Connect with us

‘മുടിവളര്‍ന്നില്ല’, അനൂപ് മേനോനെ വിസ്തരിച്ച് കോടതി, താരത്തിനും ഹെയര്‍ ഓയില്‍ വിറ്റ കടയുടമയ്ക്കും പിഴ

Malayalam

‘മുടിവളര്‍ന്നില്ല’, അനൂപ് മേനോനെ വിസ്തരിച്ച് കോടതി, താരത്തിനും ഹെയര്‍ ഓയില്‍ വിറ്റ കടയുടമയ്ക്കും പിഴ

‘മുടിവളര്‍ന്നില്ല’, അനൂപ് മേനോനെ വിസ്തരിച്ച് കോടതി, താരത്തിനും ഹെയര്‍ ഓയില്‍ വിറ്റ കടയുടമയ്ക്കും പിഴ

പരസ്യത്തില്‍ പറയുന്നതു പോലെ ഉപയോഗിച്ചിട്ടും തന്റെ മുടി വളര്‍ന്നില്ലെന്ന പരാതിയില്‍ നടന്‍ അനൂപ് മേനോന് പിഴയീടാക്കി ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷന്‍. തൃശൂര്‍ വൈലത്തൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് വടക്കന്റെ പരാതിയിലാണ് അനൂപ് മേനോനും ധാത്രിക്കുമെതിരെ പിഴ ഈടാക്കിയത്. ഹെയര്‍ ഓയില്‍ വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം എന്നും ഉത്തരവിട്ടിട്ടുണ്ട്.

പിഴത്തുക ഹര്‍ജിക്കാരനായ ഫ്രാന്‍സിസ് വടക്കന് നല്‍കാനാണ് കോടതി ഉത്തരവ്. ധാത്രി ഉപയോഗിച്ചിട്ട് ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ ഫ്രാന്‍സിസ് വടക്കന്‍ നോട്ടീസ് അയച്ചത്. ഇതോടെ ധാത്രി പരസ്യം ഒഴിവാക്കി. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാകാത്തതോടെ ഫ്രാന്‍സിസ് വടക്കന്‍ നിയമനടപടിയ്ക്ക് ഒരുങ്ങുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അനൂപ് മേനോനെ വിസ്തരിച്ചിരുന്നു. അമ്മ കാച്ചിത്തരുന്ന എണ്ണയാണ് താന്‍ ഉപയോഗിക്കാറ്, ധാത്രി ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു താരം പറഞ്ഞത്.

2013 ല്‍ ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന മമ്മൂട്ടിയുടെ പരസ്യത്തിന് നേരെയും കോടതി നടപടി സ്വീകരിച്ചിരുന്നു. മമ്മൂട്ടിയുടെ പരസ്യം കേട്ട് ഒരു വര്‍ഷത്തോളം ഇന്ദുലേഖ സോപ്പ് ഉപയോഗിച്ച് വഞ്ചിക്കപ്പെട്ടു എന്നായിരുന്നു പരാതി. 50000 രൂപയും മറ്റ് ചിലവുകളും നല്‍കണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഒടുവില്‍ ഇന്ദുലേഖ കമ്പനി 30000 രൂപ കൊടുത്താണ് കേസ് ഒതുക്കി തീര്‍ത്തത്.

More in Malayalam

Trending

Recent

To Top