Connect with us

കാർ നദിയിലേക്ക് മറിഞ്ഞു; നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്

Bollywood

കാർ നദിയിലേക്ക് മറിഞ്ഞു; നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്

കാർ നദിയിലേക്ക് മറിഞ്ഞു; നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്

ഷൂട്ടിങ്ങിനിടെ കാർ നദിയിലേക്ക് മറിഞ്ഞ് നടൻ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്. ‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വിജയ് ദേവരകൊണ്ടയുടെ ക്രൂ അം​ഗങ്ങൾ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

പഹൽ​ഗാമിനടുത്തുള്ള ലിഡർ നദിയിലേക്കാണ് കാർ മറിഞ്ഞത്. അതിവേ​ഗം കാറോടിക്കുന്ന ഒരു രം​ഗം ചിത്രീകരിക്കുമ്പോഴായിരുന്നു കാർ നദിയിലേക്ക് മറിഞ്ഞത്. പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നൽകിയെന്നും ക്രൂ അം​ഗങ്ങൾ പറഞ്ഞു.

ഞായറാഴ്ച ദാൽ തടാകത്തിനടുത്തുവെച്ചുള്ള രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും പുറംവേദന അലട്ടിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ തുടരുകയാണ്. ശക്തമായ സുരക്ഷയിലായിരുന്നു ചിത്രീകരണമെന്നും അവർ കൂട്ടിച്ചേർത്തു. ദാലിൽ ചിത്രീകരണം പൂർത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സംഘം കശ്മീരിൽനിന്ന് തിരിച്ചു.

2018-ൽ പുറത്തിറങ്ങിയ ‘മഹാനടി’ക്കുശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീതമൊരുക്കുന്നത്. ഈ വർഷം ഡിസംബർ 23-ന് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും. മൈത്രി മൂവീ മേക്കേഴ്സ് ആണ് നിർമാണം.

More in Bollywood

Trending

Recent

To Top