Malayalam
വിവാഹം കഴിഞ്ഞ് 25 ദിവസം പിന്നിടുന്നു! ആ സന്തോഷ വാർത്തയുമായി യമുന
വിവാഹം കഴിഞ്ഞ് 25 ദിവസം പിന്നിടുന്നു! ആ സന്തോഷ വാർത്തയുമായി യമുന
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് യമുന.
ജ്വാലയായി’യിലെ ലിസി മതി മലയാളികൾക്ക് യമുനയെ തിരിച്ചറിയാൻ. പിന്നീട് ചന്ദനമഴ പരമ്പരയിലെ മധുമതി എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറുകയായിരുന്നു. അടുത്തിടെയായിരുന്നു യമുന രണ്ടാമതും വിവാഹം കഴിച്ചത്
എന്റെ ഭർത്താവിന്റെ പേര് ദേവൻ അയ്യങ്കേരിൽ. അദ്ദേഹം യുഎസ്എയിൽ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. എന്റെ ഭർത്താവ് നല്ലൊരു മനുഷ്യനാകണം എന്ന എന്റെ പ്രാർത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടുവെന്നും ഡിസംബർ 7 ന് കൊല്ലൂർമൂകാമ്പിക ക്ഷേത്രത്തിൽ അത് നടപ്പായി എന്നും ഞാൻ ശക്തമായി വിശ്വസിക്കുന്നു എന്നായിരുന്നു ആദ്യമായി ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കിട്ട് യമുന പങ്കിട്ടത്
വിവാഹ ശേഷമുള്ള വലിയ സന്തോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ടോണിയായിരുന്നു ഫേസ്ബുക്കിലൂടെ ഫോട്ടോ പങ്കുവെച്ച് യമുനയുടെ സന്തോഷത്തെക്കുറിച്ച് അറിയിച്ചത്. ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ടോണി പ്രേക്ഷകര്‍ക്ക് പരിചിതനാണ്. സഹോദരനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് താരമെത്താറുണ്ട്. മേഘ്ന വിന്‍സെന്റില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് ഡോണിന്റെ ജീവിതത്തിലേക്ക് ഡിവൈന്‍ എത്തിയത്. യമുനയുടെ ഭര്‍ത്താവായ ദേവന് പുതിയ കാറിന്റെ താക്കോല്‍ കൈമാറുന്നതിന്റെ ചിത്രം പങ്കുവെച്ചത് ഡോണായിരുന്നു. ഡോണിന്റെ പോസ്റ്റിന് കീഴിലായി നന്ദി അറിയിച്ച് യമുനയും എത്തിയിരുന്നു.
സഞ്ചാരപ്രിയരാണ് തങ്ങളെന്ന് നേരത്തെ യമുനയും ദേവനും പറഞ്ഞിരുന്നു. എവിടെ അമ്പലം കണ്ടാലും അവിടെ നിര്‍ത്തേണ്ട അവസ്ഥയാണ്. എല്ലായിടത്തും തൊഴുത് കഴിഞ്ഞേ യമുന വരൂള്ളൂവെന്നായിരുന്നു ദേവന് പറഞ്ഞത്. വിവാഹശേഷമുള്ള യാത്രകളെക്കുറിച്ച് വാചാലരായി ഇവരെത്തിയിരുന്നു. തിരിച്ചറിയില്ലെന്ന് കരുതിയാണ് പോയതെങ്കിലും തന്നോട് സംസാരിക്കാനും സീരിയല്‍ വിശേഷങ്ങള്‍ ചോദിക്കാനുമൊക്കെയായി നിരവധി പേരാണെത്തിയതെന്നും താരം പറഞ്ഞിരുന്നു.
അതെ സമയം തന്നെ വിവാഹത്തിന് ശേഷം സീരിയലിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് യമുന. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സത്യ എന്ന പെൺകുട്ടിയെന്ന പരമ്പരയിലാണ് യമുന എത്തുന്നത്
സത്യയുടെ അമ്മ വിമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അനില ശ്രീകുമാർ ആയിരുന്നു. അനിലയുടെ പിന്മാറ്റത്തോടെ വിമലയായി എത്തുന്നത് യമുനയാണ്. യമുന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. കരിയർ തുടങ്ങിയപ്പോൾ മുതൽ ഇന്ന് വരെ തന്ന പിന്തുണ ഇനിയും ഉണ്ടാകണം എന്നഅഭ്യർത്ഥനയോടെയാണ് യമുന വിശേഷം പങ്ക് വച്ചത്.
അഭിനയത്തിൽ നിന്നും പിന്മാറുമോ എന്ന് സംശയിച്ചവർക്കുള്ള മറുപടി കൂടിയാണ് യമുനയുടെ പുതിയ വിശേഷം.
