Bollywood
കുട്ടികളുണ്ടാകാൻ വിവാഹം കഴിക്കണമെന്നില്ല ; ഞാൻ അവിവാഹിതയാണ് , എനിക്ക് മൂന്നു വയസുള്ള മകളുണ്ട് – വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
കുട്ടികളുണ്ടാകാൻ വിവാഹം കഴിക്കണമെന്നില്ല ; ഞാൻ അവിവാഹിതയാണ് , എനിക്ക് മൂന്നു വയസുള്ള മകളുണ്ട് – വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
By
താരങ്ങളുടെ സ്വകാര്യതയിൽ തലക്കടത്തുന്നത് സമൂഹത്തിന്റെ പ്രധാന വിനോദമാണ്. അവരുടെ വ്യക്തി ജീവിതത്തിലെ ഉയർച്ച താഴ്ചകളും മറ്റും എപ്പോളും ഇവർ വിലയിരുത്താറുണ്ട് . ഇപ്പോൾ തന്റെ സ്വകാര്യതയിൽ തല കടത്താൻ ചുട്ട മറുപടി വന്നവർക്ക് നൽകി വായടപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടി മാഹി ഗിൽ .
ദേ വ് ഡി, ദബാഗ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാഹി ഗില്‍. സെലിബ്രിറ്റിയായത് കൊണ്ടു തന്നെ മാഹി പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാഹി ഗില്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. അവിവാഹിതയായ താന്‍ മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്ന് മാഹി പറഞ്ഞു.
‘എനിക്ക് ഒരു പ്രണയമുണ്ട്. അതില്‍ എനിക്ക് മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്. വെറോണിക്ക എന്നാണ് അവളുടെ പേര്. എനിക്കതില്‍ അഭിമാനമുണ്ട്. വിവാഹം കഴിച്ചില്ല എന്ന് കരുതി എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഭാവിയില്‍ വിവാഹിതയായേക്കും. അതെനിക്ക് തോന്നിയാല്‍ മാത്രം. കുട്ടികള്‍ ഉണ്ടാകാന്‍ വിവാഹം കഴിച്ചിരിക്കണമെന്ന സങ്കല്‍പ്പത്തിനോട് എനിക്ക് യാതൊരു യോജിപ്പും ഇല്ല. മറ്റുള്ളവരുടെ എതിര്‍പ്പ് ഞാന്‍ കാര്യമാക്കുന്നില്ല. വിമര്‍ശകരോട് എനിക്കൊന്നും പറയാനില്ല. വിവാഹം മനോഹരമാണ്. പക്ഷേ തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ല.’
തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമാക്കി വച്ചതെന്ന് മാഹി പറഞ്ഞു.’സാമൂഹിക മാധ്യമങ്ങളില്‍ അവളുടെ ചിത്രങ്ങള്‍ ഞാന്‍ പങ്കുവയ്ക്കാറില്ല. അവളുടെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു’- മാഹി ഗില്‍ കൂട്ടിച്ചേര്‍ത്തു.
mahi gill about her daughter