Connect with us

ഫ്രണ്ട്ലിയായ വ്യക്തിയല്ല, ആരെയും അടുക്കാൻ അദ്ദേഹം അനുവദിക്കില്ല, തന്റെ ജോലിയിലും പ്രാർത്ഥനകളിലും മാത്രമാണ് ശ്രദ്ധ; എആർ റഹ്മാനെ കുറിച്ച് സോനു നി​ഗം

Bollywood

ഫ്രണ്ട്ലിയായ വ്യക്തിയല്ല, ആരെയും അടുക്കാൻ അദ്ദേഹം അനുവദിക്കില്ല, തന്റെ ജോലിയിലും പ്രാർത്ഥനകളിലും മാത്രമാണ് ശ്രദ്ധ; എആർ റഹ്മാനെ കുറിച്ച് സോനു നി​ഗം

ഫ്രണ്ട്ലിയായ വ്യക്തിയല്ല, ആരെയും അടുക്കാൻ അദ്ദേഹം അനുവദിക്കില്ല, തന്റെ ജോലിയിലും പ്രാർത്ഥനകളിലും മാത്രമാണ് ശ്രദ്ധ; എആർ റഹ്മാനെ കുറിച്ച് സോനു നി​ഗം

ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകൻ എ.ആർ റഹ്‌മാൻ ആരോടും സൗഹൃദം പുലർത്തുന്ന വ്യക്തിയല്ലെന്ന് ഗായകൻ സോനു നിഗം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് സോനു ഇതേ കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന് അങ്ങനെ ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. ബന്ധങ്ങൾ സ്ഥാപിക്കുന്ന ആളുമായിരുന്നില്ല. അദ്ദേഹം ആരുമായും തുറന്നു സംസാരിച്ചിരുന്നില്ല.

ചിലപ്പോൾ അദ്ദേഹത്തെ ദിലീപ് ആയി അറിയാവുന്ന പഴയ സുഹൃത്തുക്കളോട് തുറന്നു സംസാരിക്കുമായിരുന്നിരിക്കാം. പക്ഷേ ആരോടെങ്കിലും തുറന്നു സംസാരിക്കുന്നതോ ആരെങ്കിലുമായി ബന്ധം സൂക്ഷിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ഫ്രണ്ട്ലിയായ വ്യക്തിയല്ല. ജോലിയിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്.

റഹ്‌മാൻ ആരെ കുറിച്ചും മോശമായി സംസാരിക്കാറില്ല. തന്റെ ജോലിയിലും പ്രാർത്ഥനകളിലും മാത്രമാണ് ശ്രദ്ധ. എല്ലാ കാര്യങ്ങളിൽ നിന്നും അകന്നിരിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന് കുടുംബത്തോട് അടുപ്പം ഉണ്ടായിരിക്കണം, പക്ഷേ മറ്റുള്ളവരോട് അദ്ദേഹം വളരെ സൗഹൃദപരമായി പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല.

ആരെയും അടുക്കാൻ അദ്ദേഹം അനുവദിക്കില്ല. എന്നെക്കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ അദ്ദേഹത്തിന് ഒന്നും അറിയണമെന്നില്ല. അതുപോലെ തന്നെക്കുറിച്ചും ആരും അറിയാൻ അദ്ദേഹത്തിന് താത്പര്യമില്ല. വ്യത്യസ്തനായ ഒരു വ്യക്തിത്വമാണ് അദ്ദേഹം എന്നും സോനു നിഗം പറഞ്ഞു. അതേസമയം, അടുത്തിടെ തന്റെ ജീവിതത്തെ കുറിച്ച് റഹ്മാൻ പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഞാൻ ചെറുപ്പത്തിൽ ആത്മഹത്യയേ പറ്റി ചിന്തിക്കുമായിരുന്നു. അങ്ങനെ ഉറങ്ങാത്ത രാത്രികൾ, പെങ്ങളുടെ കഠിനമായ രോഗം, ജനന ദിവസത്തെ ശപിച്ചുള്ള ജീവിതം. അപ്പോൾ എന്റെ അമ്മ വന്നു പറയുമായിരുന്നു. മോനെ നമ്മൾ നമ്മൾക്ക് വേണ്ടി ചിന്തിക്കുമ്പോൾ ചിലപ്പോൾ അങ്ങനെയൊക്കെ തോന്നും. പക്ഷേ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി സമർപ്പിക്കപ്പെടുമ്പോൾ നമ്മുടെ ജീവിതം കൂടുതൽ അർത്ഥപൂർണം ആവുകയും, ഇങ്ങനുള്ള തോന്നലുകൾ മാറുകയും ചെയ്യും.

അന്ന് 9 വയസ്സായിരുന്നു പ്രായം. കുടുംബത്തിൽ കടുത്ത ദാരിദ്ര്യം. ഭക്ഷണം കഴിക്കാൻ പോലും വകയില്ല. പട്ടിണി മാറ്റാൻ പല പരിപാടിയും ചിന്തിച്ചു ചെറുപ്പത്തിലെ അച്ഛൻ മരിച്ച ശേഷം അമ്മ കുടുംബം പുലർത്തിയത് അച്ഛന്റെ സംഗീത ഉപകരണങ്ങൾ വാടകയ്ക്ക് കൊടുത്തിട്ടാണ്. പലരും അത് മേടിക്കുവാൻ വന്നെങ്കിലും അത് അമ്മ വിറ്റില്ല.

കാരണം അവരുടെ മകന് ഇത് ഭാവിയിൽ ഉപയോഗിക്കേണ്ടി വരും എന്നവർ മനസ്സിലാക്കി. എന്റെ അമ്മയാണ് എന്നിലെ സംഗീതം ആദ്യം കണ്ടെത്തിയത്. ഇല്ലായിരുന്നെങ്കിൽ താൻ ജീവിച്ചിരിക്കിലായിരുന്നു എന്നാണ് റഹ്‌മാൻ പറഞ്ഞത്. ‘മാ തുജെ സലാം’ ഞാൻ എന്റെ അമ്മയെ ഓർത്താണ് എഴുതിയത്. അതുകൊണ്ടാണ് ആ പാട്ട് ലോക പ്രസിദ്ധി നേടിയത് എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

More in Bollywood

Trending