TV Shows
ദില്‍ഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കില്ലെന്ന് ബ്ലെസ്ലി; ആൾമാറാട്ടം ടാസ്കിൽ മികച്ച പ്രകടനം നടത്തിയത് ലക്ഷ്മി പ്രിയ ആണെന്ന് ലക്ഷ്മി പ്രിയ; ലക്ഷ്മി പ്രിയ തന്നെ വേദനിപ്പിച്ചുവെന്ന് ബ്ലെസ്ലി ; ചിരിക്കൊടുവില്‍ അടി!
ദില്‍ഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കില്ലെന്ന് ബ്ലെസ്ലി; ആൾമാറാട്ടം ടാസ്കിൽ മികച്ച പ്രകടനം നടത്തിയത് ലക്ഷ്മി പ്രിയ ആണെന്ന് ലക്ഷ്മി പ്രിയ; ലക്ഷ്മി പ്രിയ തന്നെ വേദനിപ്പിച്ചുവെന്ന് ബ്ലെസ്ലി ; ചിരിക്കൊടുവില്‍ അടി!
ഇതുവരെ ബിഗ് ബോസ് വീട്ടിൽ ഇത്രയേറെ രസകരമായ ടാസ്ക് ഉണ്ടായിട്ടില്ല. രസകരമായൊരു വീക്കിലി ടാസ്‌കിനാണ് ഇന്ന് ബിഗ് ബോസ് വീട്ടിൽ അവസാനമായിരിക്കുന്നത്. ആള്‍മാറാട്ടം എന്നതായിരുന്നു ടാസ്‌കിന്റെ പേര്. വീട്ടിലെ ഓരോ അംഗങ്ങളും മറ്റൊരു അംഗത്തെ അനുകരിക്കുക എന്നതായിരുന്നു ടാസ്‌ക്. മികച്ച പ്രകടനവുമായി റിയാസ് കയ്യടി നേടിയ ടാസ്‌കായിരുന്നു ഇത്. ഇന്ന് ടാസികിന്റെ ഒടുവില്‍ മികച്ച പ്രകടനം നടത്തിയ മൂന്ന് പേരെ കണ്ടെത്താന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു.
ആദ്യം എല്ലാം രസകരമായി പോയിക്കൊണ്ടിരുന്നെങ്കിലും അവസാനം അടിയിൽ തന്നെയാണ് ബിഗ് ബോസ് ടാസ്ക് അവസാനിച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പോയിന്റ് നല്‍കേണ്ടത്. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ദില്‍ഷ ഒന്നാമതും ധന്യ രണ്ടാമതും റിയാസ് മൂന്നാമതുമാണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
അതില്‍ വേറൊന്നും നോക്കാനില്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ധന്യയ്ക്ക് റിയാസിന് പകരം ലക്ഷ്മി പ്രിയയെ ടോപ് ത്രീയിലേക്ക് കൊണ്ടു വരണമെന്നുണ്ടായിരുന്നു. ഇതിനിടെ ബ്ലെസ്ലി ധന്യ ലക്ഷ്മി പ്രിയയുടെ പേര് പറഞ്ഞപ്പോള്‍ എതിര്‍പ്പുമായി എത്തി. ലക്ഷ്മി പ്രിയ തന്നെ വേദനിപ്പിച്ചുവെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്.
വേദനിപ്പിക്കാന്‍ പാടില്ല എന്നാണ് നിയമത്തിലുള്ളതെന്നാണ് ബ്ലെസ്ലി പറഞ്ഞത്. ലക്ഷ്മി പ്രിയ കാണിച്ചത് തന്നെയല്ലെന്നും തന്റെ മാനറിസം അല്ലെന്നും ബ്ലെസ്ലി പറഞ്ഞു.
എന്നാല്‍ അങ്ങനെയല്ലെന്നും ഇഷ്ടമുള്ളത് പോലെ ചെയ്യാനാണ് ബിഗ് ബോസ് പറഞ്ഞതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. തങ്ങളുടെ മനസില്‍ ബ്ലെസ്ലി എന്താണോ അതാണ് അവതരിപ്പിക്കേണ്ടതെന്നും ഒരു കലാകാരിയെന്ന നിലയില്‍ തനിക്ക് റിയാസിനേയും ഇഷ്ടപ്പെട്ടുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
ആരേയും വേദനിപ്പിക്കരുതെന്ന് സൂരജും റോണ്‍സനും ആവര്‍ത്തിച്ചു. ഇതോടെ സൂരജിനും റോണ്‍സനും ഒന്നും രണ്ടും സ്ഥാനത്താക്കാമെന്നായി എല്ലാവരും. എന്നാല്‍ റോണ്‍സന്‍ ഒന്നും സൂരജ് രണ്ടും ബ്ലെസ്ലി മൂന്നാമതുമാകട്ടെയെന്നായി ലക്ഷ്മി പ്രിയ. തനിക്ക് ദില്‍ഷയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നത് ഇഷ്ടമല്ലെന്നും ദില്‍ഷ മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടൈന്നും ബ്ലെസ്ലി പറഞ്ഞു.
ഇതോടെ ദില്‍ഷ രംഗത്തെത്തി. താന്‍ നേരത്തെ തന്നെ എല്ലാവരോയും അനുവാദം വാങ്ങിയ ശേഷമാണ് കളിച്ചതെന്നും ഈ ഗെയിം ഇങ്ങനെയാണ് കളിക്കേണ്ടതെന്നുമായിരുന്നു ദില്‍ഷ പറഞ്ഞത്. ദില്‍ഷ ഒന്നാം സ്ഥാനത്തിന് അര്‍ഹയല്ലെന്നായി ബ്ലെസ്ലി. തന്റെ കണക്ക് പ്രകാരം ഒന്നാമത് ധന്യയും രണ്ടാമത് റോണ്‍സനും മൂന്നാമത് സൂരജുമാണെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്.
ഇതോടെ തനിക്ക് ഒന്നാം സ്ഥാനം വേണ്ടെന്നായി ദില്‍ഷ. മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ട് തനിക്ക് ഒന്നാം സ്ഥാനം വേണ്ടെന്നാണ് ദില്‍ഷ പറഞ്ഞത്. ഈ സമയം ലക്ഷ്മി പ്രിയ ദില്‍ഷയ്ക്ക് പിന്തുണയുമായി എത്തി. ദില്‍ഷ നന്നായി ചെയ്തിട്ടുണ്ടെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. തന്നെ റിയാസും ധന്യയും അവതരിപ്പിച്ചപ്പോള്‍ തനിക്ക് വേദനിച്ചുവെന്നും തന്റെ വ്യക്തിത്വത്തെ അപമാനിച്ചുവെന്നും എന്നാല്‍ ഈ ടാസ്‌ക് ഇങ്ങനെയാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
ഏറെ നേരത്തെ ബഹളത്തിന് ശേഷം ദില്‍ഷ, ധന്യ, റിയാസ് എന്നിവരെ ടോപ് ത്രീയിലേക്ക് തിരഞ്ഞെടുത്തു. ഇതോടെ മൂന്ന് പേര്‍ക്കും ബിഗ് ബോസ് വീട്ടിലെ അവസാനത്തെ ക്യാപ്റ്റനാകാനുള്ള ടാസ്‌കില്‍ മത്സരിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. മൂന്നു പേര്‍ക്കും പ്രത്യേക ഡിന്നറും ബിഗ് ബോസ് ഒരുക്കുന്നുണ്ട്.
ABOUT biggboss