Connect with us

വ്യത്യസ്തവും എന്നാല്‍ സിനിമയുടെ സന്ദര്‍ഭങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ സംഗീതമായിരുന്നു മണിരത്‌നത്തിന് വേണ്ടത്; ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കാന്‍ ഏകദേശം ആറുമാസം പ്രയത്‌നിച്ചു. ചില പാട്ടുകള്‍ എഴുതാന്‍ ബാലിയില്‍ വരെ പോകേണ്ടി വന്നുവെന്ന് എആര്‍ റഹ്മാന്‍

News

മണിരത്‌നത്തിന്റെ ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സെപ്തംബര് 30ന് പുറത്തിറങ്ങുന്ന ചിത്രം തന്റെ കരിയറിലെ ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് എന്നാണ് ചിത്രത്തിന് വേണ്ടി സംഗീത നിര്‍വഹിച്ചിരിക്കുന്ന എ ആര്‍ റഹ്മാന്‍ പറയുന്നത്. മണിരത്‌നത്തിന്റെ സങ്കല്‍പ്പത്തിലുള്ള ശബ്ദം കൊണ്ടുവരുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു എന്നും എ ആര്‍ റഹ്മാന്‍ പറയുന്നു.

വ്യത്യസ്തവും എന്നാല്‍ സിനിമയുടെ സന്ദര്‍ഭങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ സംഗീതമായിരുന്നു മണിരത്‌നത്തിന് വേണ്ടത്. ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരു ഇതിഹാസ ചിത്രമാണ്. ഒരുപാട് ജോലിയുടെയും ഗവേഷണങ്ങളുടെയും ഫലമാണ് ഈ ചിത്രം. സിനിമക്കായുള്ള പാട്ട് ഒരുക്കാന്‍ വേണ്ടി മാത്രം ഏകദേശം ആറ് മാസമെങ്കിലും എടുത്തു എന്നാണ് താരം തുറന്നു പറഞ്ഞത്.

ഇത് ഒരു ഇതിഹാസ ചിത്രമാണ്, വളരെയധികം ജോലിയും ഗവേഷണവും ഇതിനു ആവശ്യമായിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കാന്‍ ഏകദേശം ആറുമാസം പ്രയത്‌നിച്ചു. ചില പാട്ടുകള്‍ എഴുതാന്‍ ബാലിയില്‍ വരെ പോകേണ്ടി വന്നു. അദ്ദേഹത്തിന് ഒരു പ്രത്യേക ശബ്ദമായിരുന്നു വേണ്ടത്.

അത് ഒരേസമയം വ്യത്യസ്തവും എന്നാല്‍ സിനിമയുടെ സന്ദര്‍ഭവുമായി ചേര്‍ന്നുനില്‍ക്കുന്നതുമാകണം. അത് കണ്ടെത്താന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപക്ഷേ ഇതുവരെയുള്ള എന്റെ സിനിമകളില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. എ ആര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്.

More in News

Trending

Recent

To Top