസുകാരനായിരുന്നു ആയ രാജ് ചന്ദോക്കായിരുന്നു കനികയുടെ ആദ്യ ഭര്‍ത്താവ്. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ കനികയ്ക്ക് അയന,സമര, യുവരാജ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. 1997-ല്‍ വിവാഹിതരായ കനികയും രാജ് ചന്ദോക്കും 2012-ലാണ് വിവാഹമോചിതരായത്.
ഇപ്പോഴിതാ ഗായിക കനിക കപൂര്‍ വീണ്ടും വിവാഹിതയായിരിക്കുകയാണ് . പ്രവാസി വ്യവസായിയായ ഗൗതമാണ് വരന്‍. ലണ്ടനില്‍ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കനിക മെഹന്ദി മുതല്‍ വിവാഹം വരെയുള്ള എല്ലാ ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇളം സാല്‍മണ്‍ പിങ്ക് നിറത്തിലുള്ള ലെഹംഗ-ചോളിയായിരുന്നു കനികയുടെ വേഷം. കനികയുടെ വിവാഹവസ്ത്രത്തോട് യോജിക്കുന്ന തരത്തിലുള്ള ആകര്‍ഷമായ ഷെര്‍വാണിയിലായിരുന്നു ഗൗതം. നിരവധി ആരാധകരാണ് ഇരുവരുടെയും വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
വിവാഹമോചനത്തിനുശേഷം പത്ത് വര്‍ഷമായി
കനിക ഒറ്റയ്ക്കാണ് മക്കളെ വളര്‍ത്തിയത്. ഈ കാലയളവില്‍ നിരവധി വിവാദങ്ങളും കനികയെ തേടിയെത്തി. കൊവിഡ് കാലത്തും കനികയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു.അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും പുരുഷന്മാരോട് തനിക്കുള്ള മനോഭാവത്തെ ക്കുറിച്ചും കനിക മനസ്സു തുറന്നിരുന്നു. കനിക പറയുന്നതിങ്ങനെയാണ്: ‘ആദ്യ വിവാഹം പരാജയപ്പെട്ടെങ്കിലും അത് എന്നെ പ്രണയ വിരോധിയോ പുരുഷ വിരോധിയായോ മാറ്റിയിട്ടില്ല.
മുന്‍ ഭര്‍ത്താവുമായി ഞാന്‍ ഇപ്പോഴും സൗഹാര്‍ദ്ദത്തില്‍ തന്നെയാണ്. ആരാണ് ശരി, ആരാണ് തെറ്റ് എന്നതിനെക്കുറിച്ച് നോക്കേണ്ടതില്ലെന്നാണ് മാതാപിതാക്കള്‍ എന്നോട് പറഞ്ഞത്. ഈ നിലപാട് ജീവിതത്തില്‍ ധൈര്യത്തോടെ മുന്നോട്ടു പോകാന്‍ എന്നെ സഹായിച്ചു. സാമ്പത്തിക സ്വാതന്ത്ര്യം നമുക്കെല്ലാവര്‍ക്കും ആത്മാഭിമാനം നല്‍കും. എനിക്ക് അത് ആവശ്യമായിരുന്നു. തുടക്കത്തില്‍ അത്ര എളുപ്പമായിരുന്നില്ലെങ്കിലും ഇപ്പോള്‍ എല്ലാം മനോഹരമായി കലാശിച്ചു. പരാജയപ്പെട്ട ദാമ്പത്യം യഥാര്‍ത്ഥ പ്രണയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ എന്നെ തോന്നിപ്പിച്ചിട്ടില്ല.’ കനിക കപൂര്‍ പറഞ്ഞു.
