TV Shows
“ലവ് ട്രയാങ്കിൾ” എന്ന് പറഞ്ഞ് ദിൽഷയെ വേദനിപ്പിച്ചതിന് ആത്മാർഥമായി ക്ഷമ ചോദിച്ച് റിയാസ് ; ദിൽഷയെ സ്വാധീനിച്ചു വോട്ട് നേടാനാണെങ്കിൽ റിയാസിന് റോബിനെതിരെയും ബ്ലെസ്ലിക്കെതിരെയും സംസാരിക്കേണ്ടതില്ലല്ലോ?; റിയാസ് ദിൽഷ സംസാരം വൈറലാകുന്നു!
“ലവ് ട്രയാങ്കിൾ” എന്ന് പറഞ്ഞ് ദിൽഷയെ വേദനിപ്പിച്ചതിന് ആത്മാർഥമായി ക്ഷമ ചോദിച്ച് റിയാസ് ; ദിൽഷയെ സ്വാധീനിച്ചു വോട്ട് നേടാനാണെങ്കിൽ റിയാസിന് റോബിനെതിരെയും ബ്ലെസ്ലിക്കെതിരെയും സംസാരിക്കേണ്ടതില്ലല്ലോ?; റിയാസ് ദിൽഷ സംസാരം വൈറലാകുന്നു!
ബിഗ് ബോസിൽ വീട്ടിൽ തന്ത്രങ്ങളും കുതന്ത്രങ്ങളും മാത്രം കൊണ്ടാണ് എല്ലാ മത്സരാർത്ഥികൾക്കും വിജയിക്കാൻ സാധിക്കുക. കൃത്യമായ ഗെയിം പ്ലാൻ ഇല്ലാതെ ആർക്കും ബിഗ് ബോസ് വീട്ടിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ല.
അതേസമയം, ബിഗ് ബോസിൽ എല്ലാ സീസണിലും കാണുന്ന ഒരു സ്ട്രാറ്റർജിയാണ് ലവ് സ്ട്രാറ്റർജി. ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചപ്പോൾ മുതൽ കേൾക്കുന്ന ഒരു ലവ് ട്രാക്ക് , അല്ലെങ്കിൽ റിയാസിന്റെ ഭാഷയിൽ പറഞ്ഞാൽ ലവ് ട്രയാങ്കിൾ.
ബ്ലെസ്ലി, റോബിൻ, റിയാസ് എന്നിവരായിരുന്നു അതിലെ കഥാപാത്രങ്ങൾ. ദിൽഷയോട് റോബിനും ബ്ലെസ്ലിയും വീട്ടിലേക്ക് പ്രവേശിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രണയം തുറന്ന് പറഞ്ഞിരുന്നു. പക്ഷെ രണ്ട് പ്രണയവും ദിൽഷ സ്വീകരിച്ചിട്ടില്ല.
എങ്കിലും ഇരുവരുമായും സൗഹൃദം പുലർത്തുന്നുമുണ്ട്. പലരും ദിൽഷ റോബിനും ബ്ലെസ്ലിക്കുമൊപ്പം നിന്ന് ഷാഡോയായി ഗെയിം കളിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. നാലാം സീസണിൽ ഒരു ത്രികോണ പ്രണയ കഥ നടക്കുന്നുണ്ട് ആദ്യം വീട്ടിൽ തുറന്ന് കാട്ടിയത് വൈൽഡ് കാർഡ് റിയാസായിരുന്നു.
റിയാസ് വീട്ടിലേക്ക് വന്ന ആദ്യ ആഴ്ച തന്നെ ത്രികോണ പ്രണയകഥ നടക്കുന്നുണ്ട് പറഞ്ഞത് ദിൽഷയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സ്വന്തമായി ഒന്നും ചെയ്യാനുള്ള കഴിവ് ദിൽഷയ്ക്കില്ലെന്നും ബ്ലെസ്ലിയും റോബിനുമില്ലെങ്കിൽ ദിൽഷ വട്ട പൂജ്യമാണെന്നും റിയാസ് പറഞ്ഞിരുന്നു.
ഇതോടെ ദിൽഷ വീട്ടിൽ ആദ്യമായി പൊട്ടിതെറിച്ചു. മാത്രമല്ല ആ സംഭവങ്ങളുടെ തുടർച്ചയായി ദിൽഷയും റിയാസും പലവട്ടം ഏറ്റമുട്ടുകയും ചെയ്തിരുന്നു. റോബിൻ പുറത്താകാൻ റിയാസ് കാരണമാകുക കൂടി ചെയ്തതോടെ ദിൽഷ റിയാസിനോട് പകരം വീട്ടി തുടങ്ങി. പക്ഷെ കഴിഞ്ഞ രണ്ടാഴ്ചകളായി ഇരുവരും നല്ല സൗഹൃദത്തിലാണ്. ഇപ്പോൾ രണ്ടുപേരുടേയും പൊതു ശത്രു ലക്ഷ്മിപ്രിയയാണ്.
