Connect with us

സ്ഥിരം വേദി മാറ്റുന്നത് മേളയുടെ അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കും … തിരുവനന്തപുരത്ത് നടത്തുന്നതില്‍ നിന്ന് മാറ്റാനുള്ള നീക്കമാണോ?

Malayalam

സ്ഥിരം വേദി മാറ്റുന്നത് മേളയുടെ അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കും … തിരുവനന്തപുരത്ത് നടത്തുന്നതില്‍ നിന്ന് മാറ്റാനുള്ള നീക്കമാണോ?

സ്ഥിരം വേദി മാറ്റുന്നത് മേളയുടെ അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കും … തിരുവനന്തപുരത്ത് നടത്തുന്നതില്‍ നിന്ന് മാറ്റാനുള്ള നീക്കമാണോ?

ഇത്തവണത്തെ രാജ്യാന്തരചലച്ചിത്രമേള നാലിടങ്ങളിൽ നടത്താനാണ് തീരുമാനിച്ചതിരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമേ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലും പ്രത്യേകം മേളകള്‍ നടക്കും. ഐഎഫ്‌എഫ്കെയുടെ സ്ഥിരം വേദി മാറ്റുന്നത് മേളയുടെ അന്താരാഷ്ട്ര അംഗീകാരത്തെ ബാധിക്കാമെന്ന് സംവിധായകന്‍ ഡോ. ബിജു. മേള സ്ഥിരമായി തിരുവനന്തപുരത്ത് നടത്തുന്നതില്‍ നിന്ന് മാറ്റാനുള്ള നീക്കമാണോ ഇതെന്ന് സംശയമുണ്ടെന്നും ഡോ. ബിജു പറഞ്ഞു. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“സാധാരണ രീതിയില്‍ അത്ര ശക്തമായ കാരണങ്ങള്‍ ഇല്ലാതെ മേളയുടെ സ്ഥിരം വേദി മാറ്റാന്‍ ഒരു ചലച്ചിത്ര മേളയ്ക്കും FIAPF അനുമതി നല്‍കാറില്ല . കോവിഡ് പ്രാമാണിച്ചാണ്‌ വേദി നാല് സിറ്റികളില്‍ ആക്കിയത് എന്നത് ശക്തമായ ഒരു കാരണമേ അല്ല . കോവിഡ് കാലത്തു ലോകത്തെ ചലച്ചിത്ര മേളകള്‍ രണ്ടു രീതിയാണ് അവലംബിച്ചിട്ടുള്ളത് . ഒന്നുകില്‍ മേള നടത്താതിരിക്കുക , അല്ലെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു അതെ വേദിയില്‍ നിയന്ത്രണങ്ങളോടെ നടത്തുക . കാന്‍ പോലെയുള്ള പല ചലച്ചിത്ര മേളകളും കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കി . വെനീസ് , ഷാങ്ഹായി , മോസ്‌കോ , താലിന്‍ തുടങ്ങി നിരവധി മേളകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തി . ഇന്ത്യയില്‍ തന്നെ ഗോവ , കൊല്‍ക്കത്ത മേളകള്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു സ്ഥിരം വേദിയില്‍ നടത്തുകയാണ് . കൊല്‍ക്കത്ത ജനുവരിയിലും ഗോവ ഫെബ്രുവരിയിലും. കേരളത്തില്‍ മാത്രം എന്തുകൊണ്ടാണ് നാല് സ്ഥലങ്ങളിലേക്ക് മേള മാറ്റുന്നത് എന്നറിയില്ല. ” -ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍
കേരള ചലച്ചിത്ര മേള ഇത്തവണ നാല് സ്ഥലങ്ങളിലായി നടത്തുന്നതുമായി ബന്ധപ്പെട്ടു വിവിധ പ്രതികരണങ്ങളും വിവാദങ്ങളും ഉണ്ടായിരിക്കുക ആണല്ലോ . ഈ വിഷയത്തില്‍ ഒന്നും എഴുതേണ്ടതില്ല എന്ന് വിചാരിച്ചിരുന്നതാണ് . പക്ഷെ നിരവധി മാധ്യമങ്ങളും സുഹൃത്തുക്കളും ഈ വിഷയത്തിലുള്ള ചില സാങ്കേതിക സംശയങ്ങള്‍ ചോദിച്ചത് കൊണ്ട് പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കാം .

ആദ്യമേ പറയട്ടെ കലാ മൂല്യ സിനിമകള്‍ തിരുവനന്തപുരത്തും, കൊച്ചിയിലും , തലശ്ശേരിയിലും, പാലക്കാട്ടും മാത്രമല്ല കഴിയുന്നതും ഓരോ പഞ്ചായത്തു തോറും പ്രദര്‍ശിപ്പിക്കണം എന്ന അഭിപ്രായം ഉള്ള ആളാണ് ഞാന്‍ . ലൈബ്രറി പ്രസ്ഥാനങ്ങളും സ്ഥലത്തെ ഫിലിം സൊസൈറ്റിയുമായി ചേര്‍ന്ന് പ്രാദേശിക ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് പദ്ധതി വിഹിതത്തില്‍ തുക വകയിരുത്താന്‍ ബജറ്റ് അനുവദിക്കണം എന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ബഹു മുഖ്യമന്ത്രിയുടെ പത്തനംതിട്ടയിലെ മീറ്റിങ്ങില്‍ വെച്ച്‌ നല്‍കുകയും ചെയ്തതാണ് . (2016 ല്‍ എല്‍ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കാന്‍ നടത്തിയ കേരള പഠന കോണ്‍ഗ്രസ്സിലും ഈ നിര്‍ദേശം നല്‍കിയിരുന്നു..പക്ഷെ…)

More in Malayalam

Trending

Recent

To Top