Connect with us

ജാസ്മിൻ അറിയാതെ നിമിഷയ്ക്ക് റോബിനോട് പ്രണയം ? വിവാഹം ഉടനെയുണ്ടോ ? വെളിപ്പെടുത്തി നിമിഷ !

TV Shows

ജാസ്മിൻ അറിയാതെ നിമിഷയ്ക്ക് റോബിനോട് പ്രണയം ? വിവാഹം ഉടനെയുണ്ടോ ? വെളിപ്പെടുത്തി നിമിഷ !

ജാസ്മിൻ അറിയാതെ നിമിഷയ്ക്ക് റോബിനോട് പ്രണയം ? വിവാഹം ഉടനെയുണ്ടോ ? വെളിപ്പെടുത്തി നിമിഷ !

ബിഗ് ബോസ് സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. തുടക്കത്തിൽ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ നിമിഷയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ സീക്രട്ട് റൂമിൽ കഴിഞ്ഞുള്ള തിരിച്ചുവരവിൽ അതിഗംഭീരമായ മത്സരമായിരുന്നു നിമിഷ പുറത്തെടുത്തത്. പിന്നീട് മറ്റ് മത്സരാർത്ഥികളുമായി തോളോട് തോൾ ഏറ്റുമുട്ടിയെങ്കിലും അമ്പത് ദിവസത്തിന് ശേഷം താരം പുറത്താകുകയായിരുന്നു.

ബിഗ്ഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും കണ്ടന്റുകള്‍ ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന മൂന്ന് പേരാണ് നിമിഷയും ജാസ്മിനും റോബിനും. റോബിന്‍ ആരാധകരുടെ സ്‌നേഹത്തിന് മുന്നില്‍ നില്‍ക്കാന്‍ പോലും സമയമില്ലാതെ ഓടിക്കൊണ്ടിരിയ്ക്കുകയാണ്. ജാസ്മിനും നിമിഷയും ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം ആരാധകരുമായി സംവദിയ്ക്കുകയും അവര്‍ ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി മറുപടിയും നല്‍കുന്നു.

ആസ്‌ക് മി എനിത്തിങ് എന്ന സെഗ്മെന്റ് നടത്തിക്കൊണ്ടിരിയ്ക്കുകയാണ് നിമിഷ. അതില്‍ ആവര്‍ത്തിച്ച് വരുന്ന ചില ചോദ്യങ്ങള്‍ നിമിഷയുടെ പ്രണയവുമായും വിവാഹവുമായും ബന്ധപ്പെട്ടതാണ്. കരിയര്‍ സംബന്ധമായ ചോദ്യങ്ങളെക്കാള്‍ കൂടുതല്‍ സ്വകാര്യ ജീവിതത്തിലെ ചോദ്യങ്ങളാണ് കൂടുതലും. പ്രത്യേകിച്ചും റോബിനുമായും ജാസ്മിനുമായും ഉള്ള ബന്ധത്തെ കുറിച്ചും ചോദിയ്ക്കുന്നുണ്ട്.റോബിനോട് ദേഷ്യമുണ്ടോ എന്ന് പലരും ചോദിച്ചു. എന്നാല്‍ ഷോയ്ക്ക് പുറത്ത് ഇറങ്ങിയതിന് ശേഷം ആരുമായും വ്യക്തിപരമായ ശത്രുത ഇല്ല എന്നും, റോബിനോട് ദേഷ്യപ്പെടേണ്ട കാര്യം തനിയ്ക്കില്ല എന്നും നിമിഷ പറയുന്നു. ജാസ്മിന് പകരം റോബിനുമായി നിമിഷ ചങ്ങാത്തതില്‍ ആയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. അത് തമാശയായിരിയ്ക്കും എന്നാണ് അത്തരം കമന്റുകളോട് നിമിഷയുടെ മറുപടി.

ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരു പോളണ്ടുകാരനുമായി പ്രണയമുണ്ട് എന്ന് നിമിഷ ഷോയില്‍ വച്ച് പറഞ്ഞിരുന്നു. അയാളെ കാണാന്‍ അയാളുടെ നാട്ടിലേക്ക് പോകുമോ എന്ന് ഒരാള്‍ ചോദിച്ചു. ‘പോളണ്ട് ഒരു വലിയ രാജ്യമാണ്. എന്നിരുന്നാലും ഞാന്‍ പോയി എന്ന് വയ്ക്കുക, എവിടെ പോയി അദ്ദേഹത്തെ തിരയണം എന്ന് എനിക്ക് അറിയില്ല’ എന്നായിരുന്നു നിമിഷയുടെ മറുപടി. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പ്ലാന്‍ ചെയ്യുന്നില്ല എന്നും അതൊക്കെ സംഭവിയ്ക്കുമ്പോള്‍ സംഭവിയ്‌ക്കേണ്ടതാണ് എന്നും ഒരു ചോദ്യത്തിന് മറുപടിയായി നിമിഷ പറഞ്ഞു.

റോബിനൊപ്പം ഡേറ്റിങ് ചെയ്യുമോ, റോബിനൊപ്പം ഫോട്ടോഷൂട്ടിന് താത്പര്യമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉയരുന്നു. എന്നാല്‍ അതിനുള്ള സാധ്യത വിദൂരതയില്‍ പോലും ഇല്ല എന്നാണ് നിമിഷയുടെ മറുപടി. റോബിനോട് ജാസ്മിന്‍ അറിയാത്ത ഒരു പ്രണയമുണ്ടായിരുന്നോ എന്ന് ചോദിച്ചവരും ഉണ്ട്. പുറത്തിറങ്ങിയാലും കാണരുത് എന്ന് ആഗ്രഹിയ്ക്കുന്നവരുടെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദില്‍ഷ എന്നിങ്ങനെയായിരുന്നു നിമിഷയുടെ മറുപടി.

അതേസമയം നിമിഷ പുറത്തായെങ്കിലും നിമിഷയുടെ വസ്ത്രധാരണത്തെ പറ്റിയുള്ള ചില പ്രതികരണങ്ങളാണ് ഇപ്പോൾ ബിഗ് ബോസിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. അതിനിടെ തനിക്കെതിരെ രംഗത്തെത്തിയ ലക്ഷ്മിപ്രിയയ്ക്കും ദിൽഷയ്ക്കും കുറിക്ക് കൊള്ളുന്ന മറുപടി നൽകി നിമഷയും രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസിൽ നിമിഷയെ ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്ത മത്സരാർത്ഥികളിൽ ഒരാൾ ലക്ഷ്മിപ്രിയയായിരുന്നു. നിമിഷയുടെ വസ്ത്രധാരണത്തേയും നിലപാടുകളേയുമായിരുന്നു ലക്ഷ്മിപ്രിയ ചോദ്യം ചെയ്തത്. മര്യാദയ്ക്ക് പോയി തുണിയുടുക്ക് എന്ന് നിമിഷയോടായി ലക്ഷ്മിപ്രിയ പറഞ്ഞൊരു സംഭവവും ഉണ്ടായിരുന്നു. അന്ന് തക്കതായ മറുപടി നിമിഷ ലക്ഷ്മിപ്രിയയ്ക്ക് നൽകുകയും ചെയ്തിരുന്നു.

More in TV Shows

Trending