ഇപ്പോൾ ബ്ലെസ്ലിയേയും റോബിനേയും കുറിച്ച് ദിൽഷയോട് സംസാരിക്കുന്ന റിയാസിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ബ്ലെസ്ലിക്കും റോബിനും പല പ്ലാനുകളുണ്ടെന്നും പുറത്ത് നിന്ന് കളി കണ്ട് വന്ന വ്യക്തി എന്ന നിലയിൽ അത് തോന്നിയതിനാലാണ് പലപ്പോഴും അക്കാര്യം വീട്ടിൽ പറഞ്ഞിട്ടുള്ളത് എന്നുമാണ് റിയാസ് ദിൽഷയോട് പറയുന്നത്.
അതേസമയം ലവ് ട്രയാങ്കിൾ എന്ന പദം കൊണ്ടുവന്ന് മറ്റുള്ളവർ കൂടി ദിൽഷയെ വേദനിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയതിൽ താൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും റിയാസ് ദിൽഷയോട് പറയുന്നുണ്ട്.
പല സമയങ്ങളിലും ദിൽഷ ബ്ലെസ്ലിയോടും റോബിനോടും നിങ്ങൾ എന്റെ ഫ്രണ്ട് മാത്രമാണ്, നീ എന്റെ സഹോദരൻ മാത്രമാണ് എന്ന് പറയുന്നുണ്ട്. ഒരുപക്ഷെ സത്യം അതാണ് തനിക്ക് മറ്റൊന്നും തോന്നുന്നില്ല തെറ്റിദ്ധരിക്കരുതെന്ന് അവരെ ബോധ്യപ്പെടുത്താനാകും അങ്ങനെ പറഞ്ഞത്.
ചിലപ്പോൾ ഞാൻ തെറ്റിദ്ധരിച്ചതാകാം. പക്ഷെ ദിൽഷയ്ക്ക് അങ്ങനൊരു സമീപനമില്ലെങ്കിലും റോബിനും ബ്ലെസ്ലിക്കും പ്ലാനുകളുണ്ട്. റോബിനും ബ്ലെസ്ലിയും അതിര് കടന്ന് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് പ്ലാനുകളുള്ള കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.
‘അക്കാര്യം ദിൽഷ വിശ്വസിക്കണമെന്ന് ഞാൻ പറയില്ല. പിന്നെ ഞാൻ ലവ് ട്രാക്ക് ചർച്ച ചെയ്തശേഷം ദിൽഷ അതിൽ ഒരുപാട് വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്നൊന്നും എനിക്ക് വന്ന് സോറി പറയാൻ പറ്റിയില്ല. കാരണം എന്റെ ഈഗോയായിരുന്നു.’
‘പക്ഷെ ഇപ്പോൾ ഞാൻ മനസ് തൊട്ട് സോറി പറയുന്നു’ എന്നാണ് റിയാസ് ദിൽഷയോട് പറഞ്ഞത്. വീഡിയോ വൈറലായതോടെ പതിവില്ലാതെ ദിൽഷയോട് റിയാസ് സോറി പറയണമെങ്കിൽ അതിന് പിന്നിൽ ഫൈനൽ ഫൈവ് എന്ന ലക്ഷ്യമായിരിക്കുമെന്നാണ് ദിൽഷയെ സ്നേഹിക്കുന്ന പ്രേക്ഷകർ പറയുന്നത്.
എന്നാൽ ദിൽഷയേക്കാൾ പുറത്ത് ഫാൻസ് ഉള്ളത് റോബിനും ബ്ലാസ്‌ലിയ്ക്കും ആണെന്ന് വ്യക്തമായി റിയാസിന് അറിയാമായിരുന്നു. എന്നിട്ടും റിയാസ് റോബിന് എതിരെയും ബ്ലസ്ലിയ്ക്ക് എതിരെയും സ്മസാരിച്ചല്ലോ..? അപ്പോൾ റിയാസ് വോട്ടിനെയോ ബിഗ് ബോസ് ടോപ് ഫൈവിനെയോ ഭയക്കുന്നില്ല എന്ന് വിലയിരുതുന്നവരും ഉണ്ട്.
about biggboss