Malayalam
തുകയെ കുറിച്ച് ഞാന്‍ ചോദിച്ചിട്ടുമില്ല… നല്ലൊരു വിലയുണ്ട് നാളെ ഇത് എത്രയുണ്ടെന്ന് പറയുമോയെന്ന് അറിയില്ല; ജിത്തു ജോസഫ്
തുകയെ കുറിച്ച് ഞാന്‍ ചോദിച്ചിട്ടുമില്ല… നല്ലൊരു വിലയുണ്ട് നാളെ ഇത് എത്രയുണ്ടെന്ന് പറയുമോയെന്ന് അറിയില്ല; ജിത്തു ജോസഫ്
ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആമസോണ്‍ വമ്പന്‍ തുകയ്ക്കാണ് ചിത്രം വാങ്ങിയതെന്നും റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതോടെ ദൃശ്യം ഒടിടിയിൽനിന്നു തിരിച്ചു വാങ്ങുമെന്നും വാർത്ത പ്രചരിച്ചിരുന്നു
ഇപ്പോഴിതാ ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംവിധായകന് ജീത്തു ജോസഫ് മറുപടി നല്‍കിയിരിക്കുകയാണ്.
‘ സത്യം പറയാലോ, പറഞ്ഞാല്‍ വിശ്വസിക്കില്ലായിരിക്കും. തുകയെ കുറിച്ച് ഞാന്‍ ചോദിച്ചിട്ടുമില്ല എന്നോട് ആന്റണി പറഞ്ഞിട്ടുമില്ല. ഞാന്‍ എന്തിനാണ് ചോദിക്കുന്നത്. അദ്ദേഹത്തിന് ഗുണമുണ്ട്. നല്ലൊരു വിലയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്രയേ ഉള്ളു. നാളെ ഇത് എത്രയുണ്ടെന്ന് പറയുമോയെന്ന് അറിയില്ല. അദ്ദേഹം പറയുകയാണെങ്കില്‍ അറിയാം.ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ ജീത്തു ജോസഫ് പറഞ്ഞു.
കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ തിയേറ്ററില്‍ റിലീസ് ചെയ്താലും ആളുകള്‍ വരാന്‍ മടിക്കും എന്ന കാരണവും കൂടി കണക്കിലെടുത്താണ് ഒ.ടി.ടി റിലീസ് തീരുമാനിച്ചതെന്നും ജീത്തു ജോസഫ് പറഞ്ഞു.
